Job Vacancies:ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ്, ഫീൽഡ് പ്രമോട്ടർ ഒഴിവുകൾ

പാലക്കാട്‌ പെരുവെമ്പ് പഞ്ചായത്തില്‍ ഫീല്‍ഡ് തല പ്രവര്‍ത്തനങ്ങള്‍ക്കായി പട്ടികജാതി വിഭാഗക്കാരെ കരാറടിസ്ഥാനത്തില്‍ പ്രമോട്ടര്‍ തസ്തികയില്‍ നിയമിക്കുന്നു.

Written by - Zee Malayalam News Desk | Last Updated : Jun 17, 2021, 05:40 PM IST
  • താത്പര്യമുള്ളവർ ഒാൺലൈനായി അപേക്ഷിക്കണം
  • നിശ്ചയിച്ചിട്ടുള്ള യോഗ്യതകളുള്ളവരെയാണ് നഴ്സിങ്ങ് ഒഴിവിലേക്ക് പരിഗണിക്കുന്നത്.
  • കൂടുതൽ വിവരങ്ങൾക്ക് അതാത് വകുപ്പ് ഒാഫീസുകളുമായി ബന്ധപ്പെടുക
Job Vacancies:ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ്, ഫീൽഡ് പ്രമോട്ടർ ഒഴിവുകൾ

Trivandrum: കോട്ടയം പുതുപ്പള്ളി പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ജൂനിയർ പബ്ലിക് ഹെൽത്ത് നേഴ്സ് (ഗ്രേഡ് രണ്ട്) തസ്തികയില്‍ താത്കാലിക നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു പി.എസ്.സി നിശ്ചയിച്ചിട്ടുള്ള യോഗ്യതകളുള്ളവരെയാണ് പരിഗണിക്കുന്നത്. അപേക്ഷയും മൊബൈൽ നമ്പർ ഉള്‍പ്പെടുന്ന ബയോഡാറ്റയും ജൂൺ 18ന് ഉച്ചകഴിഞ്ഞ് രണ്ടിനകം phcputhuppally2014@gmail.com എന്ന ഇ – മെയിൽ വിലാസത്തിൽ അയക്കണം. ഫോൺ :04812353250

ALSO READ: Job Vacancies Latest Update: തൃശ്ശൂരിൽ കോളേജ് ലക്ചറർ, കാസർകോഡ് യൂത്ത് കോ-ഒാർഡിനേറ്റർ ഒഴിവ്

പാലക്കാട്‌ പെരുവെമ്പ് പഞ്ചായത്തില്‍ ഫീല്‍ഡ് തല പ്രവര്‍ത്തനങ്ങള്‍ക്കായി പട്ടികജാതി വിഭാഗക്കാരെ കരാറടിസ്ഥാനത്തില്‍ പ്രമോട്ടര്‍ തസ്തികയില്‍ നിയമിക്കുന്നു. പഞ്ചായത്ത് പരിധിയില്‍ സ്ഥിരതാമസക്കാരായ പ്ലസ് ടു/ പ്രീഡിഗ്രി യോഗ്യതയുള്ള 18 -40 വയസുള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രതിമാസം 10000 രൂപ വേതനം.

ALSO READ: Guest Lecturer Job Vacancies: വിക്ടോറിയ കോളേജിൽ ഗസ്റ്റ് അധ്യാപക ഒഴിവ്

താത്പര്യമുള്ളവര്‍ നിശ്ചിത മാതൃകയിലുള്ള അപേക്ഷ, ജാതി, വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍, സാമൂഹ്യപ്രവര്‍ത്തന പരിചയം സംബന്ധിച്ച് ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറി നല്‍കുന്ന സാക്ഷ്യപത്രം, ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറിയില്‍ നിന്നുള്ള റസിഡന്‍സ് സര്‍ട്ടിഫിക്കറ്റ്, പാസ്പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം ജൂണ്‍ 23 ന് വൈകീട്ട് അഞ്ചിനകം പാലക്കാട് ജില്ലാ പട്ടികജാതി വികസന ഓഫീസിലോ കൊല്ലങ്കോട് ബ്ലോക്ക് പട്ടികജാതി വികസന ഓഫീസിലോ സമര്‍പ്പിക്കണം.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News