ത്യാഗസ്മരണ ഉണര്‍ത്തി ഇന്ന് ദുഃഖവെള്ളി

പ്രത്യേക പ്രാര്‍ത്ഥനകള്‍ക്ക് ശേഷം വിശ്വാസികള്‍ പരിഹാര പ്രദക്ഷിണവും കുരിശുചുംബനവും നടത്തും. 

Last Updated : Mar 30, 2018, 08:53 AM IST
ത്യാഗസ്മരണ ഉണര്‍ത്തി ഇന്ന് ദുഃഖവെള്ളി

തിരുവനന്തപുരം: യേശുദേവന്‍റെ കുരിശുമരണത്തിന്‍റെ ത്യാഗ സ്മരണ പങ്ക് വച്ച് ക്രൈസ്തവര്‍ ഇന്ന് ദുഃഖവെള്ളി ആചരിക്കുന്നു. ലോകമെമ്പാടുമുള്ള ക്രൈസ്തവ ദേവാലയങ്ങളില്‍ ദുഃഖവെള്ളിയോടനുബന്ധിച്ച് പ്രത്യേക പ്രാര്‍ത്ഥനകള്‍ നടത്തി. 

പ്രത്യേക പ്രാര്‍ത്ഥനകള്‍ക്ക് ശേഷം വിശ്വാസികള്‍ പരിഹാര പ്രദക്ഷിണവും കുരിശുചുംബനവും നടത്തും. നിരവധി തീര്‍ത്ഥാടകര്‍ എത്തുന്ന മലയാറ്റൂര്‍ കുരിശുമലയില്‍ വിപുലമായ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. കനകമലയിലേക്കും ആയിരക്കണക്കിന് തീര്‍ത്ഥാടകരാണ് കുരിശുകളും പ്രാര്‍ത്ഥനകളുമായി എത്തിക്കൊണ്ടിരിക്കുന്നത്. 

അ​റ​ക്കു​ളം തുമ്പച്ചി കു​രി​ശു​മ​ല, ആ​ര​ക്കു​ഴ മ​ലേ​ക്കു​രി​ശ്, ച​ക്കി​ക്കാ​വ് വി​മ​ല​ഗി​രി കു​രി​ശു​മ​ല, സാ​ൻ​ജോ മൗ​ണ്ട്, വാ​ഗ​മ​ണ്‍, എഴുകുംവയൽ ഉ​ൾ​പ്പെ​ടെ​യു​ള്ള തീ​ർ​ത്ഥാ​ട​ന കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്ക് ഇന്ന് ആ​യി​ര​ങ്ങ​ൾ കു​രി​ശി​ന്‍റെ വ​ഴി ന​ട​ത്തും. 

Trending News