Britain Nurse Murder : യുകെയിൽ കൊല്ലപ്പെട്ട മലയാളി നഴ്സിന്റെയും മക്കളുടെയും മൃതദേഹം നാട്ടിലെത്തിക്കാനുള്ള ചെലവ് കേന്ദ്ര സർക്കാർ വഹിക്കും; കേന്ദ്രമന്ത്രി വി മുരളീധരൻ

Britain Malayali Nurse Murder Case : വൈക്കം ഇത്തിപ്പുഴ അറയ്ക്കൽ അശോകന്റ മകൾ അഞ്ജുവിനെയും മക്കളെയുമാണ് യുകെയിലെ വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.   

Written by - Zee Malayalam News Desk | Last Updated : Dec 29, 2022, 04:06 PM IST
  • വൈക്കം ഇത്തിപ്പുഴ അറയ്ക്കൽ അശോകന്റ മകൾ അഞ്ജുവിനെയും മക്കളെയുമാണ് യുകെയിലെ വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.
  • കേന്ദ്രമന്ത്രി വി മുരളീധരൻ വൈക്കം കുലശേഖരമംഗലത്തുള്ള അഞ്ജുവിന്റ വീട് സന്ദർശിച്ചിരുന്നു.
  • അഞ്ജുവിന്റെ കുടുംബാംഗങ്ങളുമായി സംസാരിച്ച ശേഷം മാധ്യമ പ്രവർത്തകരോടാണ് വി മുരളീധരൻ ഇക്കാര്യം വ്യക്തമാക്കിയത്.
Britain Nurse Murder :  യുകെയിൽ കൊല്ലപ്പെട്ട  മലയാളി നഴ്സിന്റെയും മക്കളുടെയും മൃതദേഹം നാട്ടിലെത്തിക്കാനുള്ള ചെലവ് കേന്ദ്ര സർക്കാർ വഹിക്കും; കേന്ദ്രമന്ത്രി വി മുരളീധരൻ

യുകെയിൽ കൊല്ലപ്പെട്ട മലയാളി നഴ്സിന്റെയും മക്കളുടെയും മൃതദേഹം നാട്ടിലെത്തിക്കാനുള്ള ചിലവുകൾ മുഴുവൻ കേന്ദ്ര സർക്കാർ വഹിക്കുമെന്ന് അറിയിച്ച് കേന്ദ്രമന്ത്രി വി മുരളീധരൻ. വൈക്കം ഇത്തിപ്പുഴ അറയ്ക്കൽ അശോകന്റ മകൾ അഞ്ജുവിനെയും മക്കളെയുമാണ് യുകെയിലെ വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. കേന്ദ്രമന്ത്രി വി മുരളീധരൻ വൈക്കം കുലശേഖരമംഗലത്തുള്ള അഞ്ജുവിന്റ വീട് സന്ദർശിച്ചിരുന്നു. അഞ്ജുവിന്റെ കുടുംബാംഗങ്ങളുമായി സംസാരിച്ച ശേഷം മാധ്യമ പ്രവർത്തകരോടാണ് വി മുരളീധരൻ ഇക്കാര്യം വ്യക്തമാക്കിയത്.

കേസിൽ യുകെ പോലീസിന്റെ നേതൃത്വത്തിൽ അന്വേഷണം തുടർന്ന് വരികെയാണ്. കേസിന്റ അന്വേഷണത്തെ കുറിച്ചുള്ള വിവരങ്ങൾ  ഇന്ത്യൻ ഹൈക്കമീഷൻ ശ്രദ്ധിച്ചു വരികയാണെന്നും കേന്ദ്ര സഹമന്ത്രി പറഞ്ഞു.  വെള്ളിയാഴ്ച മൃതദേഹങ്ങൾ അഞ്ജു ജോലി ചെയ്തിരുന്ന ആശുപത്രിയിൽ പൊതു ദർശനത്തിന് വെക്കും. അതിന് ശേഷം ജനുവരി ആദ്യ ആഴ്ച നാട്ടിൽ എത്തിക്കുന്നതിനുള്ള ക്രമീകരണങ്ങൾ നടത്തിയതായും യുകെയിലെ മലയാളി അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചതായി അഞ്ജുവിന്റ പിതാവ് അശോകൻ പറഞ്ഞു. 

