Kerala Night Curfew| കേരളത്തിൽ സ്കൂളുകൾ അടക്കില്ല, രാത്രികാല കർഫ്യൂ ഉണ്ടാവില്ല-കോവിഡ് അവലോകന യോഗം

അത്യാവശ്യ സന്ദർഭങ്ങളിൽ ഒഴികെ എല്ലാ പരിപാടികളും ഓൺലൈനായി തന്നെ നടത്തണം. 

Written by - Zee Malayalam News Desk | Last Updated : Jan 10, 2022, 02:28 PM IST
  • പരിപാടികൾ നേരിട്ട് നടത്തുമ്പോൾ ശാരീരിക അകലമടക്കമുള്ള മുൻകരുതലുകൾ എടുക്കണം
  • 15 വയസ്സിന് മുകളിലുള്ള വിദ്യാർത്ഥികൾക്ക് വാക്സിനേഷൻ ഈ ആഴ്ച്ച തന്നെ പൂർത്തീകരിക്കണം
  • ഒമിക്രോണുമായി ബന്ധപ്പെട്ട് വലിയതോതിൽ ബോധവൽക്കരണം നടത്തണം
Kerala Night Curfew| കേരളത്തിൽ സ്കൂളുകൾ അടക്കില്ല, രാത്രികാല കർഫ്യൂ ഉണ്ടാവില്ല-കോവിഡ് അവലോകന യോഗം

തിരുവനന്തപുരം: കോവിഡ് മൂന്നാം തരംഗവുമായി ബന്ധപ്പെട്ട് കേരളത്തിൽ സ്കൂളുകൾ അടക്കില്ല. രാത്രികാല കർഫ്യൂവും സംസ്ഥാനത്ത് ഉണ്ടാവില്ലെന്ന് കോവിഡ് അവലോകന യോഗത്തിൽ തീരുമാനം.  നിലവിലുള്ളത് പോലെ തന്നെ കല്യാണം, മരണാനന്തര ചടങ്ങുകൾ എന്നിവയിൽ പങ്കെടുക്കാവുന്നവരുടെ എണ്ണം 50 ആക്കി ചുരുക്കും.

എല്ലാ തരത്തിലുമുള്ള ഒത്തുചേരലുകൾ ചടങ്ങുകൾ പൊതു- സാമൂഹ്യ, രാഷ്ട്രീയ, സാംസ്കാരിക, സാമുദായിക പരിപാടികൾ എന്നിവ അത്യാവശ്യ സന്ദർഭങ്ങളിൽ ഒഴികെ ഓൺലൈനായി തന്നെ നടത്തണം. 

അത്യാവശ്യ ഘട്ടങ്ങളിൽ പരിപാടികൾ നേരിട്ട് നടത്തുമ്പോൾ ശാരീരിക അകലമടക്കമുള്ള മുൻകരുതലുകൾ എടുക്കണം.  പൊതുയോഗങ്ങൾ ഒഴിവാക്കണം. ഇതോടൊപ്പം തന്നെ 15 വയസ്സിന് മുകളിലുള്ള വിദ്യാർത്ഥികൾക്ക് വാക്സിനേഷൻ ഈ ആഴ്ച്ച തന്നെ പൂർത്തീകരിക്കുമെന്ന് ആരോഗ്യ, വിദ്യാഭ്യാസ വകുപ്പുകൾ ഉറപ്പു വരുത്തണം. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പോയി വാക്സിനേഷൻ നൽകുന്ന കാര്യം പരിശോധിക്കും.

കുടുംബശ്രീ തെരഞ്ഞെടുപ്പ്, ഗ്രാമസഭ എന്നിവ ശാരീരിക അകലം പാലിച്ച് കോവിഡ് മാനദണ്ഡമനുസരിച്ച് നടത്താവുന്നതാണ്.  ടെലിമെഡിസിൻ സംവിധാനം നല്ലതുപോലെ നടപ്പാക്കാനാവണം. ഒമിക്രോണുമായി ബന്ധപ്പെട്ട്  വലിയതോതിൽ ബോധവൽക്കരണം നടത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News