ഡിവൈഎഫ്ഐ സെമിനാറിൽ പങ്കെടുക്കണമെന്ന് കുടുംബശ്രീക്കാര്‍ക്ക് ഭീഷണി സന്ദേശം അയച്ചതിൽ ഖേദം പ്രകടിപ്പിച്ച് സി ഡി എസ് ചെയർപേഴ്സണ്‍

പത്തനംതിട്ടയിൽ നടക്കുന്ന ഡി വൈ എഫ് ഐ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി, ലിംഗ പദവിയും ആധുനീക സമൂഹവും,  എന്ന വിഷയത്തെപ്പറ്റി, ചിറ്റാറിൽ സംഘടിപ്പിക്കുന്ന സെമിനാറിൽ,  സെറ്റ് സാരിയും ചുവന്ന ബ്ലൗസും ധരിച്ച് എത്തണമെന്നാണ് ശബ്ദ സദേശത്തിലൂടെ  സിഡിഎസ് ചെയർപേഴ്സൺ ആവശ്യപ്പെടുന്നത്.

Written by - Zee Malayalam News Desk | Edited by - Priyan RS | Last Updated : Apr 22, 2022, 02:03 PM IST
  • പത്തനംതിട്ട ചിറ്റാറിലെ സി ഡി എസ് ചെയർപേഴ്സണാണ് കുടുംബശ്രീയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ വിവാദ ശബ്ദ സന്ദേശം അയച്ചത്.
  • കുടുംബശ്രീയുടേയോ അല്ലെങ്കിൽ അനുബന്ധ പരിപാടികൾക്കോ മാത്രമാണ് കുടുംബശ്രീ പ്രവർത്തകരെ പങ്കെടുപ്പിക്കാറുള്ളത്.
  • സെമിനാറിൽ പങ്കെടുക്കാൻ സിപിഎമ്മിന്റെ പോഷക സംഘടനയായ ഡിവൈഎഫ്ഐക്ക് നിരവധി പേര്‍ ഉണ്ടെന്ന് നേതാക്കൾ വ്യക്തമാക്കി.
ഡിവൈഎഫ്ഐ സെമിനാറിൽ പങ്കെടുക്കണമെന്ന് കുടുംബശ്രീക്കാര്‍ക്ക് ഭീഷണി സന്ദേശം അയച്ചതിൽ ഖേദം പ്രകടിപ്പിച്ച് സി ഡി എസ് ചെയർപേഴ്സണ്‍

പത്തനംതിട്ട: പത്തനംതിട്ടയിൽ കുടുബശ്രീ പ്രവർത്തകർക്കെതിരെ ഭീഷണി സന്ദേശം അയച്ചതിൽ ഖേദം പ്രകടിപ്പിച്ച് ചിറ്റാർ സി ഡി എസ് ചെയർപേഴ്സണ് രംഗത്ത്. ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നടക്കുന്ന സെമിനാറിൽ കുടുംബശ്രീ അംഗങ്ങൾ പങ്കെടുത്തില്ലെങ്കിൽ ഫൈൻ ഈടാക്കുമെന്ന സി ഡി എസ് ചെയർപേഴ്സന്റെ ശബ്ദ സന്ദേശമാണ് വിവാദമായത്. നിർബന്ധമായി ഒരാളും പരുപാടിയിൽ പങ്കെടുക്കേണ്ടന്നും പാർട്ടിയുടെ പരിപാടി ആണെന്ന് അറിയില്ലായിരുന്നെന്നും പുതിയ ശബ്ദ സന്ദേശത്തിൽ ചെയർപേഴ്സൺ പറഞ്ഞു. വാട്സാപ്പ് സന്ദേശം വിവാദമായതിന് പിന്നാലെയാണ് ഖേദ പ്രകടനവുമായി ചെയർപേഴ്സൺ രംഗത്തെത്തിയത്. 

