സംസ്ഥാനത്തെ നെല്ല് സംഭരണം പാളി; വീഴ്ച സംഭവിച്ചെന്ന് CAG റിപ്പോർട്ട്

വിതരണം ചെയ്തത് ഉത്പാദിപ്പിച്ച അരിയുടെ തുഛമായ അളവ് മാത്രമാണെന്നും സിഎജി റിപ്പോർട്ട്.

Written by - Zee Malayalam News Desk | Last Updated : Jun 10, 2021, 06:19 PM IST
  • 21.85 കോടി രൂപയ്ക്ക് സ്ഥാപിച്ച ശേഷി ഉപയോ​ഗിച്ചില്ല
  • പൊതുവിതരണ സംവിധാനത്തിലൂടെ കാര്യമായി അരി വിതരണം നടത്തിയില്ല
  • കർഷകർക്ക് ന്യായവിലയും ഉപഭോക്താക്കൾക്ക് കുറഞ്ഞ നിരക്കിൽ അരിയും ലഭിച്ചില്ലെന്നും സിഎജി റിപ്പോർട്ടിൽ വ്യക്തമാക്കി
  • നെല്ല് സംസ്കരണ ശേഷി കാര്യമായി ഉപയോ​ഗിച്ചില്ലെന്നും സിഎജി റിപ്പോർട്ടിൽ വ്യക്തമാക്കി
സംസ്ഥാനത്തെ നെല്ല് സംഭരണം പാളി; വീഴ്ച സംഭവിച്ചെന്ന് CAG റിപ്പോർട്ട്

തിരുവനന്തപുരം: പൊതുമേഖലാ സ്ഥാപനങ്ങൾ ആവശ്യത്തിന് നെല്ല് സംഭരിച്ചില്ലെന്ന് സിഎജി റിപ്പോർട്ട് (CAG Report). നെല്ല് സംസ്കരണ ശേഷി കാര്യമായി ഉപയോ​ഗിച്ചില്ല. വിതരണം ചെയ്തത് ഉത്പാദിപ്പിച്ച അരിയുടെ (Rice) തുഛമായ അളവ് മാത്രമാണെന്നും സിഎജി റിപ്പോർട്ട്.

21.85 കോടി രൂപയ്ക്ക് സ്ഥാപിച്ച ശേഷി ഉപയോ​ഗിച്ചില്ല. പൊതുവിതരണ സംവിധാനത്തിലൂടെ കാര്യമായി അരി വിതരണം നടത്തിയില്ല. കർഷകർക്ക് ന്യായവിലയും ഉപഭോക്താക്കൾക്ക് കുറഞ്ഞ നിരക്കിൽ അരിയും ലഭിച്ചില്ലെന്നും സിഎജി റിപ്പോർട്ടിൽ വ്യക്തമാക്കി.

ALSO READ: കേരളത്തിൽ അടുത്ത 5 ദിവസത്തേക്ക് ശക്തമായ മഴയ്ക്ക് സാധ്യത; ഓറഞ്ച്, യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്

കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ സഹായത്തോടെ 2006 മുതൽ സപ്ലൈകോ കർഷകരിൽ നിന്നും നെല്ല് സംഭരിച്ചുവരുന്നുണ്ട്. കേന്ദ്ര സർക്കാർ (Central Government) പ്രഖ്യാപിക്കുന്ന ഗുണനിലവാരത്തിലും തറവിലയുടെയും  അടിസ്ഥാനത്തിലാണ് നെല്ല് സംഭരിക്കുന്നത്. ഭക്ഷ്യ-പൊതുവിതരണവകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന സപ്ലൈകോയുമായി കരാറിൽ ഏർപ്പെടുന്ന മില്ലുകൾ വഴിയാണ് നെല്ല് സംഭരണം നടത്തുന്നത്.

53 മില്ലുകളാണ് സപ്ലൈക്കോയുമായി കരാറിൽ ഏർപ്പെട്ടിട്ടുള്ളത്. സപ്ലൈകോ ഒരു കിലോ നെല്ല് 27.48 രൂപയ്ക്കാണ് സംഭരിക്കുന്നത്. ഇതിൽ 18.68 രൂപ കേന്ദ്രവിഹിതവും 8.80 രൂപ സംസ്ഥാന സർക്കാർ വിഹിതവുമാണ്. സംസ്ഥാനസർക്കാരിന്റെ വിഹിതം 52 പൈസ വർധിപ്പിച്ചതിനാൽ അടുത്ത സീസൺ മുതൽ നെല്ലിന് 28 രൂപ വില നൽകും.

ALSO READ: Paddy procurement:നെല്ല് സംഭരണത്തിൽ വർധനവ്,ഇതു വരെ സംഭരിച്ചത് 7.29 ലക്ഷം മെട്രിക് ടൺ നെല്ല്

അഞ്ച് ഏക്കർ വരെയുള്ള വ്യക്തിഗത കൃഷിക്കാരുടെ (Farmers) പക്കൽ നിന്നും 25 ഏക്കർ വരെയുള്ള ഗ്രൂപ്പുകളിൽ നിന്നും നെല്ല്  സംഭരിക്കുന്നുണ്ട്. സംഭരിക്കുന്ന നെല്ലിന് സപ്ലൈകോയുമായി ബന്ധപ്പെട്ട മില്ലുകൾ കർഷകന്  PRS (Paddy Receipt Sheet)  നൽകുന്നു. തുടർന്ന് പാഡി മാർക്കറ്റിംഗ്  ഓഫിസർ PRS  അംഗീകരിക്കുകയും ഇത്തരത്തിൽ അംഗീകരിക്കപ്പെട്ട   PRS ൽ പറഞ്ഞിരിക്കുന്ന തുക സപ്ലൈകോയുമായി  MOU  നിലവിലുള്ള ബാങ്കുകൾ ലോണായി കർഷകർക്ക് നൽകുന്നു. ഇത്തരത്തിൽ സമയബന്ധിതമായിതന്നെ നെല്ലിന്റെ വില കർഷകന് ലഭ്യമാകുകയുമാണ് ചെയ്യുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News