Bengaluru : ഹെലികോപ്ടർ അപകടത്തിൽ (Helicopter Crash) കൊല്ലപ്പെട്ട ഗ്രൂപ്പ് ക്യാപ്റ്റന്‍ വരുണ്‍ സിങിന്റെ ശരീരം ഭോപ്പാലിൽ എത്തിക്കും. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന അദ്ദേഹം ഇന്ന് രാവിലെയോടെയാണ് അന്തരിച്ചത്. വെള്ളിയാഴ്ച അദ്ദേഹത്തിൻറെ സംസ്ക്കാര ചടങ്ങുകൾ നടത്തും.
നാളെ അദ്ദേഹത്തിൻറെ മൃതദേഹം ഭോപ്പാലിലേക്ക് കൊണ്ട് പോകുമെന്നാണ് വ്യോമസേനാ അറിയിച്ചിരിക്കുന്നത്. കുനൂർ ഹെലികോപ്റ്റർ അപകടത്തിൽ അദ്ദേഹത്തിന് 80 ശതമാനത്തോളം പൊള്ളലേറ്റിരുന്നു. ബെംഗളൂരു വ്യോമസേനാ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അദ്ദേഹം അന്തരിച്ചത്.
ALSO READ: BREAKING NEWS : Helicopter crash: ഗ്രൂപ്പ് ക്യാപ്റ്റന്‍ വരുണ്‍ സിങ് അന്തരിച്ചു
ഇന്നലെ രാത്രി മുതൽ അദ്ദേഹത്തിൻറെ ആരോഗ്യ നില രൂക്ഷമാകുകയായിരുന്നു. മരുന്നുകളോട് അദ്ദേഹം പ്രതികരിച്ചിരുന്നെങ്കിലും രക്ത സമ്മർദ്ദത്തിൽ പെട്ടെന്ൻ മാറ്റം ഉണ്ടവുകയായിരുന്നു. ഇതിനെ തുടർന്ന് വരുണ്‍ സിങ്ങിന്റെ പിതാവ് റിട്ടേയര്‍ഡ് കേണൽ കെ പി സിങ്ങും അടുത്ത ബന്ധുക്കളും പുലര്‍ച്ചയോടെ ബെംഗളൂരുവില്‍ എത്തിയിരുന്നു.
ALSO READ: Varun Singh | ഗ്രൂപ്പ് ക്യാപ്റ്റന്‍ വരുണ്‍ സിങ്ങിന്റെ ആരോഗ്യനില ഗുരുതരം, ബെംഗളൂരുവിലേക്ക് മാറ്റി
ഡിസംബർ 8 നാണ് അപകടം നടന്നത്. അതിന്ന് ശേഷം വരുൺ സിങ് വെല്ലിങ്ടണ്ണിലെ സൈനിക ആശുപത്രിയിൽ വെന്റിലേറ്ററിൽ കഴിയുകയായിരുന്നു. എന്നാൽ ആരോഗ്യ നില വഷളായതിനെ തുടർന്ന് ബെംഗളൂരുവിലെ (Bengaluru) കമാന്‍ഡ് ഹോസ്പിറ്റലിലേക്ക് മാറ്റുകയായിരുന്നു.
ALSO READ: Bipin Rawat Death: ബിപിൻ റാവത്തിന്റെ സംസ്ക്കാരം നാളെ; ഭൗതിക ശരീരം ഇന്ന് ഡൽഹിയിലെത്തിക്കും
അദ്ദേഹത്തിൻറെ ഭൗതിക ശരീരത്തിൽ നാളെ യെലഹങ്ക എയര്‍ബേസില്‍ വെച്ച് സേന അംഗങ്ങൾ അന്ത്യാഞ്ജലി അർപ്പിക്കും. തുടർന്ന് മൂന്ന് മണിയോടെയാണ് ശരീരം ഭോപ്പാലിൽ എത്തിക്കുന്നത്. സംയുക്ത സൈനിക മേധാവിയെ സ്വീകരിക്കാനാണ് വരുൺ സിംഗ് വ്യോമതാവളത്തില്‍ അപകട ദിവസം എത്തിയത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...