Police Constable Vacancies: പോലീസ് കോണ്‍സ്റ്റബിള്‍ നിയമനം; നിലവില്‍ ലഭ്യമായ എല്ലാ ഒഴിവുകളും പി.എസ്.സിയ്ക്ക് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി

Chief Minister Pinarayi Vijayan: പുരുഷവനിതാ വിഭാഗങ്ങള്‍, പട്ടികജാതി, പട്ടികവര്‍ഗ്ഗ വിഭാഗ ങ്ങള്‍ക്കുള്ള സ്പെഷ്യല്‍ റിക്രൂട്ട്മെന്‍റ് എന്നിവയ്ക്കായി ആകെ 5635 ഒഴിവുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.

Written by - Zee Malayalam News Desk | Last Updated : Mar 14, 2024, 09:34 PM IST
  • പുരുഷ വിഭാഗത്തിനുള്ള റാങ്ക് പട്ടിക 13.04.2023 ലാണ് നിലവില്‍ വന്നത്
  • ഈ വിഭാഗത്തില്‍ 4325 ഒഴിവുകളും വനിതാ വിഭാഗ ത്തില്‍ 744 ഒഴിവുകളും റിപ്പോര്‍ട്ട് ചെയ്തു
  • പട്ടികജാതിപട്ടികവര്‍ഗ്ഗ വിഭാഗത്തിനായി 557 ഒഴിവുകളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്
Police Constable Vacancies: പോലീസ് കോണ്‍സ്റ്റബിള്‍ നിയമനം; നിലവില്‍ ലഭ്യമായ എല്ലാ ഒഴിവുകളും പി.എസ്.സിയ്ക്ക് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി

പോലീസ് കോണ്‍സ്റ്റബിള്‍ തസ്തികയില്‍ നിലവില്‍ ലഭ്യമായ എല്ലാ ഒഴിവുകളും പി.എസ്.സി.യ്ക്ക് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പുരുഷവനിതാ വിഭാഗങ്ങള്‍, പട്ടികജാതി, പട്ടികവര്‍ഗ്ഗ വിഭാഗ ങ്ങള്‍ക്കുള്ള സ്പെഷ്യല്‍ റിക്രൂട്ട്മെന്‍റ് എന്നിവയ്ക്കായി ആകെ 5635 ഒഴിവുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.

പുരുഷ വിഭാഗത്തിനുള്ള റാങ്ക് പട്ടിക 13.04.2023 ലാണ് നിലവില്‍ വന്നത്. ഈ വിഭാഗത്തില്‍ 4325 ഒഴിവുകളും വനിതാ വിഭാഗ ത്തില്‍ 744 ഒഴിവുകളും റിപ്പോര്‍ട്ട് ചെയ്തു. പട്ടികജാതിപട്ടികവര്‍ഗ്ഗ വിഭാഗത്തിനായി 557 ഒഴിവുകളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതില്‍ 2017 ലെ ഉത്തരവ് പ്രകാരം പട്ടികവര്‍ഗ്ഗ വിഭാഗത്തിന്‍റെ പ്രാതിനിധ്യക്കുറവ് പരിഹരിക്കുന്ന തിനുള്ള 396 തസ്തികകളും മുന്‍ റിക്രൂട്ട്മെന്‍റിനെ തുടര്‍ന്നുണ്ടായ 31 ഒഴിവുകളും ഉള്‍പ്പെടുന്നു.

2023 ലെ ഉത്തരവ് പ്രകാരം 200 വനിതൗ തസ്തികകളുള്‍പ്പെടെ 1400 താല്‍ക്കാലിക പോലീസ് കോണ്‍സ്റ്റബിള്‍ ട്രെയിനി തസ്തികകള്‍ 23.08.2023ല്‍ ഒരു വര്‍ഷത്തേയ്ക്ക് സ്യഷ്ടിച്ചു. ഇതേ തുടര്‍ന്ന് 01.06.2024 വരെ ഉണ്ടാകാവുന്ന ഒഴിവുകള്‍ കൂടി മുന്‍കൂറായി പബ്ലിക് സര്‍വ്വീസ് കമ്മീഷന് റിപ്പോര്‍ട്ട് ചെയ്തു.

ഇതുവഴി 1400 തസ്തികകളിലേക്കുള്ള നിയമന ശിപാര്‍ശകളും മുന്‍കൂറായി ലഭിച്ചിട്ടുണ്ട്. ഇതിനു പുറമെ 05.01.2024 ലെ ഉത്തരവ് പ്രകാരം സൈബര്‍ ഡിവിഷന്‍ രൂപീകരിച്ചത് വഴിയുണ്ടായ 155 ഒഴിവുകളിലേയ്ക്കും നിയമന ശിപാര്‍ശ ലഭിച്ചിട്ടുണ്ട്. പബ്ലിക് സര്‍വ്വീസ് കമ്മീഷനില്‍ നിന്നും 5279 നിയമന ശിപാര്‍ശകള്‍ ലഭിച്ചിട്ടുണ്ട്.

നിയമന ശിപാര്‍ശ ലഭിക്കുകയും നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുകയും ചെയ്ത 3595 പേര്‍ പരിശീലനം നേടിവരുന്നു. അവശേഷിക്കുന്ന നിയമന ശിപാര്‍ശകളില്‍ വെരിഫിക്കേഷന്‍ നടപടികള്‍ പൂര്‍ത്തിയായിവരുന്നു. റിപ്പോര്‍ട്ട് ചെയ്യപ്പെട്ടവയില്‍ വനിതാ വിഭാഗത്തിനുളള 50 ഒഴിവുകള്‍ ഉള്‍പ്പെടെ 356 ഒഴിവുകളില്‍ നിയമന ശിപാര്‍ശയ്ക്കുള്ള നടപടികള്‍ പുരോഗമിച്ചുവരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News