Covid 19: കേരളത്തിൽ 82% പേരിൽ കോവിഡ് ആന്റിബോഡിയുള്ളതായി നി​ഗമനം

18 കഴിഞ്ഞവർ, 5–17 പ്രായക്കാർ, തീരദേശവാസികൾ, ഗർഭിണികൾ, ചേരിനിവാസികൾ, 18 വയസ്സിനു മുകളിലുള്ള ആദിവാസികൾ എന്നിവരിലാണു പരിശോധന നടത്തിയത്.

Written by - Zee Malayalam News Desk | Last Updated : Oct 5, 2021, 08:46 AM IST
  • മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിലെ കുട്ടികളിൽ ആന്റിബോഡി കുറവാണ്.
  • തീരദേശത്ത് 90 % വരെ ആന്റിബോഡി സാന്നിധ്യമുണ്ട്.
  • ഐസിഎംആർ നടത്തിയ ദേശീയ സർവേയിൽ കേരളത്തിൽ 44.4 % പേരിലാണ് ആന്റിബോഡി കണ്ടെത്തിയത്.
Covid 19: കേരളത്തിൽ 82% പേരിൽ കോവിഡ് ആന്റിബോഡിയുള്ളതായി നി​ഗമനം

Thiruvananthapuram: സംസ്ഥാനത്ത് 82 ശതമാനത്തിലധികം പേരിൽ കോവിഡ് ആന്റിബോഡിയുള്ളതായി (Covid Antibody) ആരോ​ഗ്യ വകുപ്പ് (Health Department) നടത്തിയ സിറോ പ്രിവലൻസ് സർവേയിൽ (Sero Survey) പ്രാഥമിക വിലയിരുത്തൽ. കേരളത്തിലെ 40 ശതമാനം കുട്ടികളിലും ആന്റിബോഡി സാന്നിധ്യമുണ്ടെന്നാണ് സൂചന. 14 ജില്ലകളിൽ നിന്ന് 30,000 സാംപിളുകൾ ശേഖരിച്ചു നടത്തിയ പഠനത്തിന്റെ വിശകലനം പുരോഗമിക്കുകയാണ്. അന്തിമ കണക്കുകളിൽ മാറ്റം വരാം.

കോവിഡ് ബാധിതരായവരിലും വാക്സിനേഷൻ സ്വീകരിച്ചവരിലും പ്രതിരോധശേഷി ഉണ്ടായിട്ടുണ്ടോ എന്നറിയാനാണ് സർവേ നടത്തിയത്. കുട്ടികൾക്ക് വാക്സീൻ നൽകിത്തുടങ്ങിയിട്ടില്ലാത്തതിനാൽ കോവിഡ് ബാധ മാത്രമാണ് ആന്റിബോഡിക്കു കാരണം. 18 കഴിഞ്ഞവർ, 5–17 പ്രായക്കാർ, തീരദേശവാസികൾ, ഗർഭിണികൾ, ചേരിനിവാസികൾ, 18 വയസ്സിനു മുകളിലുള്ള ആദിവാസികൾ എന്നിവരിലാണു പരിശോധന നടത്തിയത്.

Also Read: Kerala COVID Update : സംസ്ഥാനത്ത് കോവിഡ് കേസുകൾ ഗണ്യമായി കുറഞ്ഞു, ഇന്ന് റിപ്പോർട്ട് ചെയ്തത് 9,000ത്തിൽ താഴെ കേസുകൾ

തീരദേശത്ത് 90 % വരെ ആന്റിബോഡി സാന്നിധ്യമുണ്ട്. അതേസമയം, മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിലെ കുട്ടികളിൽ ആന്റിബോഡി കുറവാണ്. സ്കൂളുകൾ തുറക്കുന്നതിന് ഈ ഫലം കൂടി പരിഗണിക്കുന്നുണ്ട്. ഐസിഎംആർ നടത്തിയ ദേശീയ സർവേയിൽ കേരളത്തിൽ 44.4 % പേരിലാണ് ആന്റിബോഡി കണ്ടെത്തിയത്. കുട്ടികളുടെ സാംപിൾ ശേഖരിച്ചിരുന്നില്ല. 

Also Read: Covid സുഖപ്പെട്ടാല്‍ Antibody എത്രനാള്‍ ശരീരത്തില്‍ നിലനില്‍ക്കും? പുതിയ പഠനങ്ങള്‍ പറയുന്നത്

സംസ്ഥാനത്ത് ഇന്നലെ 8,850 പേര്‍ക്കാണ് കോവിഡ്-19 (Covid 19) സ്ഥിരീകരിച്ചത്. 149 പേർ കോവിഡ് ബാധിച്ച് മരിച്ചു (Covid Death). ടെസ്റ്റ് പോസിറ്റിവിറ്റി (Test Positivity) 11.82 ശതമാനമാണ്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 368 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 745 വാര്‍ഡുകളാണുള്ളത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News