ALSO READ: Britain Murder : ബ്രിട്ടണിൽ കൊല്ലപ്പെട്ട അഞ്ജുവിനെ ഭർത്താവ് അതിക്രൂരമായി മർദ്ദിച്ചിരുന്നുവെന്ന് അമ്മ

ഡിസംബർ 15നാണ് അശോകന്റെ മകൾ അഞ്ജുവിനെയും രണ്ടു കുട്ടികളെയും യുകെയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ അഞ്ജുവിന്റ ഭർത്താവ് സാജു യു കെ യിൽ വിചാരണ നേരിടുകയാണ്. ബി ജെ പി കോട്ടയം ജില്ലാ പ്രസിഡൻ്റ് ജി. ലിജിൻലാൽ ന്യൂനപക്ഷ മോർച്ച ദേശീയ സമിതി അംഗം സുമിത്ത് ജോർജ് , ബിജെപി ജില്ലാ സെക്രട്ടറിമാരായ വിനൂബ് വിശ്വം എന്നിവർ കേന്ദ്ര സഹമന്ത്രിക്കൊപ്പമുണ്ടായിരുന്നു. 

അഞ്ജുവിനെയും മക്കളെയും കൊല്ലപ്പെട്ടതായി കണ്ടെത്തിയതിന് പിന്നാലെ മകളെ ഭർത്താവ് സാജു അതിക്രൂരമായി  മർദ്ദിച്ചിരുന്നുവെന്ന് ആരോപിച്ച് അഞ്ജുവിന്റെ മാതാപിതാക്കൾ രംഗത്ത് എത്തിയിരുന്നു. മകളെ പലപ്പോഴും മുറിയിൽ പൂട്ടിയിട്ട് മർദ്ദിച്ചിരുന്നുവെന്നാണ് അഞ്ജുവിന്റെ 'അമ്മ പറഞ്ഞത്.  ഇതിനോടൊപ്പം ഇവരുടെ മൂത്ത മകനെയും റൂമിൽ പൂട്ടിയിട്ടിരുന്നുവെന്നും അഞ്ജുവിന്റെ 'അമ്മ ആരോപിച്ചിരുന്നു. പലപ്പോഴും മുഴുവൻ വിവരങ്ങളും മകൾ തങ്ങളോട് പറഞ്ഞിരുന്നില്ലെന്നാണ് അഞ്ജുവിന്റെ അച്ഛൻപറഞ്ഞത്.

 അഞ്ജു(40), മക്കളായ ജാന്‍വി (4), ജീവ(6) എന്നിവരാണ് കൊല്ലപ്പെട്ടത്.    ബ്രിട്ടനില്‍ കെറ്ററിംങിലെ വീട്ടിലാണ് ഇവരെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. സുഹൃത്തുക്കളും ബന്ധുക്കളും ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചപ്പോള്‍ സാധിക്കാതെവന്നതോടെ സംശയം തോന്നിയ സുഹൃത്തുക്കള്‍ വീട്ടിലെത്തി പരിശോധിച്ചപ്പോഴാണ് ദാരുണ സംഭവം പുറത്തറിഞ്ഞത്. സുഹൃത്തുക്കള്‍ വീട്ടിലെത്തി പരിശോധിച്ചപ്പോള്‍ അഞ്ജു മരിച്ച നിലയിലായിരുന്നു. തൊട്ടടുത്ത് ചോരയില്‍ കുളിച്ച്‌ കിടന്ന മക്കള്‍ക്ക് അപ്പോഴും ജീവനുണ്ടായിരുന്നു. ഗുരുതരമായി പരിക്കേറ്റ കുട്ടികളെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News