N Jayaraj | പോപ്പുലര്‍ ഫ്രണ്ട് പരിപാടിയിൽ ഉദ്ഘാടകൻ സർക്കാർ ചീഫ് വിപ്പ്; നോട്ടീസ് വിവാദത്തിൽ

പോപ്പുലര്‍ ഫ്രണ്ട്-കേരള കോണ്‍ഗ്രസ് ബന്ധം ആരോപിച്ച് ബിജെപിയും രംഗത്തെത്തി. എന്നാൽ തന്നോട് ചോദിക്കാതെയാണ് തൻറെ പേര് നോട്ടീസിൽ അച്ചടിച്ചതെന്നായിരുന്നു ചീഫ് വിപ്പിൻറെ  നിലപാട്

Written by - Zee Malayalam News Desk | Last Updated : Aug 27, 2022, 01:04 PM IST
  • എന്നാൽ പേര് വന്നത് ജയരാജിന്റെ അറിവോട് കൂടെ അല്ലെന്ന വാദം തള്ളി ബിജെപി
  • സാംസ്‌കാരിക പരിപാടി എന്ന് പറഞ്ഞത് കൊണ്ടാണ് ആദ്യം സമ്മതിച്ചത്
  • സര്‍ക്കാരിന്റെ നിലപാട് ഇതാണോ എന്ന് വ്യക്തമാക്കണമെന്നും ബിജെപി
N Jayaraj |  പോപ്പുലര്‍ ഫ്രണ്ട് പരിപാടിയിൽ ഉദ്ഘാടകൻ സർക്കാർ ചീഫ് വിപ്പ്; നോട്ടീസ് വിവാദത്തിൽ

കോട്ടയം: പോപ്പുലർ ഫ്രണ്ട് നടത്തുന്ന പരിപാടിയുടെ നോട്ടീസിൽ ചീഫ് വിപ്പ് എൻ ജയരാജിൻറെ പേര്. ചടങ്ങിൽ ഉദ്ഘാടനകനായാണ് ജയരാജിൻറെ പേര് നൽകിയിരിക്കുന്നത്.പോപ്പുലര്‍ ഫ്രണ്ട് വാഴൂര്‍ ഏരിയാ സമ്മേളനത്തിന്റെ നോട്ടീസിലാണ് സംഭവം. ഇതോടെ ചീഫ് വിപ്പ് വിവാദത്തിലായി.

തൊട്ട് പിന്നാലെ  പോപ്പുലര്‍ ഫണ്ട്-കേരള കോണ്‍ഗ്രസ് ബന്ധം ആരോപിച്ച് ബിജെപിയും രംഗത്തെത്തി.  എന്നാൽ ജയരാജ് പരിപാടിയില്‍ പങ്കെടുക്കാന്‍ തീരുമാനിച്ചത് യാദൃശ്ചികം അല്ലെന്നും സര്‍ക്കാരിന്റെ നിലപാട് ഇതാണോ എന്ന് വ്യക്തമാക്കണമെന്നും ബിജെപി മധ്യ മേഖല പ്രസിഡന്റ് എന്‍ ഹരി പറഞ്ഞു. അതേസമയം ആരോപണങ്ങൾ ജയരാജ് തള്ളി.

ALSO READ: സിപിഎം ഓഫീസിന് നേരെ ആക്രമണം; പിന്നിൽ ആർഎസ്എസ് എന്ന് ആരോപണം

സാംസ്‌കാരിക പരിപാടി എന്ന് പറഞ്ഞത് കൊണ്ടാണ് ആദ്യം സമ്മതിച്ചത്. എന്നാൽ ഇതിന്റെ രാഷ്ട്രീയം മനസ്സിലാക്കിയപ്പോൾ താൻ പങ്കെടുക്കില്ലെന്ന് അറിയിച്ചതായി ഡോ.എൻ ജയരാജ് വ്യക്തമാക്കി.കോണ്ഗ്രസ് പഞ്ചായത്ത് മെമ്പറും പരിപാടിയിൽ പങ്കെടുക്കുന്നുണ്ട് എന്ത് കൊണ്ട് അത് വിവാദം ആകുന്നില്ല എന്നും അദ്ദേഹം ചോദിച്ചു.

എന്നാൽ പേര് വന്നത് ജയരാജിന്റെ അറിവോട് കൂടെ അല്ലെന്ന വാദം തള്ളി ബിജെപി...ഇടത് മുന്നണിയും പോപ്പുലർ ഫ്രണ്ട് മായുള്ള ബന്ധത്തിൽ കേരള കോൺഗ്രസും ഭാഗമായത് കൊണ്ടാണ് ഇങ്ങനെ സംഭവിച്ചതെന്നും ഇതിൽ ജോസ് കെ മണിയ്ക്ക് പങ്ക് ഉണ്ടെന്നും ബിജെപി ആരോപിക്കുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News