Kochi : ബ്ലാക്ക് ഫംഗസ് (Black Fungus) എന്ന മ്യൂക്കർമൈക്കോസിസ് രോഗ ബാധയേറ്റ് എറണാകുളം, കോട്ടയത്തുമായി നാല് മരണം കൂടി റിപ്പോർട്ട് ചെയ്തു. ഈ രണ്ട് ജില്ലകളിലെ വിവിധ ആശുപത്രികളിലായി ചികിത്സയിലുണ്ടായിരുന്ന നാല് പേരാണ് മരിച്ചത്.
മരിച്ച നാല് പേരിൽ രണ്ട് പേർ എറണാകുളം സ്വദേശികളാണ്. 50 വയസ്സുള്ള ആലുവ സ്വദേശിയും 77 വയസ്സുള്ള എച്ച്.എം.ടി കോളനി സ്വദേശിയുമാണ് മരിച്ചത്.
ALSO READ : ഇന്ത്യൻ നിർമിത നേസൽ വാക്സിൻ ഒരു വഴിത്തിരിവാകും : ലോകാരോഗ്യ സംഘടനയിലെ മുഖ്യ ശാസ്ത്രജ്ഞ സൗമ്യ സ്വാമിനാഥൻ
മറ്റു രണ്ടുപേർ പത്തനംതിട്ട സ്വദേശികളും. ഇവർ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ സ്വീകരിച്ചവരാണ്. ഇവരിൽ ഒരാൾ കൊച്ചിയിലും മറ്റൊരാൾ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലും ചികിത്സയിലായിരുന്നു. രോഗം മൂർച്ഛിച്ചാണ് മരണം സംഭവിച്ചത്.
ALSO READ : കൊവിഡ് കേസുകൾ മെയ് മാസത്തോടെ കുറഞ്ഞേക്കാം; കൊവിഡ് കേസുകൾ കുറഞ്ഞാലും ജാഗ്രത തുടരണമെന്ന് വീണാ ജോർജ്
എറണാകുളം ജില്ലയിൽ ഇതുവരെ ആറ് ബ്ലാക്ക് ഫംഗസ് കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതിൽ ഒരാൾ 58 വയസ്സുള്ള നോർത്ത് പറവൂർ സ്വദേശിയാണ്. ഇദ്ദേഹം കോട്ടയം മെഡിക്കൽ കോളേജിലും മറ്റൊരാളായ മൂക്കന്നൂർ സ്വദേശി എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലും ചികിത്സയിലാണ്.
ALSO READ : Kerala Covid Update:പേടിപ്പിക്കുന്ന മരണ കണക്കുകൾ, കേസുകളുടെ എണ്ണത്തിൽ കുറവ്
ബ്ലക്ക് ഫഗസ് റിപ്പോർട്ട് ചെയ്യുന്നവർക്ക് ഒരു സ്ഥലത്ത് തന്നെ ശസ്ത്രക്രിയും ചികിത്സയും നൽകാനാണ് ജില്ല ഭരണകൂടത്തിന്റെ നീക്കം. കൂടാതെ എറണാകുളം ജനറൽ ആശുപത്രിയിൽ ബ്ലാക്ക് ഫഗസ് രോഗ ബാധിതർക്ക് പ്രത്യേക ചികിത്സ നൽകാൻ സംവിധാനം ഒരുക്കുമെന്ന് ജില്ല ഭരണകൂടം അറിയിച്ചുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...