പത്തനംതിട്ടയിൽ നടക്കുന്ന ഡി വൈ എഫ് ഐ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി, ലിംഗ പദവിയും ആധുനീക സമൂഹവും,  എന്ന വിഷയത്തെപ്പറ്റി, ചിറ്റാറിൽ സംഘടിപ്പിക്കുന്ന സെമിനാറിൽ,  സെറ്റ് സാരിയും ചുവന്ന ബ്ലൗസും ധരിച്ച് എത്തണമെന്നാണ് ശബ്ദ സദേശത്തിലൂടെ  സിഡിഎസ് ചെയർപേഴ്സൺ ആവശ്യപ്പെടുന്നത്. ഇരുപത്തി ഒന്നാം തീയതി ചിറ്റാർ ടൗണിൽ പി കെ ശ്രീമതി ടീച്ചർ പങ്കെടുക്കുന്ന പരിപാടിയിൽ പങ്കെടുക്കാത്ത കുടുംബശ്രീ അംഗങ്ങളിൽ നിന്നും ഫൈൻ ഈടാക്കുമെന്ന ഭീഷണിയാണ് സന്ദേശത്തിലുള്ളത്. 

Read Also: ഓപ്പൺ ഡെക്ക് ഡബിൾ ഡെക്കർ സൂപ്പർഹിറ്റ്; മൂന്ന് ദിവസം കൊണ്ട് കളക്ഷൻ നേടിയത് 24,500 രൂപ

ഇടതുപക്ഷത്തിന്റെ പരിപാടികളിൽ ആളെ കൂട്ടേണ്ട ഉത്തരവാദിത്വം കുടുംബശ്രീക്കാണെന്ന തരത്തിലുള്ള സി ഡി എസ് ചെയർപേഴ്സണിന്റെ പ്രസ്ഥാവന ഒരു വിഭാഗം അംഗങ്ങളുടെ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. പങ്കെടുക്കാത്തവരിൽ നിന്നും നൂറ് രുപ ഫൈൻ  ഈടാക്കുമെന്നാണ് സി ഡി എസ് ചെയർപേഴ്സൺ അംഗങ്ങളെ അറിയിച്ചത്. ഇതിനെരിതെ വിവിധ രാഷ്ട്രീയ പാർട്ടികൾ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. കുടുംബശ്രീയുടേയോ അല്ലെങ്കിൽ അനുബന്ധ പരിപാടികൾക്കോ മാത്രമാണ് കുടുംബശ്രീ പ്രവർത്തകരെ പങ്കെടുപ്പിക്കാറുള്ളത്. 

അല്ലാതെ സർക്കാർ പരിപാടികൾക്ക് പോലും കുടുംബശ്രീ പ്രവർത്തകരോട് പങ്കെടുക്കാൻ പറയുന്നതിൽ കർശനമായ നിയന്ത്രണങ്ങളാണുള്ളത്. സർക്കാർ സഹായത്തോടെ പ്രവർത്തിക്കുന്ന കൂട്ടായ്മകളെ ചൂഷണം ചെയ്യരുതെന്നതിനാലാണ് നിയന്ത്രണമുള്ളത്. സെമിനാറിൽ പങ്കെടുക്കാൻ സിപിഎമ്മിന്റെ പോഷക സംഘടനയായ ഡിവൈഎഫ്ഐക്ക് നിരവധി പേര്‍ ഉണ്ടെന്ന് നേതാക്കൾ വ്യക്തമാക്കിയിരുന്നു. അതിന് കുടുംബശ്രീ പ്രവർത്തകരെ എത്തിക്കേണ്ട ആവശ്യമില്ല. എന്നാൽ പാർട്ടി ബന്ധുക്കളായ കുടുംബശ്രീ പ്രവർത്തകർ പരിപാടിക്ക് പങ്കെടുക്കുന്നുണ്ടെന്നു ഡിവൈഎഫ്ഐ പ്രതികരിച്ചിരുന്നു.

