Congress Group Crisis : തന്റെ പേരിൽ ഗ്രൂപ്പില്ല; അധിക്ഷേപത്തിന് പിന്നിൽ പാർട്ടിയിലെ സമാധാനം തകർക്കാനുള്ള കുത്തിത്തിരിപ്പ്

കേരളത്തിലെ കോണ്‍ഗ്രസില്‍ ഇനി ഗ്രൂപ്പുണ്ടാകില്ല. കെപിസിസി അധ്യക്ഷന്‍ കെ സുധാകരനുമായി ചർച്ച നടത്തി ഉടൻ പുനസംഘടന പട്ടിക പുറത്ത് വിടുമെന്നും സതീശന്‍ കണ്ണൂരിൽ മാധ്യമങ്ങളോടെ പറഞ്ഞു.

Written by - Zee Malayalam News Desk | Last Updated : Mar 3, 2022, 07:07 PM IST
  • കേരളത്തിലെ കോണ്‍ഗ്രസില്‍ ഇനി ഗ്രൂപ്പുണ്ടാകില്ല.
  • കെപിസിസി അധ്യക്ഷന്‍ കെ സുധാകരനുമായി ചർച്ച നടത്തി ഉടൻ പുനസംഘടന പട്ടിക പുറത്ത് വിടുമെന്നും സതീശന്‍ കണ്ണൂരിൽ മാധ്യമങ്ങളോടെ പറഞ്ഞു.
  • തനിക്ക് ഗ്രൂപ്പ് ഉണ്ട് എന്ന് പറഞ്ഞ് വ്യക്തിപരമായ അധിക്ഷേപം വരുന്നത് എവിടെ നിന്നാണ് എന്നറിയാം.
Congress Group Crisis : തന്റെ പേരിൽ ഗ്രൂപ്പില്ല; അധിക്ഷേപത്തിന് പിന്നിൽ പാർട്ടിയിലെ സമാധാനം തകർക്കാനുള്ള കുത്തിത്തിരിപ്പ്

കണ്ണൂർ: തന്‍റെ പേരില്‍ ഗ്രൂപ്പില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. അത്തരമൊരു ഗ്രൂപ്പുണ്ടായാല്‍ പാര്‍ട്ടി പദവികളിൽ തനുണ്ടാകില്ലെന്നും, ഇത്തരം പ്രചാരണം നടത്തുന്ന ശക്തി ആരെന്ന് തനിക്ക് അറിയാമെന്നും വിഡി സതീശൻ കണ്ണൂരിൽ പറഞ്ഞു.

കേരളത്തിലെ കോണ്‍ഗ്രസില്‍ ഇനി ഗ്രൂപ്പുണ്ടാകില്ല. കെപിസിസി അധ്യക്ഷന്‍ കെ സുധാകരനുമായി ചർച്ച നടത്തി ഉടൻ പുനസംഘടന പട്ടിക പുറത്ത് വിടുമെന്നും സതീശന്‍ കണ്ണൂരിൽ മാധ്യമങ്ങളോടെ പറഞ്ഞു. തനിക്ക് ഗ്രൂപ്പ് ഉണ്ട് എന്ന് പറഞ്ഞ് വ്യക്തിപരമായ അധിക്ഷേപം വരുന്നത് എവിടെ നിന്നാണ് എന്നറിയാം.

ALSO READ : വി ശിവൻകുട്ടിയക്ക് സ്വന്തമായി തീരുമാനം എടുക്കാൻ അറിയില്ല; വിദ്യാഭ്യാസ വകുപ്പ് നടപ്പാക്കുന്നത് മണ്ടൻ തീരുമാനങ്ങൾ: വി ഡി സതീശൻ

കോൺഗ്രസിലെ സമാധാന അന്തരീക്ഷം തകർക്കാൻ ചിലർ കുത്തിത്തിരിപ്പ് ഉണ്ടാക്കാൻ ശ്രമിക്കുന്നുണ്ട്. അത് ആരാണ് എന്ന് എല്ലാവർക്കും അറിയാമെന്നും സതീശൻ പറഞ്ഞു.

വൈകി മാത്രമാണ് സിപിഎമ്മിന്   വിവേകമുദിക്കൂവെന്നതിന് തെളിവാണ് സിപിഎം വികസന രേഖയെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. നിബന്ധനകളോടെ വിദേശ വായ്പ സ്വീകരിക്കാമെന്നും ഉന്നത വിദ്യാഭ്യാസ മേഖലയില്‍ സ്വകാര്യ നിക്ഷേപം സ്വീകരിക്കാമെന്നുമാണ് സി.പി.എം. സംസ്ഥാന സമ്മേളനത്തില്‍ അവതരിപ്പിക്കുന്ന വികസന രേഖയില്‍ പറയുന്നത്. 

ALSO READ : CPM State Conference 2022: പാർട്ടിയിൽ പുരുഷ മോധാവിത്വമെന്ന് മന്ത്രി ആർ ബിന്ദു; പരാതികൾ പരിഗണിക്കപ്പെടുന്നില്ല

ഇക്കാര്യങ്ങളില്‍ തീരുമാനം എടുക്കുന്നതിന് മുന്‍പ് സി.പി.എം കേരളീയ സമൂഹത്തോട് പൊതുമാപ്പ് പറയണം. വൈകി മാത്രമാണ് സിപി എമ്മിന്  വിവേകമുദിക്കൂവെന്നതിന് തെളിവാണ് ഇതെന്നും വി ഡി സതീശൻ പറഞ്ഞു.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News