Road Accident: തൃശ്ശൂരിൽ കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവിന് ദാരുണാന്ത്യം

Road Accident In Thrissur: റോഡിലേക്ക് തെറിച്ചു വീണ ഷാഹുലിൻ്റെ തലക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ഹെൽമെറ്റ് പൂർണ്ണമായും  പൊട്ടിചിതറിയ നിലയിലായിരുന്നുവെന്നാണ് നാട്ടുകാർ പറഞ്ഞത്. 

Written by - Zee Malayalam News Desk | Last Updated : Feb 1, 2024, 07:36 AM IST
  • ചൊവ്വന്നൂർ പോസ്റ്റോഫീസിന് സമീപം കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം
  • വരവൂർ കക്കാട്കുന്ന് കോളനിയിൽ രവിയുടെ മകൻ ഷാഹുലാണ് മരിച്ചത്
  • അപകടം നടന്നത് ഇന്നലെ രാത്രി എട്ടരയോടെ ആയിരുന്നു
Road Accident: തൃശ്ശൂരിൽ കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവിന് ദാരുണാന്ത്യം

തൃശ്ശൂർ: ചൊവ്വന്നൂർ പോസ്റ്റോഫീസിന് സമീപം കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം.  വരവൂർ കക്കാട്കുന്ന് കോളനിയിൽ രവിയുടെ മകൻ ഷാഹുലാണ് മരിച്ചത്. അപകടം നടന്നത് ഇന്നലെ രാത്രി എട്ടരയോടെ ആയിരുന്നു.

Also Read: രണ്ടാം മോദി സർക്കാരിന്റെ അവസാന ബജറ്റിന് ഇനി മണിക്കൂറുകൾ മാത്രം; വമ്പൻ പ്രഖ്യാപനങ്ങളുണ്ടാകുമോ?

 

കുന്നംകുളം ഭാഗത്തേക്ക് വരികയായിരുന്ന കാർ എതിരെ വന്ന ബൈക്കിൽ ഇടിക്കുകയായിരുന്നു എന്നാണ് റിപ്പോർട്ട്. റോഡിലേക്ക് തെറിച്ചു വീണ ഷാഹുലിൻ്റെ തലക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ഹെൽമെറ്റ് പൂർണ്ണമായും  പൊട്ടിചിതറിയ നിലയിലായിരുന്നുവെന്നാണ് നാട്ടുകാർ പറഞ്ഞത്. യുവാവിനെ ഉടൻതന്നെ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Also Read: Jupiter Favorite Zodiac Sign: ഇന്ന് ഈ രാശിക്കാർക്ക് അടിപൊളിയായിരിക്കും, വ്യാഴ കൃപയാൽ ഇവർക്ക് ലഭിക്കും ധനനേട്ടം!

അപകടമുണ്ടാക്കിയ കാർ സംഭവസ്ഥലത്ത് നിർത്താതെ ഓടിപ്പോയെങ്കിലും ഒരു 50 മീറ്റർ അകലെ റോഡരികിൽ നിർത്തിയിട്ട് അതിലെ യാത്രക്കാർ രക്ഷപ്പെട്ടു. മരിച്ച ഷാഹുൽ കുന്നംകുളം ഐസി ട്രാവൽസിലെ ജീവനക്കാരനായിരുന്നു. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു അപകടം സംഭവിച്ചത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News