Case Filed Against Media: സുരേഷ് ഗോപിയുടെ പരാതിയിൽ മാധ്യമങ്ങൾക്കെതിരെ കേസെടുത്തു

Suresh Gopi: സുരേഷ് ഗോപിയുടെ സുരക്ഷാ ഉദ്യോഗസ്ഥൻ വിഷ്ണുരാജിനെ ഭീഷണിപ്പെടുത്തി തള്ളി മാറ്റി, കൃത്യനിർവ്വഹണം തടസ്സപ്പെടുത്തി എന്നീ കുറ്റങ്ങളാണ് മാധ്യമങ്ങൾക്കെതിരെ ചുമത്തിയിരിക്കുന്നത്.

Written by - Zee Malayalam News Desk | Last Updated : Aug 29, 2024, 10:48 AM IST
  • മാർഗതടസം ഉണ്ടാക്കിയെന്ന മാധ്യമങ്ങൾക്കെതിരായ കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ പരാതിയിൽ കേസെടുത്ത പോലീസ്
  • സുരേഷ് ഗോപിയുടെ പരാതിയിൽ മാധ്യമങ്ങൾക്കെതിരെ കേസെടുത്തു
Case Filed Against Media: സുരേഷ് ഗോപിയുടെ പരാതിയിൽ മാധ്യമങ്ങൾക്കെതിരെ കേസെടുത്തു

തൃശ്ശൂർ: മാർഗതടസം ഉണ്ടാക്കിയെന്ന  മാധ്യമങ്ങൾക്കെതിരായ കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ പരാതിയിൽ കേസെടുത്ത പോലീസ്. തൃശൂർ ഈസ്റ്റ് പോലീസാണ് സുരേഷ് ഗോപിയുടെ പരാതിയിൽ കേസെടുത്തിരിക്കുന്നത്. 

Also Read: ഇടവേള ബാബു, മണിയൻ പിള്ള രാജു, അഡ്വ. ചന്ദ്രശേഖരൻ എന്നിവര്‍ക്കെതിരെയും കേസെടുത്തു

മൂന്നു ചാനലുകൾ ഉൾപ്പടെയുള്ള മാധ്യമങ്ങൾക്കെതിരെയാണ് കേസ്. സുരേഷ് ഗോപിയുടെ സുരക്ഷാ ഉദ്യോഗസ്ഥൻ വിഷ്ണുരാജിനെ ഭീഷണിപ്പെടുത്തി തള്ളി മാറ്റി, കൃത്യനിർവ്വഹണം തടസ്സപ്പെടുത്തി എന്നീ കുറ്റങ്ങളാണ് മാധ്യമങ്ങൾക്കെതിരെ ചുമത്തിയിരിക്കുന്നത്. ഭാരതീയ ന്യായ് സംഹിതയിലെ, 329(3), 126(2), 132 എന്നീ  വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.  

Also Read: മുഖത്തെ കറുത്ത പാടുകൾ അകറ്റാൻ തൈര് കിടുവാ!

ലൈംഗികാരോപണം നേരിടുന്ന എംഎൽഎ മുകേഷിന്റെ രാജിയുമായി ബന്ധപ്പെട്ട് മാധ്യമങ്ങൾ നടത്തിയ ചോദ്യത്തിന് പ്രകോപനപരമായാണ് കഴിഞ്ഞ ദിവസം സുരേഷ് ഗോപി പ്രതികരിച്ചത്. രാമനിലയത്തിൽ നടനും കേന്ദ്രമന്ത്രിയുമായ നടന്റെ പ്രതികരണം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവ‍ര്‍ത്തകരെ പ്രതികരിക്കാൻ സൗകര്യമില്ലെന്ന് പറഞ്ഞ് സുരേഷ് ​ഗോപി തള്ളി നീക്കുകയായിരുന്നു. 

