Bevco in Ksrtc Depot: കെഎസ്ആർടിസി ഡിപ്പോകളിൽ മദ്യം വിൽക്കാനുള്ള തീരുമാനം അപകടകരമെന്ന് വിഎം സുധീരൻ

അവശ്യമരുന്ന് ലഭ്യമാക്കുന്നത് പോലെയാണ് മദ്യവിൽക്കാൻ സർക്കാർ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 

Written by - Zee Malayalam News Desk | Last Updated : Sep 5, 2021, 12:58 PM IST
  • സർക്കാരിന്റെ മദ്യനയത്തിനെതിരെ (Alcohol) രംഗത്തെത്തിയിരിക്കുകയാണ് വി എം സുധീരൻ.
  • അവശ്യമരുന്ന് ലഭ്യമാക്കുന്നത് പോലെയാണ് മദ്യവിൽക്കാൻ സർക്കാർ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
  • കോടതി ഇക്കാര്യത്തിൽ ഇടപെടുമെന്നാണ് കരുതുന്നതെന്നും വി എം സുധീരൻ പറഞ്ഞു.
  • സർക്കാരിന്റെ മദ്യനയം കോടതി പുനഃപരിശോധിക്കണമെന്നും തീരുമാനം വൈകരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
 Bevco in Ksrtc Depot: കെഎസ്ആർടിസി ഡിപ്പോകളിൽ മദ്യം വിൽക്കാനുള്ള തീരുമാനം അപകടകരമെന്ന് വിഎം സുധീരൻ

Thiruvananthapuram : കെഎസ്ആർടിസി ഡിപ്പോകളിൽ (KSRTC Depot) മദ്യം വിൽക്കാനുള്ള തീരുമാനം അപകടകരമാണെന്ന് വിഎം സുധീരൻ പറഞ്ഞു. സർക്കാരിന്റെ മദ്യനയത്തിനെതിരെ (Alcohol) രംഗത്തെത്തിയിരിക്കുകയാണ് വി എം സുധീരൻ. അവശ്യമരുന്ന് ലഭ്യമാക്കുന്നത് പോലെയാണ് മദ്യവിൽക്കാൻ സർക്കാർ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 

കോടതി ഇക്കാര്യത്തിൽ ഇടപെടുമെന്നാണ് കരുതുന്നതെന്നും വി എം സുധീരൻ പറഞ്ഞു. സർക്കാരിന്റെ മദ്യനയം കോടതി പുനഃപരിശോധിക്കണമെന്നും തീരുമാനം വൈകരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കെഎസ്ആര്‍ടിസി ഡിപ്പോകളില്‍ ബിവറേജസ് കോര്‍പ്പറേഷന്‍റെ ഔട്ട്‍ലെറ്റുകള്‍ തുറക്കുമെന്നാണ് ഗതാഗത മന്ത്രി ആന്‍റണി രാജു ഇന്നലെ അറിയിച്ചത്. 

ALSO READ: Bevco in Ksrtc Depot: വാടക വാങ്ങിക്കാൻ വഴി, കെ.എസ്.ആർ.ടി.സി ഡിപ്പോകളിൽ ബിവറേജസ് ഷോപ്പുകൾ തുടങ്ങും

ഇതിന് നിയമതടസ്സങ്ങളില്ലെന്നും ടിക്കറ്റേതര വരുമാനം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുമെന്നും ഗതാഗത മന്ത്രി ആന്‍റണി രാജു വ്യക്തമാക്കിയിരുന്നു. നിയമവിധേയമായി പ്രവര്‍ത്തിക്കുന്ന ഏത് സ്ഥാപനത്തിനും കെഎസ്ആര്‍ടിസി ഡിപ്പോകളില്‍ വാടകമുറി അനുവദിക്കുമെന്നും മന്ത്രി അറിയിച്ചു. 

ALSO READ:  Bevco Home Delivery: മദ്യത്തിന്റെ ഹോം ഡെലിവറി തടഞ്ഞ് സർക്കാർ

കെഎസ്ആര്‍ടിസി ഡിപ്പോകളില്‍ ബെവ്കോ, വില്‍പ്പനശാലകള്‍ മാത്രമാണ് തുറക്കുന്നത്. ഇരുന്ന് മദ്യപിക്കാനുള്ള സൗകര്യം ഒരുക്കുന്നില്ല. അതിനാല്‍ മറ്റ് യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാകില്ലെന്ന് മന്ത്രി വിശദീകരിച്ചു. വിവിധ ജില്ലകളിലായി പണി പൂർത്തിയാക്കി കിടക്കുന്ന കെ.എസ്.ആർ.ടി.സി ഡിപ്പോകളിലെ ഒഴിവുള്ള മുറികൾ ആയിരിക്കും വാടകയ്ക്ക് നൽകുന്നതെന്നും മന്ത്രി അറിയിച്ചു.

ALSO READ: Bevco Booking: ബെവ്‌കോ ചില്ലറ വിൽപനശാലകളിൽ ഓൺലൈനായി മദ്യം ബുക്ക് ചെയ്യാം, വളരെ എളുപ്പത്തിൽ

തിരുവനന്തപുരം,കോഴിക്കോട്, തിരുവല്ല അടക്കം നിരവധി ഡിപ്പോകളിലെ കോംപ്ലക്സുകൾ പലതും ഒഴിഞ്ഞ് കിടക്കുകയാണ്. ഇത് വാടകക്ക് നൽകിയിൽ നിലവിൽ  നഷ്ടത്തിലായ കെ.എസ്.ആർ.ടി.സിക്ക് അതൊരു വരുമാനവും ആകും ഇതാണ് തീരുമാനത്തിന് പിന്നിലെന്ന് കെ.എസ്.ആർ.ടി.സി എം.ഡി ബിജു പ്രഭാകർ പറയുന്നു.

അനുവദനീയമായ അളവിൽ മദ്യം കൈവെച്ച് യാത്ര ചെയ്യാം എന്നതും മറ്റ് പ്രശ്നങ്ങളുണ്ടാക്കില്ല. എത്ര ഡിപ്പോകൾ എവിടെയൊക്കെ വേണം എന്നത് സംബന്ധിച്ച് തീരുമാനം ബെവ്കോ എടുക്കുമെന്നും മന്ത്രി ആൻറണി രാജു പറഞ്ഞു. കെ.എസ്.ആർ.ടി.സിക്ക് ലാഭമുണ്ടാക്കുകയാണ് ലക്ഷ്യമെങ്കിലും ഇതിനോട് ജനങ്ങളുടെ പ്രതികരണം എങ്ങിനെയെന്നത് കണ്ടറിയണമെന്നും അദ്ദേഹം പറഞ്ഞു

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News