Petrol - diesel price today : നേരിയ ഇടിവിന് ശേഷം വീണ്ടും മാറ്റമില്ലാതെ രാജ്യത്തെ പെട്രോൾ വില; അറിയാം സംസ്ഥാനത്തെ ഇന്നത്തെ പെട്രോൾ വില

നിരവധി ദിവസങ്ങളായി മാറ്റമില്ലാതെ തുടർന്ന ഇന്ധനവിലയിലാണ് വ്യാഴാഴ്ച്ച നേരിയ ഇടിവ് രേഖപ്പെടുത്തിയത്. 

Written by - Zee Malayalam News Desk | Last Updated : Apr 16, 2021, 11:32 AM IST
  • നിരവധി ദിവസങ്ങളായി മാറ്റമില്ലാതെ തുടർന്ന ഇന്ധനവിലയിലാണ് ഇന്നലെ നേരിയ ഇടിവ് രേഖപ്പെടുത്തിയത്.
  • മാർച്ച് മാസത്തിൽ പെട്രോളിന് ആകെ 61 പൈസയും ഡീസലിന് 60 പൈസയും കുറഞ്ഞിരുന്നു.
  • വ്യാഴാഴ്ച്ച Petrol ന് 16 പൈസയു Diesel ന് 14 പൈസയുമാണ് കുറഞ്ഞത്.
  • മാർച്ച് 24 നാണ് ഈ വർഷത്തിൽ ആദ്യമായി രാജ്യത്ത് ഇന്ധന വിലയിൽ നേരിയ കുറവ് രേഖപ്പെടുത്തിയത്.
Petrol - diesel price today : നേരിയ ഇടിവിന് ശേഷം വീണ്ടും മാറ്റമില്ലാതെ രാജ്യത്തെ പെട്രോൾ വില; അറിയാം സംസ്ഥാനത്തെ ഇന്നത്തെ പെട്രോൾ വില

Thiruvananthapuram: കോവിഡ് (Covid 19) വ്യാപനം അതിരൂക്ഷമാകുന്ന സാഹചര്യവും അന്തരാഷ്ട്ര എണ്ണ വിലയും ഇന്ധന വിലയിൽ മാറ്റമുണ്ടാക്കാൻ സാധ്യതയേറെയാണ്. വ്യാഴാഴ്ച്ച നേരിയ ഇടിവ് രേഖപ്പെടുത്തിയ പെട്രോൾ - ഡീസൽ വില വീണ്ടും മാറ്റമില്ലാതെ തുടരുകയാണ്. നിരവധി ദിവസങ്ങളായി മാറ്റമില്ലാതെ തുടർന്ന് ഇന്ധനവിലയിലാണ് ഇന്നലെ നേരിയ ഇടിവ് രേഖപ്പെടുത്തിയത്. വൻ തോതിൽ ഇടിവ് രേഖപ്പെടുത്തിയിരുന്ന അന്തരാഷ്ട്ര എണ്ണ വില വീണ്ടും ഉയരാൻ ആരംഭിച്ചത് വീണ്ടും ഇന്ധന വില കൂറ്റൻ സാധ്യതയുണ്ട്. മാർച്ച് മാസത്തിൽ ആകെ മൂന്ന് തവണ ഇന്ധന വിലയിൽ കുറവ് രേഖപ്പെടുത്തിയിരുന്നു. 

കേരളത്തിൽ ഓരോ ജില്ലകളിലെ ഇന്നത്തെ പെട്രോൾ വില ഇങ്ങനെയാണ് (ലിറ്ററിന് രൂപ അടിസ്ഥാവനത്തിൽ)

തിരുവനന്തപുരം - 92.51 
കൊല്ലം - 91.71
പത്തനംതിട്ട - 91.43
ആലപ്പുഴ - 91.34
കോട്ടയം -91.08 
ഇടുക്കി - 91
എറണാകുളം - 90.56 
തൃശൂ‍ർ - 91.44
പാലക്കാട് - 91.43
മലപ്പുറം -91.39  
കോഴിക്കോട് -91.19
കണ്ണൂ‍ർ - 90.87 
വയനാട്- 91.93 
കാസ‍ർകോട് - 91.55

