Carbon Neutral : കാലാവസ്ഥാ വ്യതിയാനം കൊണ്ടുള്ള ആരോഗ്യ പ്രശ്നങ്ങൾ പഠന വിധേയമാക്കും; സംസ്ഥാനത്ത് കാർബൺ ന്യൂട്രലിനായി പ്രത്യേക പദ്ധതി കൊണ്ടുവരുമെന്ന് വീണ ജോർജ്

പ്രകൃതി ദുരന്ത സാധ്യതയുള്ള പ്രദേശങ്ങളിലെ ആശുപത്രികള്‍ ദുരന്തങ്ങളെ നേരിടാൻ പ്രത്യേകം സജ്ജമാക്കും മന്ത്രി അറിയിച്ചു

Written by - Zee Malayalam News Desk | Last Updated : Apr 7, 2022, 08:53 PM IST
  • പ്രകൃതി ദുരന്ത സാധ്യതയുള്ള പ്രദേശങ്ങളിലെ ആശുപത്രികള്‍ ദുരന്തങ്ങളെ നേരിടാൻ പ്രത്യേകം സജ്ജമാക്കും മന്ത്രി അറിയിച്ചു..
  • 'നമ്മുടെ ഭൂമി നമ്മുടെ ആരോഗ്യം'എന്നതാണ് ഈ വർഷത്തെ ലോകാരോഗ്യ ദിനാചരണ സന്ദേശം .
  • ഭൂമിയേയും പ്രകൃതിയേയും സംരക്ഷിച്ച് കൊണ്ട് കൂടുതൽ ആരോഗ്യപ്രദമായ ഒരു ലോകം കെട്ടിപടുക്കുക എന്ന സന്ദേശമാണ് ഈ ലോകാരോഗ്യ ദിനം മുന്നോട്ട് വയ്ക്കുന്നത് .
Carbon Neutral : കാലാവസ്ഥാ വ്യതിയാനം കൊണ്ടുള്ള ആരോഗ്യ പ്രശ്നങ്ങൾ പഠന വിധേയമാക്കും; സംസ്ഥാനത്ത് കാർബൺ ന്യൂട്രലിനായി പ്രത്യേക പദ്ധതി കൊണ്ടുവരുമെന്ന് വീണ ജോർജ്

സംസ്ഥാനത്തെ ആശുപത്രികള്‍ കാർബൺ ന്യൂട്രൽ ആക്കുന്നതിന് പ്രത്യേക പദ്ധതി നടപ്പാക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. കാലാവസ്ഥാ വ്യതിയാനം മൂലമുള്ള ആരോഗ്യ പ്രശ്നങ്ങൾ പഠന വിധേയമാക്കും. പ്രകൃതി ദുരന്ത സാധ്യതയുള്ള പ്രദേശങ്ങളിലെ ആശുപത്രികള്‍ ദുരന്തങ്ങളെ നേരിടാൻ പ്രത്യേകം സജ്ജമാക്കും മന്ത്രി അറിയിച്ചു.. 

'നമ്മുടെ ഭൂമി നമ്മുടെ ആരോഗ്യം'എന്നതാണ് ഈ വർഷത്തെ ലോകാരോഗ്യ ദിനാചരണ സന്ദേശം . ഭൂമിയേയും പ്രകൃതിയേയും സംരക്ഷിച്ച് കൊണ്ട് കൂടുതൽ ആരോഗ്യപ്രദമായ ഒരു ലോകം കെട്ടിപടുക്കുക എന്ന സന്ദേശമാണ് ഈ ലോകാരോഗ്യ ദിനം മുന്നോട്ട് വയ്ക്കുന്നത് . 

മനുഷ്യവംശത്തിന്റെ ആരോഗ്യകരമായ നിലനിൽപ്പിന് ആരോഗ്യമുള്ള ഭൂമി അനിവാര്യമാണ്. ഭൂമിയും പ്രകൃതിയും മലിനമാക്കപ്പെടുമ്പോൾ ശ്വാസകോശരോഗങ്ങൾ, ക്യാൻസർ, ഹൃദ്രോഗങ്ങൾ തുടങ്ങിയ രോഗങ്ങൾ വർധിക്കുമെന്നുള്ളത് പഠനങ്ങൾ തെളിയിക്കുന്നു.

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News