Vizhinjam port: കണ്ടെയ്‌നർ കപ്പൽ സാൻ ഫെർണാണ്ടോ വിഴിഞ്ഞത്തേയ്ക്ക്; മുഖ്യമന്ത്രി സ്വീകരിക്കും

Vizhinjam port trial operation: കേരള സർക്കാർ പൊതു സ്വകാര്യപങ്കാളിത്ത (പിപിപി) മോഡിൽ നടപ്പാക്കുന്ന സാമ്പത്തിക അടിസ്ഥാന സൗകര്യ പദ്ധതിയാണ് വിഴിഞ്ഞം.

Written by - Zee Malayalam News Desk | Last Updated : Jul 9, 2024, 05:34 PM IST
  • പരീക്ഷണ പ്രവർത്തനത്തിന് പൂർണ്ണസജ്ജമായി വിഴിഞ്ഞം തുറമുഖം.
  • തുറമുഖത്തിന്റെ ട്രയൽ ഓപ്പറേഷൻ ജൂലൈ 12ന് ആരംഭിക്കും.
  • ആദ്യ കണ്ടെയ്‌നർ കപ്പൽ ജൂലൈ 11-ന് വിഴിഞ്ഞത്ത് എത്തിച്ചേരും.
Vizhinjam port: കണ്ടെയ്‌നർ കപ്പൽ സാൻ ഫെർണാണ്ടോ വിഴിഞ്ഞത്തേയ്ക്ക്; മുഖ്യമന്ത്രി സ്വീകരിക്കും

തിരുവനന്തപുരം: കേരളത്തിന്റെ സ്വപ്ന പദ്ധതിയായ വിഴിഞ്ഞം തുറമുഖം യാഥാർത്ഥ്യമായിരിക്കുന്നു. തുറമുഖത്തിന്റെ ട്രയൽ ഓപ്പറേഷൻ ജൂലൈ 12ന് ആരംഭിക്കും. അത്യാധുനിക ഉപകരണങ്ങളും അത്യാധുനിക ഓട്ടോമേഷൻ, ഐടി സംവിധാനങ്ങളും ഉള്ള ഇന്ത്യയിലെ ആദ്യത്തെ സെമി ഓട്ടോമേറ്റഡ് തുറമുഖമായ വിഴിഞ്ഞം ഈ വർഷം സെപ്തംബർ / ഒക്ടോബറിൽ കമ്മീഷൻ ചെയ്യും. 

കേരള സർക്കാർ പൊതു സ്വകാര്യപങ്കാളിത്ത (പിപിപി) മോഡിൽ നടപ്പാക്കുന്ന സാമ്പത്തിക അടിസ്ഥാന സൗകര്യ പദ്ധതിയായ വിഴിഞ്ഞം കേരളത്തിലെ എക്കാലത്തെയും വലിയ സ്വകാര്യ മേഖല നിക്ഷേപമാണിത്. തുറമുഖം പൂർണതോതിൽ കമ്മീഷൻ ചെയ്യുന്നതിനുള്ള തയ്യാറെടുപ്പുകളോടെ ട്രയൽ ഓപ്പറേഷൻ ആരംഭിക്കാൻ ഒരുക്കങ്ങൾ പൂർണ്ണമായും പൂർത്തിയായി. ആദ്യ കണ്ടെയ്‌നർ കപ്പൽ ജൂലൈ 11-ന്  വിഴിഞ്ഞത്ത് എത്തിച്ചേരും. 

ALSO READ: തട്ടിപ്പുകാർക്കെതിരെ കർശന നടപടി, പിഎസ്‌സിയെ അപകീർത്തിപ്പെടുത്തരുത്: മുഖ്യമന്ത്രി
  
ജൂലായ് 12ന് നടക്കുന്ന ചടങ്ങിൽ ആദ്യത്തെ കണ്ടെയ്‌നർ കപ്പൽ "സാൻ ഫെർണാണ്ടോ" ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി സ്വീകരിക്കും. രാവിലെ 10ന് നടക്കുന്ന ചടങ്ങിൽ കേന്ദ്ര ഷിപ്പിങ്ങ് മന്ത്രി സർബാനന്ദ സോണോവാൽ പങ്കെടുക്കും. കേന്ദ്ര, സംസ്ഥാന മന്ത്രിമാർ, വിശിഷ്ട വ്യക്തികൾ, ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ എന്നിവർ പങ്കെടുക്കുന്ന ചടങ്ങിന് സാക്ഷികളാവാൻ ആയിരകണക്കിന് ജനങ്ങൾ എത്തിച്ചേരും.

ചൈനയിലെ സിയാമെൻ തുറമുഖത്ത് നിന്ന് പുറപ്പെട്ട 8000 മുതൽ 9000 ടിഇയു വരെ ശേഷിയുള്ള കപ്പലിൽ നിന്നുള്ള 2000 കണ്ടെയ്‌നറുകൾ വിഴിഞ്ഞത്ത് ഇറക്കും. കപ്പലിനുള്ളിലെ 400 കണ്ടെയ്‌നർ നീക്കങ്ങൾക്കായി വിഴിഞ്ഞം തുറമുഖത്തെ സേവനവും കപ്പൽ പ്രയോജനപ്പെടുത്തും. ഇതിന്റെ തുടർച്ചയായി വാണിജ്യ കപ്പലുകൾ / കണ്ടെയ്‌നർ കപ്പലുകൾ എത്തിച്ചേരും. അന്താരാഷ്ട്ര നിലവാരമുള്ള സേവനങ്ങൾ ലഭ്യമാക്കുന്ന നിലയിലാണ് നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തീകരിച്ചിരിക്കുന്നത്.

ജൂലൈ 12ന് ആരംഭിക്കുന്ന ട്രയൽ ഓപ്പറേഷൻ 2 മുതൽ 3 മാസം വരെ തുടരും. ട്രയൽ ഓപ്പറേഷൻ സമയത്ത്, തുറമുഖം വലിയ കപ്പലുകളുടെ പ്രവേശനത്തിന് സാക്ഷ്യം വഹിക്കും. ട്രയൽ പ്രവർത്തനം തുടങ്ങി ഏതാനും ആഴ്ചകൾക്കുള്ളിൽ, ഏകദേശം 400 മീറ്റർ നീളമുള്ള വലിയ കണ്ടെയ്‌നർ കപ്പൽ തുറമുഖത്തേക്ക് എത്തും. തുറമുഖത്തിൻ്റെ പൂർണതോതിലുള്ള കമ്മീഷൻ സെപ്റ്റംബർ / ഒക്ടോബർ മാസങ്ങളിൽ നടത്താനാകുമെന്നാണ് പ്രതീക്ഷ. ലോകത്തെ മുൻനിര ഷിപ്പിങ് കമ്പനികൾ പിന്നാലെ എത്തും .വലിയ കപ്പലുകൾ തുറമുഖത്ത് കണ്ടയ്നർ ഇറക്കിയ ശേഷം തുറമുഖം വിട്ടുപോകും. പിന്നീട് ചെറിയ കപ്പലുകൾ വിഴിഞ്ഞത്ത് എത്തി ഈ കണ്ടെയ്നറുകൾ വിദേശത്തേക്കും രാജ്യത്തിന്റെ വിവിധ തുറമുഖങ്ങളിലേക്കും കൊണ്ടു പോകും. ഇതോടെ വിഴിഞ്ഞം തുറമുഖത്ത് ട്രാൻസ്‌ഷിപ്മെന്റ് പൂർണതോതിൽ നടക്കും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News