Car Accident: കാട്ടാക്കടയിൽ കാർ ഇടിച്ച് സ്കൂട്ടർ യാത്രക്കാരായ ദമ്പതികൾക്ക് ഗുരുതര പരിക്ക്

Kattakkada Accident: പെരുമ്പഴുതൂർ സ്വദേശികളായ ബിജു മോൻ (38), ഭാര്യ രാധിക ( 36) എന്നിവർക്കാണ് ഗുരുതരമായി പരിക്കേറ്റത്. കാപ്പിക്കാട് സ്വദേശി അനീഷ് ഓടിച്ച കാറാണ് സ്കൂട്ടറിൽ ഇടിച്ചത്.

Written by - Zee Malayalam News Desk | Last Updated : Oct 23, 2023, 02:35 PM IST
  • ഞായറാഴ്ച രാത്രി 9.45ഓടെ കാട്ടാക്കട ഭാഗത്ത് നിന്ന് നിയന്ത്രണം തെറ്റി വന്ന കാർ പെരുമ്പഴുതൂരിലേക്ക് പോകുകയാരുന്ന സ്കൂട്ടറിൽ ഇടിക്കുകയാരുന്നു
  • മദ്യലഹരിയിലാണ് ഇയാൾ കാർ ഓടിച്ചതെന്ന് നാട്ടുകാരും പോലീസും പറയുന്നു
  • ഇടിയുടെ ആഘാതത്തിൽ സ്കൂട്ടറിൽ നിന്നും തെറിച്ചുവീണ രാധികയുടെ തുടയിലൂടെ കാർ കയറിയിറങ്ങി
  • നാട്ടുകാർ ഓടി എത്തിയതോടെ ഇയാൾ കാർ പിന്നിലേക്കെടുക്കുകയും വീണ്ടും കാലിലൂടെ കാർ കയറി ഇറങ്ങുകയും ചെയ്തു
Car Accident: കാട്ടാക്കടയിൽ കാർ ഇടിച്ച് സ്കൂട്ടർ യാത്രക്കാരായ ദമ്പതികൾക്ക് ഗുരുതര പരിക്ക്

തിരുവനന്തപുരം: കാട്ടാക്കടയിൽ കാർ ഇടിച്ച് ദമ്പതികൾക്ക് ഗുരുതര പരിക്ക്. പെരുമ്പഴുതൂർ സ്വദേശികളായ ബിജു മോൻ (38), ഭാര്യ രാധിക ( 36) എന്നിവർക്കാണ് ഗുരുതരമായി പരിക്കേറ്റത്. കാപ്പിക്കാട് സ്വദേശി അനീഷ് ഓടിച്ച കാറാണ് സ്കൂട്ടറിൽ ഇടിച്ചത്. മദ്യലഹരിയിലാണ് ഇയാൾ കാർ ഓടിച്ചതെന്ന് നാട്ടുകാരും പോലീസും പറയുന്നു.

ഞായറാഴ്ച രാത്രി 9.45ഓടെ കാട്ടാക്കട ഭാഗത്ത് നിന്ന് നിയന്ത്രണം തെറ്റി വന്ന കാർ പെരുമ്പഴുതൂരിലേക്ക് പോകുകയാരുന്ന സ്കൂട്ടറിൽ ഇടിക്കുകയാരുന്നു. ഇടിയുടെ ആഘാതത്തിൽ സ്കൂട്ടറിൽ നിന്നും തെറിച്ചുവീണ രാധികയുടെ തുടയിലൂടെ കാർ കയറിയിറങ്ങി. നാട്ടുകാർ ഓടി എത്തിയതോടെ ഇയാൾ കാർ പിന്നിലേക്കെടുക്കുകയും വീണ്ടും കാലിലൂടെ കാർ കയറി ഇറങ്ങുകയും ചെയ്തു.

ALSO READ: കൊച്ചിയിൽ ബൈക്ക് പുഴയിലേക്ക് മറിഞ്ഞ് രണ്ട് മരണം

ബിജുമോൻ്റെ തലയ്ക്കാണ് പരിക്കേറ്റത്. ബിജുമോന്റെ ആരോ​ഗ്യനില ​ഗുരുതരമായി തുടരുന്നുവെന്നാണ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്ന് ലഭിച്ച വിവരം. അനീഷ് കാട്ടാക്കടയിലെ ഓൺലൈൻ ചാനലിലെ കാമറമാനാണെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News