കോൺ​ഗ്രസ് നിയമസഭാകക്ഷി നേതൃയോ​ഗം നാളെ; പ്രതിപക്ഷ നേതാവിനെ തീരുമാനിക്കും

പ്രതിപക്ഷ നേതാവിനെ സംബന്ധിച്ച കാര്യത്തിൽ ഹൈക്കമാൻഡ് ആകും അന്തിമ തീരുമാനം കൈക്കൊള്ളുക

Written by - Zee Malayalam News Desk | Last Updated : May 17, 2021, 11:26 AM IST
  • രമേശ് ചെന്നിത്തല പ്രതിപക്ഷ നേതൃസ്ഥാനത്ത് തുടരുമോ അതോ മാറ്റമുണ്ടാകുമോയെന്നതിൽ എംഎൽഎമാരുടെ നിലപാടും നിർണായകമാകും
  • രാഷ്ട്രീയകാര്യ സമിതി അം​ഗങ്ങളുമായും ഘടകകക്ഷികളുമായും കേന്ദ്രസംഘം ആശയവിനിമയം നടത്തും
  • ശേഷം കേരളത്തിൽ നിന്നുള്ള അഭിപ്രായങ്ങൾ ക്രോഡീകരിച്ച് കേന്ദ്ര നേതൃത്വത്തിന് സമർപ്പിക്കും
  • ഇതിന്റെ അടിസ്ഥാനത്തിലാകും ഹൈക്കമാൻഡ് അന്തിമതീരുമാനം സ്വീകരിക്കുക
കോൺ​ഗ്രസ് നിയമസഭാകക്ഷി നേതൃയോ​ഗം നാളെ; പ്രതിപക്ഷ നേതാവിനെ തീരുമാനിക്കും

തിരുവന്തപുരം: കോൺ​ഗ്രസ് നിയമസഭാകക്ഷി നേതൃയോ​ഗം നാളെ തിരുവനന്തപുരത്ത് ചേരും. ഹൈക്കമാൻഡ് നിരീക്ഷകരുടെ സാന്നിധ്യത്തിലാകും യോ​ഗം ചേരുന്നത്. നാളെ നടക്കുന്ന യോ​ഗത്തിൽ പ്രതിപക്ഷ നേതാവിനെ തീരുമാനിക്കും. നാളെ 11 മണിക്ക് കെപിസിസി (KPCC) ആസ്ഥാനത്താണ് യോ​ഗം ചേരുന്നത്. യോ​ഗത്തിൽ പങ്കെടുക്കുന്ന ഹൈക്കമാൻഡ് നിരീക്ഷകരായ മല്ലികാർജുൻ ഖാർ​ഗെയും വൈദ്യലിം​ഗവും എംഎൽഎമാരുമായി സ്വകാര്യ ചർച്ചയും നടത്തും. പ്രതിപക്ഷ നേതാവിനെ (Opposition Leader) സംബന്ധിച്ച കാര്യത്തിൽ ഹൈക്കമാൻഡ് ആകും അന്തിമ തീരുമാനം കൈക്കൊള്ളുക.

രമേശ് ചെന്നിത്തലയുടെയും വിഡി സതീശന്റെയും (VD Satheesan) പേരുകൾ സജീവ ചർച്ചയിൽ ഉണ്ടെങ്കിലും രമേശ് ചെന്നിത്തല തുടരുന്നതിനോട് എ ​ഗ്രൂപ്പ് കടുത്ത വിയോജിപ്പ് പ്രകടിപ്പിക്കില്ലെന്നാണ് സൂചന. കേന്ദ്ര നേതൃപദവി നൽകി രമേശ് ചെന്നിത്തലയെ ഡൽഹിയിലേക്ക് മാറ്റാൻ ആലോചനകൾ ശക്തമാണെങ്കിലും പ്രതിപക്ഷ നേതൃസ്ഥാനത്ത് തുടരാനുള്ള നീക്കത്തിലാണ് അദ്ദേഹം. ​ഗ്രൂപ്പ് വ്യത്യാസമില്ലാതെ തലമുറമാറ്റം ആവശ്യപ്പെടുന്നവരും വിഡി സതീശന്റെ പേരാണ് ഉയർത്തിക്കാട്ടുന്നത്. പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് തിരുവഞ്ചൂർ രാധാകൃഷ്ണന്റെ പേരും മുന്നോട്ട് വയ്ക്കുന്നുണ്ട്.

ALSO READ: ഒന്നും കണ്ടെത്തത്താനായില്ല: ബി.വി ശ്രീനിവാസിന് ഡൽഹി പോലീസിൻറെ ക്ലീൻ ചിറ്റ്

രമേശ് ചെന്നിത്തല (Ramesh Chennithala) പ്രതിപക്ഷ നേതൃസ്ഥാനത്ത് തുടരുമോ അതോ മാറ്റമുണ്ടാകുമോയെന്നതിൽ എംഎൽഎമാരുടെ നിലപാടും നിർണായകമാകും. രാഷ്ട്രീയകാര്യ സമിതി അം​ഗങ്ങളുമായും ഘടകകക്ഷികളുമായും കേന്ദ്രസംഘം ആശയവിനിമയം നടത്തും. ശേഷം കേരളത്തിൽ നിന്നുള്ള അഭിപ്രായങ്ങൾ ക്രോഡീകരിച്ച് കേന്ദ്ര നേതൃത്വത്തിന് സമർപ്പിക്കും. ഇതിന്റെ അടിസ്ഥാനത്തിലാകും ഹൈക്കമാൻഡ് അന്തിമതീരുമാനം സ്വീകരിക്കുക.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക

Trending News