ALSO READ : Fuel Price Today: പെട്രോൾ വില കുറയുമോ? അറിയാം സംസ്ഥാനത്തെ ഇന്നത്തെ പെട്രോൾ വില

മാർച്ച് മാസത്തിൽ പെട്രോളിന് ആകെ 61 പൈസയും ഡീസലിന് 60 പൈസയും കുറഞ്ഞിരുന്നു. മാർച്ച് 30 ന് ശേഷം ആദ്യമായി ഇന്ധനവിലയിൽ കുറവ് രേഖപ്പെടുത്തിയത് ഇന്നലെയായിരുന്നു.  Petrol ന് 16 പൈസയു Diesel ന് 14 പൈസയുമാണ് കുറഞ്ഞത്. മാർച്ച് 24 നാണ് ഈ വർഷത്തിൽ ആദ്യമായി രാജ്യത്ത് ഇന്ധന വിലയിൽ (Fuel Price) നേരിയ കുറവ് രേഖപ്പെടുത്തിയത്.

മാർച്ച് 24ന് പെട്രോൾ വിലയിൽ 18 പൈസയും ഡീസൽ വിലയിൽ (Diesel) 17 പൈസയുമാണ് കുറവ് രേഖപ്പെടുത്തിയത്. അതിന് ശേഷം മാർച്ച് 25ന് പെട്രോൾ വിലയിൽ 21 പൈസയും ഡീസൽ വിലയിൽ 20 പൈസയുമാണ് കുറവ് രേഖപ്പെടുത്തിയിരുന്നു. അതിന് ശേഷം 4 ദിവസത്തോളം മാറ്റമില്ലാതെ തുടർന്ന പെട്രോൾ വിലയിൽ വീണ്ടും മാർച്ച് 30 നാണ് ഇടിവ് രേഖപ്പെടുത്തിയത്.

ALSO READ: NEET PG Exams 2021 : കോവിഡ് വ്യാപനം അതിരൂക്ഷമായതിനെ തുടർന്ന് നീറ്റ് പീജി എൻട്രൻസ് പരീക്ഷകൾ മാറ്റിവെച്ചു

രാജ്യ തലസ്ഥാനത്ത് പെട്രോൾ വില 90.40 രൂപയും ഡീസൽ വില 80.73 രൂപയുമാണ്. മുംബൈയിൽ ഇന്ധന വില സർവ്വകാല റെക്കോർഡിൽ തന്നെ നിൽക്കുകയാണ്. മുംബൈയിൽ പെട്രോൾ വില 96.83 രൂപയാണ്. ഡീസൽ വില 87.81 രൂപയിലും നിൽക്കുന്നു. 

ALSO READ: Gold Hallmarking: ജൂൺ 1 മുതൽ സ്വർണ്ണാഭരണങ്ങളിൽ ഹാൾമാർക്കിംഗ് നിർബന്ധം

ഓയിൽ മാർക്കറ്റിംഗ് കമ്പനികൾ വിദേശ വിനിമയ നിരക്കിലെ മാറ്റങ്ങൾ കണക്കിലെടുത്താണ് ആഭ്യന്തര ഇന്ധന വിലയെ ആഗോള മാനദണ്ഡങ്ങളുമായി യോജിപ്പിക്കുന്നത്. എല്ലാ ദിവസവും രാവിലെ 6 മുതൽ ഇന്ധന വിലയിലുള്ള മാറ്റങ്ങൾ പ്രാബല്യത്തിൽ വരും. മൂല്യവർദ്ധിത നികുതി അല്ലെങ്കിൽ വാറ്റ് കാരണം വിവിധ സംസ്ഥാനങ്ങളിൽ ഇന്ധന നിരക്ക് (Fuel Price) വ്യത്യസമായി രേഖപെടുത്തുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA

ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News