Covid Second Wave :കേരളത്തിൽ രണ്ടാം തരംഗം വൈകിയാണെത്തിയത്: ആരോഗ്യമന്ത്രി

ഇതിനനുസരിച്ചുള്ള നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. കോവിഡ് കേസുകൾ വർധിക്കുന്നതനുസരിച്ച് പരിശോധനകളും വർധിപ്പിക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്. 

Written by - Zee Malayalam News Desk | Last Updated : Aug 16, 2021, 10:23 PM IST
  • 18 വയസിന് മുകളിലുള്ള 58 ശതമാനം പേർക്ക് കേരളം ആദ്യ ഡോസ് വാക്‌സിൻ നൽകി. ദേശീയ ശരാശരി 44 ശതമാനമാണ്
  • ഈ വിഭാഗത്തിൽ 23 ശതമാനം പേർക്ക് കേരളം രണ്ടാം ഡോസ് നൽകിയപ്പോൾ ദേശീയ ശരാശരി 12 ശതമാനമാണ്.
  • ഓണക്കാലത്ത് കൂടുതൽ ശ്രദ്ധ പുലർത്തണമെന്ന് കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ പറഞ്ഞു.
Covid Second Wave :കേരളത്തിൽ രണ്ടാം തരംഗം വൈകിയാണെത്തിയത്: ആരോഗ്യമന്ത്രി

Trivandrum: കേരളത്തിൽ രണ്ടാം തരംഗം വൈകിയാണുണ്ടായതെന്നും ഇതിനെ ഫലപ്രദമായി നേരിടുന്നതിനുള്ള നടപടി കേരളം സ്വീകരിച്ചിട്ടുണ്ടെന്നും ആരോഗ്യ മന്ത്രി വീണാജോർജ് . കോവിഡ് അവലോകന യോഗത്തിൽ കേരളം സ്വീകരിച്ച നടപടികൾ വിശദീകരിക്കുകയായിരുന്നു മന്ത്രി.

ഇതിനനുസരിച്ചുള്ള നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. കോവിഡ് കേസുകൾ വർധിക്കുന്നതനുസരിച്ച് പരിശോധനകളും വർധിപ്പിക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്. കൂടുതൽ ആർ. ടി. പി. സി. ആർ പരിശോധന കേരളം നടത്തുന്നുണ്ട്. തദ്ദേശസ്ഥാപനങ്ങളിലെ റാപ്പിഡ് റെസ്‌പോൺസ് ടീം കോണ്ടാക്ട് ട്രേസിംഗ് ഫലപ്രദമായി നടത്തുന്നു. 

ALSO READ : Covid Vaccine: വാക്‌സിനേഷന്‍ യജ്ഞം,ഒരാഴ്ച കൊണ്ട് 24 ലക്ഷത്തിലധികം പേര്‍ക്ക്

ഇതുവരെ 2,32,397 പേർക്ക് ടെലിമെഡിസിൻ സഹായം ലഭ്യമാക്കി. പ്രായമായവർക്കും ഹൈറിസ്‌ക്ക് വിഭാഗത്തിലുള്ളവർക്കും തുടക്കത്തിൽ തന്നെ കൃത്യമായ മാനദണ്ഡം കേരളം നിശ്ചയിച്ചിരുന്നു. കോവിഡ് ജീനോം സീക്വൻസിങും സ്‌പൈക്ക് പ്രോട്ടീൻ സ്റ്റഡിയും കേരളം നടത്തുന്നുണ്ടെന്ന് മന്ത്രി കേന്ദ്ര സംഘത്തെ അറിയിച്ചു.

ഓണക്കാലത്ത് കൂടുതൽ ശ്രദ്ധ പുലർത്തണമെന്ന് കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ പറഞ്ഞു. വീടുകളിൽ ക്വാറന്റീനിൽ കഴിയുന്നവരെ പ്രത്യേകം നിരീക്ഷിക്കണം. കേരളത്തിലെ ആരോഗ്യ പ്രവർത്തകരിൽ 90 ശതമാനം പേർക്കും ആദ്യ ഡോസ് വാക്‌സിൻ ലഭിച്ചു. ദേശീയതലത്തിൽ ഇത് 88 ശതമാനമാണ്. രണ്ടാം ഡോസ് വാക്‌സിൻ കേരളത്തിലെ 74 ശതമാനം ആരോഗ്യ പ്രവർത്തകർക്ക് ലഭിച്ചു. ദേശീയ ശരാശരി 68 ശതമാനമാണ്. 

ALSO READ : Saudi: സൗദിയില്‍ കോവിഡ് നിയന്ത്രണങ്ങള്‍ ഫലം കാണുന്നു, രോഗ വ്യാപനത്തില്‍ വന്‍ കുറവ്

18 വയസിന് മുകളിലുള്ള 58 ശതമാനം പേർക്ക് കേരളം ആദ്യ ഡോസ് വാക്‌സിൻ നൽകി. ദേശീയ ശരാശരി 44 ശതമാനമാണ്. ഈ വിഭാഗത്തിൽ 23 ശതമാനം പേർക്ക് കേരളം രണ്ടാം ഡോസ് നൽകിയപ്പോൾ ദേശീയ ശരാശരി 12 ശതമാനമാണ്. അറുപത് വയസിന് മുകളിലുള്ള 92 ശതമാനം പേർക്ക് കേരളം ആദ്യ ഡോസ് വാക്‌സിൻ നൽകി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
 
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News