Read Also: 'മിന്നല്‍ മുരളി'യുടെ സെറ്റ് തകർത്ത മുഖ്യ പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു

സംഭവം വിവാദമായതോടെ കോൺഗ്രസും ബിജെപിയും പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. എല്ലാ കുടുംബശ്രീ യൂണിറ്റുകളില്‍ നിന്നും അഞ്ച് പേർ വീതം പങ്കെടുക്കണമെന്നാണ് ചെയർപേഴ്സൺ ആവശ്യപ്പെടുന്നത്. നിരവധി രാഷ്ട്രീയ പാര്‍ട്ടികളിൽ വിശ്വസിക്കുന്നവരും നിരവധി വശ്വാസങ്ങളുള്ളവരും കുടുംബശ്രീയിൽ ഉണ്ട്. ഒരു പ്രത്യേക പാർട്ടിയുടെയോ സംഘടനയുടെയോ പരിപാടിക്ക് കുടുംബശ്രീ പ്രവർത്തകരെ ഉപയോഗിക്കുന്നത് ശരിയല്ലെന്ന വിമര്‍ശനമായിരുന്നു ഉണ്ടായത്. 

അതേസമയം ഈ മാസം 27, 28 , 29 തീയതികളിലായി നടക്കുന്ന ഡിവൈഎഫ്ഐ 15 ആം സംസ്ഥാന സമ്മേളനം ചരിത്ര സംഭവമാക്കാനുള്ള അക്ഷീണ യത്നത്തിലാണ് സംഘാടക സമിതി. യുഡിഎഫിന്റെ ഉറച്ച കോട്ടയായി അറിയപ്പെട്ടിരുന്ന പത്തനംതിട്ടയിലെ 5 നിയോജക മണ്ഡലങ്ങളിലും ചെങ്കൊടി പാറിക്കാൻ വലിയ പങ്ക് വഹിച്ച ആത്മവിശ്വാസത്തിലാണ് ഡി വൈ എഫ് ഐ സംസ്ഥാന സമ്മേളനത്തിന് പത്തനംതിട്ട ജില്ലാ കമ്മറ്റി ആതിഥേയത്വം വഹിക്കുന്നത്.

Read Also: അപ്പ കാണുന്നവരെ അപ്പാ എന്ന് വിളിക്കുന്നവളാണ് ലക്ഷ്മിപ്രിയയെന്ന് ഡോ. റോബിൻ; ഞാൻ ഒറ്റ തന്തയ്ക്ക് പിറന്നതെന്ന് ലക്ഷ്‌മിപ്രിയ; പരസ്പരം തന്തയ്ക്ക് വിളിച്ച് മത്സരാർത്ഥികൾ  

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് എത്തുന്ന പ്രതിനിധികളേയും പ്രവർത്തകരേയും സ്വീകരിക്കുന്നതിനായി ജില്ലയുടെ എല്ലാ ഭാഗങ്ങളിലും കൊടിതോരണങ്ങൾ കൊണ്ട് അലങ്കരിക്കുകയും കമാനങ്ങൾ സ്ഥാപിക്കുകയും ചെയ്ത് കഴിഞ്ഞിട്ടുണ്ട്. സമ്മേളനത്തിന് മുന്നോടിയായി സാംസ്കാരിക സദസുകൾ, കവിയരങ്ങുകൾ, ശുചീകരണ യജ്ഞം, ന്യുനപക്ഷങ്ങളുടെയും സ്ത്രീകളുടെയും സംരക്ഷണം പ്രമേയമാക്കിയുള്ള സെമിനാറുകൾ, പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾ ബോധവത്ക്കരണം തുടങ്ങി വിപുലമായ പരിപാടികളാണ് സംഘടിപ്പിച്ചിട്ടുള്ളത്. 15 ആം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി പതിനയ്യായിരം ഫലവൃക്ഷ തൈകളും വച്ച് പിടിപ്പിച്ച് സംരക്ഷിക്കും.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News