Gandhi Jayanti 2023: 20 രൂപയ്ക്ക് ഇന്ന് കൊച്ചി മെട്രോയില്‍ യാത്ര ചെയ്യാം; എങ്ങനെ പറ്റും

അതേസമയം കൊച്ചി വണ്‍ കാര്‍ഡ് ഉപഭോക്താക്കള്‍ക്ക് ക്യാഷ് ബാക്ക് ലഭിക്കും. രാവിലെ 6 മുതല്‍ 10.30 വരെ  മറ്റ് ഓഫറുകള്‍ ലഭിക്കില്ല

Written by - Zee Malayalam News Desk | Last Updated : Oct 2, 2023, 09:16 AM IST
  • മിനിമം ദൂരത്തിനുള്ള ചാർജ്ജ് 10 രൂപ ഒക്ടോബര്‍ രണ്ടിനും തുടരും
  • 60- രൂപയിൽ പോവിണ്ടടത്ത് 20 രൂപ
  • കൊച്ചി വണ്‍ കാര്‍ഡ് ഉപഭോക്താക്കള്‍ക്ക് ക്യാഷ് ബാക്ക് ലഭിക്കും. രാവിലെ 6 മുതല്‍ 10.30 വരെ മറ്റ് ഓഫറുകള്‍ ലഭിക്കില്ല
Gandhi Jayanti 2023: 20 രൂപയ്ക്ക് ഇന്ന് കൊച്ചി മെട്രോയില്‍ യാത്ര ചെയ്യാം; എങ്ങനെ പറ്റും

കൊച്ചി: ഗാന്ധി ജയന്തി ദിനാഘോഷത്തോട് അനുബന്ധിച്ച്‌ കൊച്ചി മെട്രോയില്‍ ഗംഭീര ഓഫര്‍. 20 രൂപയ്ക്ക് ഇന്ന് നിങ്ങൾക്ക് യാത്ര ചെയ്യാം. 60 രൂപ ഈടാക്കുന്ന ദൂരം ഇന്ന് 20 രൂപയ്ക്ക് സഞ്ചരിക്കാനാകും. എന്നതാണ് പ്രത്യേകത. 
മിനിമം ദൂരത്തിനുള്ള ചാർജ്ജ് 10 രൂപ ഒക്ടോബര്‍ രണ്ടിനും തുടരും. അതേസമയം ഇന്ന് പേപ്പര്‍ ക്യു ആര്‍, മൊബൈല്‍ ക്യു ആര്‍, കൊച്ചി വണ്‍ കാര്‍ഡ് എന്നിവയ്ക്ക് ഈ പ്രത്യേക ആനുകൂല്യങ്ങളും ഇളവും ലഭിക്കും.

അതേസമയം കൊച്ചി വണ്‍ കാര്‍ഡ് ഉപഭോക്താക്കള്‍ക്ക് ക്യാഷ് ബാക്ക് ലഭിക്കും. രാവിലെ 6 മുതല്‍ 10.30 വരെ  മറ്റ് ഓഫറുകള്‍ ലഭിക്കില്ല. അതേസമയം കേന്ദ്ര സര്‍ക്കാരിന്റെ സ്വച്ഛത ഹി സേവ ക്യാംപെയിനില്‍ കൊച്ചി മെട്രോയും പങ്കാളികളായി.

മെട്രോയുടെ കോര്‍പ്പറേറ്റ് ഓഫീസിന്റെയും മുട്ടത്ത് കൊച്ചി മെട്രോ യാര്‍ഡിന്റെയും പരിസരങ്ങള്‍ ഉദ്യോഗസ്ഥര്‍ തന്നെ വൃത്തിയാക്കി.കെ എം ആര്‍ എല്‍ മാനേജിങ് ഡയറക്ടര്‍ ലോക്നാഥ് ബെഹ്‌റ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News