Covid 19 Updates : സംസ്ഥാനത്ത് കോവിഡ് കേസുകൾ വീണ്ടും വർധിക്കുന്നു; ജില്ലകള്‍ക്ക് ജാഗ്രതാ നിര്‍ദേശം നൽകി മന്ത്രി വീണാ ജോര്‍ജ്

Kerala Covid 19 Cases : തിരുവനന്തപുരം, എറണാകുളം ജില്ലകളിലാണ് ഏറ്റവും കൂടുതൽ കോവിഡ് കേസുകള്‍ സ്ഥിരീകരിച്ചിരിക്കുന്നത്. 

Written by - Zee Malayalam News Desk | Last Updated : Mar 22, 2023, 02:45 PM IST
  • ഇന്നലെ, മാർച്ച് 21 ചൊവ്വാഴ്ച്ച സംസഥാനത്ത് 172 കോവിഡ് കേസുകളാണ് സ്ഥിരീകരിച്ചത്.
  • തിരുവനന്തപുരം, എറണാകുളം ജില്ലകളിലാണ് ഏറ്റവും കൂടുതൽ കോവിഡ് കേസുകള്‍ സ്ഥിരീകരിച്ചിരിക്കുന്നത്.
  • നിലവിൽ ആകെ 1026 പേരാണ് കോവിഡ് രോഗബാധയെ തുടർന്ന് സംസ്ഥാനത്ത് ചികിത്സയിൽ കഴിയുന്നത്.
  • 111 പേരാണ് ആശുപത്രികളില്‍ ചികിത്സയിലുള്ളത്.
Covid 19 Updates : സംസ്ഥാനത്ത് കോവിഡ് കേസുകൾ വീണ്ടും വർധിക്കുന്നു; ജില്ലകള്‍ക്ക് ജാഗ്രതാ നിര്‍ദേശം നൽകി മന്ത്രി വീണാ ജോര്‍ജ്

സംസ്ഥാനത്ത് കോവിഡ് കേസുകളില്‍ നേരിയ വര്‍ധനവ് രേഖപ്പെടുത്തിയിട്ടുണ്ടെന്ന് അറിയിച്ച് ആരോഗ്യ മന്ത്രി വീണ ജോർജ്. ഇന്നലെ, മാർച്ച് 21 ചൊവ്വാഴ്ച്ച സംസഥാനത്ത് 172 കോവിഡ് കേസുകളാണ് സ്ഥിരീകരിച്ചത്.  തിരുവനന്തപുരം, എറണാകുളം ജില്ലകളിലാണ് ഏറ്റവും കൂടുതൽ കോവിഡ് കേസുകള്‍ സ്ഥിരീകരിച്ചിരിക്കുന്നത്. നിലവിൽ ആകെ 1026  പേരാണ് കോവിഡ് രോഗബാധയെ തുടർന്ന് സംസ്ഥാനത്ത് ചികിത്സയിൽ കഴിയുന്നത്.   111 പേരാണ് ആശുപത്രികളില്‍ ചികിത്സയിലുള്ളത്. എല്ലാ ജില്ലകള്‍ക്കും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. 

നിരീക്ഷണം ശക്തിപ്പെടുത്താന്‍ മന്ത്രി വീണ ജോർജ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. സംസ്ഥാനത്തെ കോവിഡ് സ്ഥിതി വിലയിരുത്തുന്നതിന് മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു. ദിവസവും കോവിഡ് കേസുകള്‍ ആരോഗ്യ വകുപ്പ് അവലോകനം ചെയ്തു വരുന്നു. സംസ്ഥാനത്ത് കോവിഡ് ക്ലസ്റ്ററുകള്‍ രൂപപ്പെട്ടിട്ടില്ല. ആശുപത്രി സജ്ജീകരണങ്ങള്‍ക്കായി ജില്ലകളും ആശുപത്രികളും സര്‍ജ് പ്ലാന്‍ തയ്യാറാക്കണമെന്ന് അറിയിച്ചിട്ടുണ്ട്.

ALSO READ: Covid Cases : രാജ്യത്ത് കോവിഡ് കേസുകൾ വീണ്ടും വർധിക്കുന്നു; 24 മണിക്കൂറിൽ 796 പേർക്ക് രോഗബാധ സ്ഥിരീകരിച്ചു

കോവിഡ് രോഗികള്‍ വര്‍ധിക്കുന്നത് മുന്നില്‍ കണ്ട് ഐസിയു, വെന്റിലേറ്റര്‍ ആശുപത്രി സംവിധാനങ്ങള്‍ കൂടുതല്‍ മാറ്റിവയ്ക്കാനും മന്ത്രി നിര്‍ദേശം നല്‍കി. പുതിയ വകഭേദം വന്നിട്ടുണ്ടോയെന്നറിയാന്‍ ജിനോമിക് പരിശോധനകള്‍ വര്‍ധിപ്പിക്കുമെന്നാണ് ആരോഗ്യ വിഭാഗം അറിയിച്ചിരിക്കുന്നത്. മെഡിക്കല്‍ കോളേജുകളില്‍ കോവിഡ് രോഗികളുടെ എണ്ണം കൂടിയിട്ടില്ല. ആവശ്യമായ പരിശോധന കിറ്റുകളും മരുന്നുകളും സജ്ജമാക്കാന്‍ കെ.എം.എസ്.സി.എല്ലിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

കോവിഡ് പുതിയ വകഭേദത്തിന് വ്യാപനശേഷി കൂടുതലാണ്. അതിനാല്‍ സ്വയം പ്രതിരോധമാണ് ഏറ്റവും പ്രധാനം. കോവിഡ് പ്രതിരോധത്തിന് മാസ്‌ക് ധരിക്കേണ്ടതാണ്. മറ്റ് രോഗമുള്ളവരും, പ്രായമായവരും, കുട്ടികളും, ഗര്‍ഭിണികളും പ്രത്യേകം ശ്രദ്ധിക്കണം. അവര്‍ പൊതുസ്ഥലങ്ങളില്‍ പോകുമ്പോള്‍ മാസ്‌ക് കൃത്യമായി ധരിക്കണം. ആശുപത്രികളില്‍ എത്തുന്നവരെല്ലാവരും നിര്‍ബന്ധമായും മാസ്‌ക് ധരിക്കണം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News