കേരള രാഷ്ട്രീയത്തില്‍ ഇടപെടാന്‍ കെസി വേണുഗോപാല്‍;എഐസിസി ജനറല്‍ സെക്രട്ടറിയുടെ ലക്‌ഷ്യം മുഖ്യമന്ത്രി സ്ഥാനമോ?

എഐസിസി യുടെ സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ കേരളത്തിലെ കോണ്‍ഗ്രസ്‌ നേതാക്കള്‍ക്ക് ഭീഷണിയാകുന്നു.ഡല്‍ഹി കേന്ദ്രമായി രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്ന കെ സി വേണുഗോപാല്‍ കേരള രാഷ്ട്രീയത്തില്‍ സജീവമായി ഇടപെടുന്നതിന്‍റെ സൂചനകളാണ് ലഭിക്കുന്നത്.സംസ്ഥാനത്ത് ഡിസിസി അധ്യക്ഷന്‍ മാരുടെ നേതൃത്വത്തില്‍ കേന്ദ്ര -സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരേയും പൗരത്വ നിയമ ഭേദഗതിക്കെതിരെയും സംഘടിപ്പിച്ച പദയാത്രകളില്‍ കെസി വേണുഗോപാല്‍ പല ഇടങ്ങളിലും സാനിധ്യമാണ്.ചിലയിടങ്ങളില്‍ ഉത്ഘടകനായി ചിലയിടങ്ങളില്‍  പോസ്റ്ററുകളില്‍ അങ്ങനെ കേസി വേണുഗോപാല്‍ സാനിധ്യം ഉറപ്പിക്കുകയാണ്.

Last Updated : Feb 24, 2020, 01:20 PM IST
കേരള രാഷ്ട്രീയത്തില്‍ ഇടപെടാന്‍ കെസി വേണുഗോപാല്‍;എഐസിസി ജനറല്‍ സെക്രട്ടറിയുടെ ലക്‌ഷ്യം  മുഖ്യമന്ത്രി സ്ഥാനമോ?

തിരുവനന്തപുരം:എഐസിസി യുടെ സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ കേരളത്തിലെ കോണ്‍ഗ്രസ്‌ നേതാക്കള്‍ക്ക് ഭീഷണിയാകുന്നു.ഡല്‍ഹി കേന്ദ്രമായി രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്ന കെ സി വേണുഗോപാല്‍ കേരള രാഷ്ട്രീയത്തില്‍ സജീവമായി ഇടപെടുന്നതിന്‍റെ സൂചനകളാണ് ലഭിക്കുന്നത്.സംസ്ഥാനത്ത് ഡിസിസി അധ്യക്ഷന്‍ മാരുടെ നേതൃത്വത്തില്‍ കേന്ദ്ര -സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരേയും പൗരത്വ നിയമ ഭേദഗതിക്കെതിരെയും സംഘടിപ്പിച്ച പദയാത്രകളില്‍ കെസി വേണുഗോപാല്‍ പല ഇടങ്ങളിലും സാനിധ്യമാണ്.ചിലയിടങ്ങളില്‍ ഉത്ഘടകനായി ചിലയിടങ്ങളില്‍  പോസ്റ്ററുകളില്‍ അങ്ങനെ കേസി വേണുഗോപാല്‍ സാനിധ്യം ഉറപ്പിക്കുകയാണ്.

തിരുവനന്തപുരം ജില്ലയില്‍ ഡിസിസി അധ്യക്ഷന്‍ നെയ്യാറ്റിന്‍കര സനല്‍ നേതൃത്വം നല്‍കുന്ന പദയാത്രയ്ക്കായി തയ്യാറാക്കിയ പോസ്റ്ററുകളില്‍ കെസി വേണുഗോപാല്‍ ഇടം പിടിക്കുകയും ചെയ്തു.കെപിസിസി  പുനസംഘടനയുമായി ബന്ധപെട്ട് ഭാരവാഹി പട്ടികയില്‍ ഇടം പിടിച്ചതില്‍ പലരും കെസി വേണുഗോപാലിന്റെ സഹായം കൊണ്ടാണ് സ്ഥാനങ്ങള്‍ നേടിയത്.കെപിസിസി ഭാരവാഹികളുടെ ആദ്യഘട്ട പട്ടിക പുറത്തിറക്കിയെങ്കിലും രണ്ടാം ഘട്ടപട്ടിക ഇനിയും പുറത്തിറക്കാന്‍ കഴിഞ്ഞിട്ടുമില്ല.

കെസി വേണുഗോപാലിന്റെ ഇടപെടലില്‍ ആശങ്കയുള്ള എ,ഐ ഗ്രൂപ്പുകള്‍ ഇപ്പോള്‍ രണ്ടാം ഘട്ട പട്ടികയ്ക്കായി സമ്മര്‍ദ്ദം ചെലുത്തുന്നതുമില്ല. പഞ്ചായത്ത് തെരഞ്ഞെടുപ്പിലും നിയമസഭാ തെരഞ്ഞെടുപ്പിലും ഒക്കെ കെ സി വേണുഗോപാലിന്റെ ഇടപെടല്‍ ഉണ്ടാകുമോ എന്ന ആശങ്കയും എ,ഐ ഗ്രൂപ്പുകള്‍ക്കുണ്ട്.നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥി നിര്‍ണയത്തിലടക്കം കെസി വേണുഗോപാലിന്റെ ഇടപെടല്‍ ഉണ്ടാകുമോ എന്നും മുതിര്‍ന്ന നേതാക്കള്‍ക്ക് ആശങ്കയുണ്ട്.

മുഖ്യമന്ത്രി സ്ഥനത്തെ ചൊല്ലി ഉമ്മന്‍ചാണ്ടിയും രമേശ്‌ ചെന്നിത്തലയും തമ്മില്‍ തര്‍ക്കം ഉണ്ടാവുന്ന സാഹചര്യം വന്നാല്‍ കെസി വേണുഗോപാല്‍ ഹൈക്കമാന്‍ഡ് ഇടപെട്ട് കെസി വേണുഗോപാലിനെ കേരളത്തിലേക്ക് അയക്കുന്നതിനുള്ള സാധ്യതയും തള്ളിക്കളയാന്‍ കഴിയില്ല.നിലവില്‍ ഗ്രൂപ്പുകള്‍ക്ക് അതീതനായി നില്‍ക്കുന്ന കെസി വേണുഗോപാല്‍ കേരളത്തില്‍ വരുന്ന സാഹചര്യത്തെ അതുകൊണ്ട് തന്നെ എഗ്രൂപ്പും ഐ ഗ്രൂപ്പും ആശങ്കയോടെയാണ് കാണുന്നത്.

Trending News