CM Pinarayi Vijayan on Alencier: അലൻസിയറെ തള്ളി മുഖ്യമന്ത്രി; പ്രതികരണങ്ങൾ ഒഴിവാക്കേണ്ടതായിരുന്നു

നടൻ അലൻസിയർ വിവാദ പരാമർശം നടത്തിയ സംഭവത്തിൽ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ.

Written by - Zee Malayalam News Desk | Last Updated : Sep 19, 2023, 08:05 PM IST
  • നടൻ അലൻസിയർ വിവാദ പരാമർശം നടത്തിയ സംഭവത്തിൽ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ.
  • അത്തരം പ്രതികരണങ്ങൾ അദ്ദേഹം ഒഴിവാക്കേണ്ടതായിരുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.
CM Pinarayi Vijayan on Alencier: അലൻസിയറെ തള്ളി മുഖ്യമന്ത്രി; പ്രതികരണങ്ങൾ ഒഴിവാക്കേണ്ടതായിരുന്നു

തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര പുരസ്കാരം സ്വീകരിച്ച ശേഷം നടൻ അലൻസിയർ വിവാദ പരാമർശം നടത്തിയ സംഭവത്തിൽ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. അത്തരം പ്രതികരണങ്ങൾ അദ്ദേഹം ഒഴിവാക്കേണ്ടതായിരുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. അതേസമയം മാധ്യമ പ്രവർത്തകയോട് അപമര്യാദയായി പെരുമാറിയ അലൻസിയർക്കെതിരെ വനിതാ കമ്മീഷന സ്വമേധയാ കേസെടുത്തു. സംഭവത്തിൽ തിരുവനന്തപുരം റൂറല്‍ എസ്പി ഡി. ശില്‍പ്പയോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടതായി വനിത കമ്മിഷന്‍ അധ്യക്ഷ അഡ്വ. പി. സതീദേവി പറഞ്ഞു.

സംസ്ഥാന ചലച്ചിത്ര പുരസ്കാരം സ്വീകരിച്ച ശേഷം നടത്തിയ പരാമർശം വിവാദത്തിൽ നിൽക്കെയാണിത്. വിവാദത്തിന് ശേഷം നടന്ന ഒരു അഭിമുഖത്തിൽ മാധ്യമ പ്രവര്‍ത്തകയോട് തികച്ചും മ്ലേച്ഛമായിട്ടുള്ള പദപ്രയോഗത്തിലൂടെയാണ് അലന്‍സിയര്‍ സംസാരിച്ചതെന്നാണ് പരാതി. ഈ പരാതിയില്‍ അലന്‍സിയറിനെതിരേ തിരുവനന്തപുരം റൂറല്‍ എസ്പി കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതു സംബന്ധിച്ച് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടതായും വനിത കമ്മിഷന്‍ അധ്യക്ഷ പറഞ്ഞു.

അലൻസിയർ സ്ത്രീകൾക്കെതരെ നടത്തിയ പരാമർശം തിരുത്തിയില്ലെങ്കിൽ നിയമനടപടി സ്വീകരിക്കുമെന്ന് വനിതാ കമ്മീഷന്‍ നേരത്തെ പറഞ്ഞിരുന്നു. ആയിരക്കണക്കിന് ആളുകളുടെയും മന്ത്രിമാരുടെയും സാന്നിധ്യത്തിലാണ് അലൻസിയർ സ്ത്രീവിരുദ്ധ പരാമർശം നടത്തിയത്. അലൻസിയറിന് വേണ്ടെങ്കിൽ അവാർഡ് സ്വീകരിക്കാതിരിക്കാമായിരുന്നുവെന്നും പി സതീദേവി പറഞ്ഞു.

Also Read: മാധ്യമ പ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറി; അലന്‍സിയറിനെതിരെ സ്വമേധയാ കേസെടുത്ത് വനിതാ കമ്മിഷന്‍

2022 സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിൽ പ്രത്യേക ജൂറി പരാമർശത്തിനുള്ള അവാർഡ് വാങ്ങാനെത്തിയപ്പോഴായിരുന്നു അലൻസിയർ വിവാദപരമാർശം നടത്തിയത്. സ്ത്രീയുടെ ശിൽപം നൽകി തന്നെ പ്രലോഭിപ്പിക്കരുതെന്നും സ്വർണം പൂശിയ പ്രതിമ നൽകണമെന്നായിരുന്നു അലൻസിയറിന്റെ പരാമർശം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News