ബാംഗ്ലൂർ: ഇന്നലെ അവസാന നിമിഷം ജാമ്യക്കാർ കാല് മാറിയതിന് പിന്നാലെ ഇന്ന് വീണ്ടും ബിനീഷ് കൊടിയേരിയുടെ ജാമ്യ നടപടികൾ പൂർത്തിയായേക്കും. അഞ്ച് ലക്ഷം രൂപയും രണ്ട് പേരുടെ ആൾ ജാമ്യത്തിൻറെയു അടിസ്ഥാനത്തിലാണ് ജാമ്യം.
കോടതിയുടെ ഉപാധികൾ കണ്ടതോടെ ഇന്നലെ ജാമ്യക്കാരായി നിൽക്കാമെന്നേറ്റവർ അവസാന നിമിഷം കാലുമാറിയിരുന്നു. ഇതാണ് ഇന്നലെ ജാമ്യനടപടികൾ പൂർത്തിയാക്കാനാവാഞ്ഞത്. ഇതോടെ ഇന്ന് ഉച്ചയ്ക്കുള്ളിൽ നടപടികൾ പൂർത്തിയാക്കാനാവുമെന്ന പ്രതീക്ഷയിലാണ് ബിനീഷിൻറെ അഭിഭാഷകർ.
Also Read: ED അന്വേഷണം രാഷ്ട്രീയ പ്രേരിതം, കോടിയേരിയുടെ മകനായതുകൊണ്ട് വേട്ടയാടുന്നുവെന്നും Bineesh കോടതിയിൽ
ദക്ഷിണേന്ത്യൻ സിനിമാ താരങ്ങളിലേക്ക് ചേരുന്ന കണ്ണികളുള്ള ലഹരിമരുന്ന് കേസാണ് ബാംഗ്സൂരിലേതെന്ന് ഇതിനോടകം അന്വേഷണ ഏജൻസികൾ വ്യക്തമാക്കിയിട്ടുണ്ട്. മലയാളികളായ മുഹമ്മദ് അനൂപ്, റിജേഷ് രവീന്ദ്രൻ എന്നിവരാണ് ഇതിൽ പ്രധാന പങ്കു വഹിച്ചവർ.
ALSO READ: Bineesh Kodiyeri| ജാമ്യത്തിനേറ്റവർ കാല് മാറി ബിനീഷ് കൊടിയേരി ഇന്നും പുറത്തിറങ്ങില്ല
ഇതിൽ മുഹമ്മദ് അനുപിൻറെ അക്കൌണ്ടിൽ നിന്നും ബിനീഷിൻറ അക്കൌണ്ടിലേക്ക് പൈസ പോയിരുന്നതായും കണ്ടെത്തിയിട്ടുണ്ട്. ഇത് ബിനീഷിന് വിനയാണ്. കേസിൽ കൂടുതൽ അന്വേഷണം ഇ.ഡി അടക്കമുള്ള ഏജൻസികൾ വീണ്ടും നടത്തിയേക്കും. അനൂപുമായുള്ള ഇടപാടുകൾ ഇനിയും ഏജൻസികൾ പരിശോധിച്ചേക്കുമെന്നാണ് സൂചന.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy