Congress നേതൃത്വത്തിനെതിരെ ഹൈക്കമാൻഡിന് പരാതി; പ്രതിപക്ഷവും കോൺഗ്രസ് പാർട്ടിയും ദുർബലമാകുന്നുവെന്ന് ആക്ഷേപം

പരാതിക്ക് പിന്നിൽ എ,ഐ ​ഗ്രൂപ്പുകളാണെന്നാണ് സൂചന

Written by - Zee Malayalam News Desk | Last Updated : Aug 7, 2021, 02:44 PM IST
  • കെപിസിസി നേതൃത്വത്തിന്റെയും പ്രതിപക്ഷ നേതാവിന്‍റെയും പ്രവർത്തനത്തെ വിമർശിച്ചാണ് ഹൈക്കമാൻഡിനെ സമീപിച്ചിരിക്കുന്നത്
  • വിഡി സതീശനെയാണ് ഗ്രൂപ്പുകൾ പ്രധാനമായും ഉന്നം വയ്ക്കുന്നത്
  • പല നിർണ്ണായ വിഷയങ്ങളിലും മൃദു സമീപനമാണ് ഉണ്ടായതെന്നുമാണ് പരാതി
  • കെപിസിസി പുനസംഘടന വൈകുന്നതിലും അതൃപ്തിയുണ്ട്
Congress നേതൃത്വത്തിനെതിരെ ഹൈക്കമാൻഡിന് പരാതി; പ്രതിപക്ഷവും കോൺഗ്രസ് പാർട്ടിയും ദുർബലമാകുന്നുവെന്ന് ആക്ഷേപം

തിരുവനന്തപുരം: കേരളത്തിൽ പ്രതിപക്ഷവും (Opposition) കോൺഗ്രസ് പാർട്ടി നേതൃത്വവും ദുർബലമാകുന്നുവെന്ന് ഹൈക്കമാൻഡിന് പരാതി. സർക്കാരിനോട് മൃദുസമീപനമാണ് സ്വീകരിക്കുന്നതെന്നും നിർണ്ണായക വിഷയങ്ങൾ ഏറ്റെടുക്കുന്നില്ലെന്നും പരാതിയിൽ കുറ്റപ്പെടുത്തുന്നു. പാർട്ടിയിൽ (Congress party) കൂടിയാലോചനകൾ നടക്കുന്നില്ലെന്നും പരാതിയുണ്ട്. പരാതിക്ക് പിന്നിൽ എ,ഐ ​ഗ്രൂപ്പുകളാണെന്നാണ് സൂചന. 

കെപിസിസി (KPCC) നേതൃത്വത്തിന്റെയും പ്രതിപക്ഷ നേതാവിന്‍റെയും പ്രവർത്തനത്തെ വിമർശിച്ചാണ് ഗ്രൂപ്പുകൾ ഹൈക്കമാൻഡിനെ സമീപിച്ചിരിക്കുന്നത്. വിഡി സതീശനെയാണ് ഗ്രൂപ്പുകൾ പ്രധാനമായും ഉന്നം വയ്ക്കുന്നത്. സർക്കാരിനെ മുൾമുനയിൽ നിർത്തുന്ന പ്രവർത്തനമാണ് പ്രതീക്ഷിച്ചതെന്നും എന്നാൽ പല നിർണ്ണായ വിഷയങ്ങളിലും മൃദു സമീപനമാണ് ഉണ്ടായതെന്നുമാണ് പരാതി.

ALSO READ: Kerala Assembly Ruckus Case : നിയമസഭാ കയ്യാങ്കളിക്കേസ് നടത്തിപ്പിന് സ്‌പെഷ്യല്‍ പബ്ലിക് പ്രസിക്യൂട്ടറെ നിയമിക്കണമെന്ന് രമേശ് ചെന്നിത്തല

കെപിസിസി പുനസംഘടന  വൈകുന്നതിലും അതൃപ്തിയുണ്ട്. പാർലമെന്റ് സമ്മേളനം നടക്കുന്നത് കൊണ്ടാണ് ഇത് വൈകുന്നതെന്നാണ് കേരളത്തിന്റെ ചുമതലയുള്ള താരിഖ് അൻവറിന്റെ പ്രതികരണം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News