പാലക്കാട്: പാലക്കാട് ഹോട്ടൽ റെയ്ഡുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ ട്രോളി ബാഗുമായി പോകുന്ന ദൃശ്യങ്ങൾ പുറത്തുവിട്ട് സിപിഎം. കെപിഎം ഹോട്ടലിലെ ഇന്നലത്തെ സിസിടിവി ദൃശ്യങ്ങളാണ് സിപിഎം പുറത്തുവിട്ടിരിക്കുന്നത്. കെഎസ്‍യു നേതാവ് ഫെനി നീല ട്രോളി ബാഗുമായി നടന്നുപോകുന്ന ദൃശ്യങ്ങളാണിത്. എംപിമാരായ ഷാഫി പറമ്പിൽ, ശ്രീകണ്ഠൻ, ജ്യോതികുമാർ ചാമക്കാല തുടങ്ങിയവർ കെപിഎം ഹോട്ടലിലേക്ക് കയറുന്നതും ദൃശ്യങ്ങളിലുണ്ട്.
സിസിടിവി ദൃശ്യങ്ങളിലുള്ളത് ഇങ്ങനെ;
കഴിഞ്ഞ ദിവസം രാത്രി 10.11ന് വി.കെ ശ്രീകണ്ഠൻ, ഷാഫി പറമ്പിൽ എംപി, ജ്യോതികുമാർ ചാമക്കാല തുടങ്ങിയവർ ഹോട്ടലിലേക്ക് കയറുന്നത് കാണാം. 10.13ന് ശ്രീകണ്ഠൻ എംപി വാഷ് റൂമിലേക്ക് പോവുകയും ബാക്കിയുള്ളവർ കോൺഫറൻസ് ഹാളിലേക്കും കയറുന്നു. 10.39ന് രാഹുൽ മാങ്കൂട്ടത്തിൽ കോൺഫറൻസ് ഹാളിലേക്ക് പോകുന്നതാണ് ദൃശ്യങ്ങളിലുള്ളത്. 10.42ന് ഫെനി നൈനാന്‍ കോറിഡോറിലേക്ക് വരുന്നു. ഈ സമയം ഫെനിയുടെ കൈയിൽ പെട്ടി ഉണ്ടായിരുന്നില്ല. 10.47ന് രാഹുൽ കോൺഫറൻസ് ഹാളിൽ നിന്നും ഇറങ്ങി മുറിയിലേക്ക് പോകുന്നു. ഈ മുറിയിൽ നിന്ന് ഫെനി പെട്ടിയുമായി വരുന്നതും ദൃശ്യങ്ങളിൽ കാണാം. 10.51നുള്ള ദൃശ്യത്തിൽ രാഹുൽ കോൺഫറൻസ് ഹാളിലേക്ക് തിരിച്ചു വരുന്നു. ശേഷം 10.53ന് ഫെനി ഹോട്ടലിന് പുറത്തേക്ക് പോകുന്നു. അതുകഴിഞ്ഞ് ഒരു മിനിറ്റ് കഴിഞ്ഞ് ഫെനി വീണ്ടും ട്രോളി ബാഗുമായി കോൺഫറൻസ് റൂമിലേക്ക് കയറുന്നതും ദൃശ്യങ്ങളിൽ കാണാം.
Also Read: Rahul Mamkootathil: പണമെന്ന് തെളിയിച്ചാൽ പ്രചരണം നിർത്തും; നീല ട്രോളിബാഗുമായി രാഹുൽ
പെട്ടിയിലുണ്ടായിരുന്നത് വസ്ത്രങ്ങളായിരുന്നുവെന്നും അതിനുള്ളിൽ പണമാണെന്ന് തെളിയിച്ചാൽ തെരഞ്ഞെടുപ്പ് പ്രചരണം ഇവിടെ നിർത്തുമെന്നും രാഹുൽ മാങ്കൂട്ടത്തിൽ തുറന്നടിച്ചിരുന്നു. പണം കൊണ്ടുവന്നുവെന്ന് ആരോപിച്ച നീല ട്രോളി ബാഗുമായാണ് രാഹുൽ വാർത്താ സമ്മേളനം നടത്തിയത്.
പൊലീസിന് ഈ ബാഗ് കൈമാറാൻ തയാറാണ്. കള്ളപ്പണ ഇടപാട് നടന്നുവെങ്കിൽ പൊലീസ് എന്തുകൊണ്ട് അത് തെളിയിക്കുന്നില്ല. ബാഗിനകത്ത് ഒരു രൂപ ഉണ്ടായിരുന്നുവെന്ന് തെളിയിച്ചാൽ പ്രചരണം ഇവിടെ നിർത്തുമെന്നും ബോഡ് റൂമിൽ വെച്ച് ഈ ബാഗ് തുറന്നു നോക്കിയിട്ടുണ്ട്. ആ സിസിടിവി ദൃശ്യവും പരിശോധിക്കട്ടെ. കറുത്ത ബാഗ് കൂടി കൈയിൽ ഉണ്ടായിരുന്നു. പണം ഉണ്ടെന്നാണ് പറയുന്നതെങ്കിൽ അതെവിടെ എന്നും പറയുന്നവർ തെളിയിക്കണമെന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.