Also Read: നടിയുടെ പരാതിയിൽ ജയസൂര്യ മുകേഷ് എന്നിവർക്കെതിരെ കേസെടുത്തു; ജാമ്യമില്ലാ വകുപ്പ് ചുമത്തി!

സംഭവത്തിന് പിന്നാലെ സുരേഷ് ഗോപിക്കെതിരെ കെയുഡബ്ല്യൂ അടക്കം പ്രതിഷേധം രേഖപ്പെടുത്തി രംഗത്തെത്തിയിരുന്നു.  വിഷയത്തിൽ അനിൽ അക്കര സുരേഷ് ഗോപിക്കെതിരെ പോലീസിൽ പരാതിയും നൽകിയിരുന്നു.  ഇപ്പോഴിതാ വിമര്‍ശനങ്ങളും പരാതികളുമുയര്‍ന്നതിന് പിന്നാലെ കേന്ദ്രമന്ത്രിയായ തനിക്കും സുരക്ഷാ ജീവനക്കാര്‍ക്കും നേരെ കയ്യേറ്റ ശ്രമമുണ്ടായെന്ന് ചൂണ്ടിക്കാട്ടി സുരേഷ് ഗോപി പോലീസിൽ പരാതി നൽകുകയും ഒപ്പം കേന്ദ്ര സർക്കാരിനെയും വിവരം അറിയിക്കുകയും ചെയ്തതോടെ കേന്ദ്രമന്ത്രിയുടെ സുരക്ഷ കൂട്ടിയിട്ടുണ്ട്. 

Also Read: 

മാത്രമല്ല സുരേഷ് ഗോപിക്കെതിരെ അന്വേഷണം നടക്കുന്നുണ്ടെന്ന് കേന്ദ്ര സർക്കാരിനെ സംസ്ഥാന പോലീസും അറിയിച്ചിട്ടുണ്ട്. ഒപ്പം മന്ത്രിയെ തടഞ്ഞ സംഭവത്തിൽ മാധ്യമങ്ങൾക്കെതിരെ അന്വേഷണമുള്ളതും ധരിപ്പിച്ചിട്ടുണ്ട്.  ഡൽഹി പോലീസ് ഇന്ന് ആഭ്യന്തര മന്ത്രാലയത്തിന് റിപ്പോർട്ട് നൽകുമെന്നാണ് സൂചന.  എന്നാൽ സുരേഷ് ഗോപിയുടെ മാധ്യമങ്ങളോട് അടക്കമുണ്ടായ പ്രകോപനപരമായ പെരുമാറ്റത്തെ കുറിച്ച് പാർട്ടിയും അന്വേഷിക്കുകയാണെന്നാണ് റിപ്പോർട്ട്. ഇതിന്റെ അടിസ്ഥാനത്തിൽ കേന്ദ്ര നേതൃത്വം സംസ്ഥാന ഘടകത്തോട് വിവരങ്ങൾ തേടിയിട്ടുണ്ട്. മന്ത്രിയുടെ പ്രവർത്തനങ്ങളിൽ കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തിയുണ്ടെന്നാണ് സൂചന.  

ഇതിനിടയിൽ മാധ്യമ പ്രവർത്തകരെ കേന്ദ്രമന്ത്രി സുരേഷ് ഗോപി കയ്യേറ്റം ചെയ്തെന്ന അനിൽ അക്കരയുടെ പരാതിയിൽ പ്രാഥമികാന്വേഷണത്തിന് നിർദ്ദേശം നൽകിയിട്ടുണ്ട്.  തൃശൂർ സിറ്റി എസിപിക്കാണ് കമ്മീഷ്ണർ നിർദ്ദേശം നൽകിയിരിക്കുന്നത്. പരാതിക്കാരനിൽ നിന്നും മാധ്യമപ്രവർത്തകരിൽ നിന്നും വേണ്ടി വന്നാൽ മൊഴിയെടുക്കുമെന്നും എസിപി അറിയിച്ചിട്ടുണ്ട്. 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

 

Trending News