Online Liquor Sale: മദ്യ വ്യാപാര രംഗത്ത് ഓൺലൈൻ ബുക്കിങ് ആരംഭിച്ച് Consumerfed

കണ്‍സ്യൂമര്‍ ഫെഡിന്റെ മദ്യ വില്‍പ്പന ശാലകള്‍ വഴി ഇനി ഓണ്‍ലൈനായി (Online Liquor Sale) ബുക്ക് ചെയ്ത് മദ്യം വാങ്ങാം. ഈ സൗകര്യം നേരത്തെ ബെവ്‌കോ ആരംഭിച്ചിരുന്നു.  

Written by - Zee Malayalam News Desk | Last Updated : Sep 24, 2021, 08:25 AM IST
  • മദ്യ വ്യാപാര രംഗത്ത് ഓൺലൈൻ ബുക്കിങ് ആരംഭിച്ച് കണ്‍സ്യൂമര്‍ ഫെഡ്
  • ഈ സൗകര്യം നേരത്തെ ബെവ്‌കോ ആരംഭിച്ചിരുന്നു
  • ആദ്യത്തെ ഇടപാടിന് രജിസ്ട്രേഷൻ ചെയ്യുമ്പോൾ പേര് നല്‍കണമെന്നത് ആവശ്യമാണ്
Online Liquor Sale: മദ്യ വ്യാപാര രംഗത്ത് ഓൺലൈൻ ബുക്കിങ് ആരംഭിച്ച് Consumerfed

കോഴിക്കോട്: കണ്‍സ്യൂമര്‍ ഫെഡിന്റെ മദ്യ വില്‍പ്പന ശാലകള്‍ വഴി ഇനി ഓണ്‍ലൈനായി (Online Liquor Sale) ബുക്ക് ചെയ്ത് മദ്യം വാങ്ങാം. ഈ സൗകര്യം നേരത്തെ ബെവ്‌കോ ആരംഭിച്ചിരുന്നു. ഇതിനു പിന്നാലെയാണ് കണ്‍സ്യൂമര്‍ ഫെഡും ഓണ്‍ ലൈനായി മദ്യം ബുക്ക് ചെയ്ത് വാങ്ങാനുള്ള സൗകര്യം ഒരുക്കിയിരിക്കുന്നത്.

ആദ്യ ഘട്ടത്തിൽ തിരുവനന്തപുരം സ്റ്റാച്ച്യു, എറണാകുളം ഗാന്ധി നഗര്‍, കോഴിക്കോട് മിനി ബൈപ്പാസ് എന്നിവിടങ്ങളിലെ ഷോപ്പുകളിലാണ് ഓണ്‍ലൈന്‍ ബുക്കിങ്ങിന് (Online Liquor Sale) സൗകര്യം ഒരുക്കുന്നത്. ഇന്നു മുതല്‍ ഇവിടങ്ങളില്‍ ഈ സൗകര്യം ലഭ്യമാകുമെന്നാണ് റിപ്പോർട്ട്. മറ്റ് ഷോപ്പുകളില്‍ ഒരാഴ്ച്ചക്കകം സംവിധാനം പ്രാവര്‍ത്തികമാകും.

Also Read: സാമ്പത്തിക പ്രതിസന്ധികൾക്കിടയിലും  മുഖ്യമന്ത്രിക്ക് എസ്കോർട്ടിന് ഇനി പുതിയ 4 കാറുകൾ 

 

ഇതോടെ ഉപഭോക്താക്കള്‍ക്ക് ആവശ്യമായ ഇനം മദ്യങ്ങള്‍ ഓണ്‍ലൈനിലൂടെ (Online Liquor Sale) പണമടച്ച് ബുക്ക് ചെയ്യാം. ആദ്യത്തെ ഇടപാടിന് രജിസ്ട്രേഷൻ ചെയ്യുമ്പോൾ പേര് നല്‍കണമെന്നത് ആവശ്യമാണ്. മൊബൈല്‍ നമ്പര്‍ കൂടി നല്‍കിയാല്‍ ലഭിക്കുന്ന സുരക്ഷാ കോഡ് നല്‍കി റജ്‌സിട്രേഷന്‍ പൂര്‍ത്തീകരിക്കാം. വാങ്ങുന്ന ആല് തനിക്ക് 23വയസ് പൂര്‍ത്തിയായി എന്ന് സ്വയം സാക്ഷ്യപ്പെടുത്തണം എങ്കിൽ മാത്രമേ ബുക്കിംഗ് സാധ്യമാകൂ.

fl.Cosumerfed.in എന്ന വൈബ്‌സൈറ്റിലൂടെയാണ് ബുക്ക് ചെയ്യേണ്ടത്. പണമിടപാട് നടത്തി ബുക്ക് ചെയ്യുമ്പോൾ മൊബൈലിലേക്ക് ഒടിപി നമ്പര്‍ ലഭിക്കും. ഈ നമ്പര്‍ കാണിച്ച് വേണം മദ്യം വാങ്ങാൻ.  ഇതുമായി മദ്യഷോപ്പിന്റെ പ്രവര്‍ത്തന സമയങ്ങളില്‍ എപ്പോള്‍ വേണമെങ്കിലും ചെന്ന് മദ്യം വാങ്ങാം. മദ്യം ബുക്ക് ചെയ്ത ഉടന്‍തന്നെ മദ്യ ഷോപ്പില്‍ അത് പാക്ക് ചെയ്തു വയ്ക്കും.

Also Read: Horoscope 24 September 2021: ഇന്ന് തൊഴിലവസരങ്ങൾ ലഭിക്കും, ഈ രാശിക്കാർക്ക് പ്രശംസ ലഭിക്കും 

മദ്യം പാക്ക് ചെയ്ത് വച്ചിട്ടുണ്ടെന്നും പ്രസ്തുത മദ്യഷോപ്പില്‍ നിന്നും ഇവ കൈപ്പറ്റണമെന്നുമുള്ള സന്ദേശം ഉപഭോക്താവിന് മൊബൈലില്‍ ലഭ്യമാകും. ഈ നടപടി വില്‍പ്പന ശാലയിലെ തിരക്ക് ഒഴിവാക്കുകയും നീണ്ട ക്യൂവിൽ നിന്നും ഉപഭോക്താക്കള്‍ക്ക് മദ്യം എളുപ്പം ലഭ്യമാക്കുന്നതിനും വേണ്ടിയാണെന്നും അതാണ് കണ്‍സ്യൂമര്‍ ഫെഡ് ലക്ഷ്യമാക്കുന്നതെന്നും ചെയര്‍മാന്‍, മാനേജിംഗ് ഡയറക്ടര്‍ എന്നിവര്‍ അറിയിച്ചു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

Trending News