Balachandra Menon: 'പുരുഷന്മാർക്കും അന്തസ്സുണ്ട്'; ലൈംഗികാതിക്രമ കേസിൽ ബാലചന്ദ്ര മേനോന് മുൻകൂർ ജാമ്യം

Balachandra Menon: തിരുവനന്തപുരം കൻ്റോൺമെൻ്റ് പൊലീസാണ് ബാലചന്ദ്ര മേനോനെതിരെ കേസെടുത്തത്. 

Written by - Zee Malayalam News Desk | Last Updated : Dec 11, 2024, 03:40 PM IST
  • ലൈംഗികാതിക്രമ കേസിൽ ബാലചന്ദ്രമേനോന് മുൻകൂർ ജാമ്യം
  • ആലുവ സ്വദേശിയായ നടി നൽകിയ പരാതിയിലാണ് ജാമ്യം ലഭിച്ചത്
  • നേരത്തെ ഇടക്കാല മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു
Balachandra Menon: 'പുരുഷന്മാർക്കും അന്തസ്സുണ്ട്'; ലൈംഗികാതിക്രമ കേസിൽ ബാലചന്ദ്ര മേനോന് മുൻകൂർ ജാമ്യം

ലൈംഗികാതിക്രമ കേസിൽ നടനും സംവിധായകനുമായ ബാലചന്ദ്രമേനോന് മുൻകൂർ ജാമ്യം അനുവദിച്ച് ഹൈക്കോടതി. ആലുവ സ്വദേശിയായ നടി നൽകിയ പരാതിയിലാണ് ജാമ്യം ലഭിച്ചത്.

അന്തസ്സും അഭിമാനവും സ്ത്രീകൾക്ക് മാത്രമല്ല, പുരുഷന്മാർക്കുമുണ്ടെന്ന് ജാമ്യം അനുവദിച്ച് കൊണ്ട് ജസ്റ്റിസ് പി.വി കുഞ്ഞികൃഷ്ണൻ പറഞ്ഞു. കേസിൽ ബാലചന്ദ്ര മേനോൻ നേരത്തെ ഇടക്കാല മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. ഇതേ ഹ‍ർജിയിലാണ് ഇപ്പോൾ മുൻകൂർ ജാമ്യം അനുവദിച്ചത്.

Read Also: റീൽസ് ചിത്രീകരണത്തിനിടെ അപകടം; ബെൻസ് ഡ്രൈവർ അറസ്റ്റിൽ, ഷൂട്ട് ചെയ്ത ഫോണും കണ്ടെത്തി

2007 ലാണ് പരാതിക്കടിസ്ഥാനമായ സംഭവങ്ങളുണ്ടായത് എന്നാൽ പരാതി സമർപ്പിച്ചത് 17 വർഷത്തിനു ശേഷമാണെന്നതും ചൂണ്ടിക്കാട്ടിയാണ് ജാമ്യം അനുവദിച്ചത്. 

തിരുവനന്തപുരം കൻ്റോൺമെൻ്റ് പൊലീസാണ് ബാലചന്ദ്ര മേനോനെതിരെ കേസെടുത്തത്. ഷൂട്ടിംഗ് സെറ്റിൽ വെച്ച് അതിക്രമിച്ചു എന്നാണ് നടിയുടെ പരാതി.

എന്നാൽ നടിയുടെ ആരോപണം വാസ്തവവിരുദ്ധമാണെന്നും ഭീഷണിപ്പെടുത്തി പണം തട്ടാനുള്ള ശ്രമമാണ് നടക്കുന്നതെന്നുമാണ് ബാലചന്ദ്രമേനോന്റെ പ്രതികരണം. 2024 സെപ്റ്റംബർ‍ 13ന് തന്നെയും ഭാര്യയെയും നടിയുടെ അഭിഭാഷകൻ എന്നു പരിചയപ്പെടുത്തിയ വ്യക്തി പല തവണ ഫോണിൽ വിളിച്ച് പരാതി നൽകുമെന്നു ഭീഷണിപ്പെടുത്തിയതായി ബാലചന്ദ്രമോനോൻ പറഞ്ഞു.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

 

Trending News