ചെന്നൈ: കേരള-തമിഴ്നാട് തുറമുഖങ്ങൾ വഴിയുള്ള ചരക്കുനീക്കത്തിന് സഹകരണം ഉറപ്പാക്കാൻ ധാരണ. മന്ത്രി അഹമ്മദ് ദേവർകോവിൽ തമിഴ്നാട് തുറമുഖ മന്ത്രി ഇ. വി വേലുവുമായി ചെന്നൈയിൽ കൂടിക്കാഴ്ച നടത്തി.വിഴിഞ്ഞം തുറമുഖത്തിന്റെ നിർമ്മാണം പൂർത്തിയാകുന്നതോടെ ദക്ഷിണേന്ത്യയിലെ ചരക്കുഗതാഗതം ഊർജിതപ്പെടുത്താനും തദ്ദേശ ജലപാതകൾ വഴിയുള്ള വ്യാപാരം വർധിപ്പിക്കാനും ഇരു സംസ്ഥാനങ്ങളും ധാരണയിൽ എത്തി.
നിലവിൽ മാലിദ്വീപാണ് കേരളത്തിനോടും തമിഴ്നാടിനോടും ഏറ്റവും അടുപ്പമുള്ളത് ഇവർ ഏകദേശം 300 കോടി രൂപയുടെ ഇറക്കുമതി പ്രതിവർഷം നടത്തുന്നുണ്ട്. 10 ശതമാനത്തിൽ താഴെയാണ് ഇതിൽ ഇന്ത്യയുടെ പങ്ക്. നിലവിൽ തൂത്തുക്കുടി, കൊച്ചി പോർട്ടുകളെ ബന്ധിപ്പിച്ചുകൊണ്ട് ഷിപ്പിങ് കോർപ്പറേഷന്റെ 10 ദിവസം കൂടുമ്പോൾ നടത്തുന്ന ഒരു കപ്പൽ സർവീസ് മാത്രമാണുള്ളത്.
ALSO READ : Covid thirdwave: തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ രണ്ട് പുതിയ ഐസിയു സജ്ജീകരിച്ചു
സർവ്വീസ് വർദ്ധിപ്പിക്കുകയും കേരളത്തിലെയും തമിഴ്നാട്ടിലെയും തുറമുഖങ്ങളെ കൂടി ഉൾപ്പെടുത്തുകയും ചെയ്‌താൽ കേരളത്തിൽ നിന്നുള്ള കയറ്റുമതി വർധിപ്പിക്കാൻ കഴിയുമെന്ന് തമിഴ്നാട് മന്ത്രിയെ അദ്ദേഹം അറിയിച്ചു. കൊല്ലം കോവളം കന്യാകുമാരി ടൂറിസം കേന്ദ്രങ്ങളെ ബന്ധിപ്പിച്ച് കൊണ്ട് ഒരു ഫെറി സർവീസ് ആരംഭിക്കുന്നതും ചർച്ച ചെയ്തു.
ഇപ്പോൾ കശുവണ്ടി ഇറക്കുമതി ചെയ്യുന്നത് തൂത്തുക്കുടി തുറമുഖത്തേക്കാണ്. തൂത്തുക്കുടിയിൽ നിന്നും ഇത് കടൽമാർഗ്ഗം കൊല്ലത്ത് എത്തിച്ചാൽ ഇരു തുറമുഖങ്ങളുടെയും വാണിജ്യം വർദ്ധിക്കുവാനും വിലയിൽ ഏറെ കുറവ് വരുത്തുവാനും കഴിയുമെന്നും മന്ത്രി ചർച്ചയിൽ അറിയിച്ചു.
ALSO READ : India Covid Update : രാജ്യത്ത് 30,773 പേർക്ക് കൂടി കോവിഡ്; ഒട്ടും കുറയാതെ കേരളത്തിന്റെ കോവിഡ് കണക്കുകൾ
കൊല്ലം ബേപ്പൂർ അഴീക്കൽ തുറമുഖങ്ങളെ ബന്ധിപ്പിച്ചുകൊണ്ട് തീരദേശ കപ്പൽ സർവീസ് നിലവിൽ ആരംഭിച്ചിട്ടുണ്ട്. ഇത് അടുത്ത തുറമുഖങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കാൻ കഴിഞ്ഞാൽ ഇരു സംസ്ഥാനങ്ങളുടെയും ചരക്ക് ഗതാഗതത്തെ വലിയ രീതിയിൽ പ്രോത്സാഹിപ്പിക്കുവാനും കേരളത്തിലേക്ക് കൂടുതൽ ചരക്ക് എത്തിക്കാനും കഴിയും.
പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
android Link - https://bit.ly/3b0IeqA