CM Pinarayi Vijayan: 'ഹേമ കമ്മിറ്റി അഭിമാനകരമായ കാര്യം'; കലാകാരികളുടെ മുന്നിൽ ഉപാധികൾ ഉണ്ടാകരുതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ

Hema Committee Report: കലാരം​ഗത്തെ ശുദ്ധീകരിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി.

Written by - Zee Malayalam News Desk | Last Updated : Aug 31, 2024, 09:22 PM IST
  • സിനിമാ രം​ഗത്ത് സ്ത്രീകൾക്ക് നിർഭയമായി കടന്നുവരാനും ജോലി ചെയ്യാനും ഉള്ള അവസരം ഉണ്ടാകണം
  • മറ്റ് സംസ്ഥാനങ്ങൾക്ക് ഹേമ കമ്മിറ്റി മാതൃകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു
CM Pinarayi Vijayan: 'ഹേമ കമ്മിറ്റി അഭിമാനകരമായ കാര്യം'; കലാകാരികളുടെ മുന്നിൽ ഉപാധികൾ ഉണ്ടാകരുതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം: മനസ്സുകളെ മലിനമാക്കുന്ന പ്രവർത്തികൾ സിനിമാ രം​ഗത്ത് ഉണ്ടാകരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കലാകാരികളുടെ മുന്നിൽ ഉപാധികൾ വയ്ക്കരുത്. ഹേമ കമ്മിറ്റി അഭിമാനകരമായ കാര്യമാണ്. കലാരം​ഗത്തെ ശുദ്ധീകരിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

തിരുവനന്തപുരത്ത് ഒരു ചടങ്ങിൽ പങ്കെടുത്ത് സംസാരിക്കവേയാണ് ഹേമ കമ്മിറ്റിയെക്കുറിച്ച് മുഖ്യമന്ത്രിയുടെ പരാമർശം. സിനിമാ രം​ഗത്ത് സ്ത്രീകൾക്ക് നിർഭയമായി കടന്നുവരാനും ജോലി ചെയ്യാനും ഉള്ള അവസരം ഉണ്ടാകണം. മറ്റ് സംസ്ഥാനങ്ങൾക്ക് ഹേമ കമ്മിറ്റി മാതൃകയാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

'എവിടെയും ഒളിച്ചോടി പോയിട്ടില്ല'; സിനിമ മേഖലയെ തകർക്കരുതെന്ന് മോഹൻലാൽ

തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ടിലും താരങ്ങൾക്കെതിരായ ആരോപണങ്ങളിലും പ്രതികരിച്ച് നടനും അമ്മ സംഘടന പ്രസിഡന്റുമായിരുന്ന മോഹൻലാൽ. താൻ എവിടെയും ഒളിച്ചോടി പോയിട്ടില്ല. വ്യക്തിപരമായ കാര്യങ്ങളാൽ സ്ഥലത്തുണ്ടായിരുന്നില്ല.

സിനിമ ഷൂട്ടിംഗ് കാരണം ചെന്നൈയിലും ബോംബെയിലും ആയിരുന്നുവെന്നും ഒപ്പം ഭാര്യയ്ക്ക് സർജറിയുള്ളത് കാരണം അതിൻ്റെ തിരക്കിലുമായിരുന്നുവെന്നാണ് താരം പറഞ്ഞത്. ഹേമ കമ്മിറ്റി റിപ്പോർട്ട് സ്വാഗതാർഹമാണെന്നും മോഹൻലാൽ വ്യക്തമാക്കി.

ALSO READ: നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനം; ഫെഫ്കയിൽ നിന്ന് രാജിവച്ച് ആഷിഖ് അബു

'അമ്മ' സംഘടന കുടുംബം പോലെയാണ്. അംഗങ്ങളുടെ ക്ഷേമത്തിന് വേണ്ടിയാണ് അമ്മ സംഘടന പ്രവർത്തനം ആരംഭിച്ചത്. പ്രസിഡൻ്റ് സ്ഥാനം ഏറ്റെടുക്കാൻ വൈമുഖ്യം ഉണ്ടായിരുന്നുവെന്നും പിന്നീട് അത് ഏറ്റെടുക്കുകയായിരുന്നുവെന്നും മോഹൻലാൽ പറഞ്ഞു.

ഇപ്പോഴത്തെ സംഭവ വികാസങ്ങളിൽ മലയാള സിനിമാ ലോകത്തിന് മുഴുവൻ ഉത്തരവാദിത്തമുണ്ടെന്നും ഉത്തരം പറയേണ്ടത് എല്ലാവരുമാണെന്നും മോഹൻലാൽ പറഞ്ഞു. കൂട്ടായി ആലോചിച്ചാണ് അമ്മയിലെ രാജി തീരുമാനം കൈക്കൊണ്ടത്. എല്ലാവരുടെയും അനുവാദം ചോദിച്ചിട്ടാണ് 'അമ്മ' എക്സിക്യൂട്ടീവ് കമ്മിറ്റി പിരിച്ചുവിട്ടതെന്നും മോഹൻലാൽ മാധ്യമങ്ങളോട് പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News