Audio book | പത്താം ക്ലാസിലെ മുഴുവൻ വിഷയങ്ങളുടെയും റിവിഷൻ ക്ലാസുകൾ പത്ത് മണിക്കൂറിനുള്ളിൽ; ഫസ്റ്റ് ബെൽ ഓഡിയോ ബുക്ക് പുറത്തിറക്കി

കൈറ്റ് വിക്ടേഴ്‌സിലൂടെ സംപ്രേഷണം ചെയ്യുന്ന ഫസ്റ്റ്‌ബെൽ ഡിജിറ്റൽ ക്ലാസുകളുടെ തുടർച്ചയായാണ് ഓഡിയോ ബുക്ക് പുറത്തിറക്കിയത്

Written by - Zee Malayalam News Desk | Last Updated : Feb 12, 2022, 05:41 PM IST
  • പത്താം ക്ലാസിലെ മുഴുവൻ വിഷയങ്ങളുടെയും റിവിഷൻ ക്ലാസുകൾ ആകെ പത്ത് മണിക്കൂറിനുള്ളിൽ കുട്ടികൾക്ക് കേൾക്കാൻ കഴിയു
  • firstbell.kite.kerala.gov.in പോർട്ടലിലാണ് കൈറ്റ് ഓഡിയോ ബുക്കുകൾ ലഭ്യമാക്കുന്നത്
  • ഓരോ വിഷയവും ശരാശരി ഒന്നര മണിക്കൂർ ദൈർഘ്യത്തിൽ തയ്യാറാക്കിയ പ്ലസ് ടു ക്ലാസുകളുടെ ഓഡിയോ ബുക്കുകളും ഫെബ്രുവരി 21 മുതൽ ലഭ്യമായിത്തുടങ്ങും
  • എംപി3 ഫോർമാറ്റിലുള്ള ഓഡിയോ ബുക്കുകൾ ഒരു റേഡിയോ പ്രോഗ്രാം കേൾക്കുന്ന വിധത്തിൽ എല്ലാവർക്കും കേൾക്കാനും വളരെ എളുപ്പത്തിൽ ഡൗൺലോഡ് ചെയ്യാനും സാധിക്കും
Audio book | പത്താം ക്ലാസിലെ മുഴുവൻ വിഷയങ്ങളുടെയും റിവിഷൻ ക്ലാസുകൾ പത്ത് മണിക്കൂറിനുള്ളിൽ; ഫസ്റ്റ് ബെൽ ഓഡിയോ ബുക്ക് പുറത്തിറക്കി

തിരുവനന്തപുരം: പൊതുപരീക്ഷയുള്ള 10, 12 ക്ലാസുകളിലെ റിവിഷൻ ഭാഗങ്ങളുടെ പ്രത്യേക ഓഡിയോ ബുക്കുകൾ പ്രകാശനം ചെയ്തു. കൈറ്റ് വിക്ടേഴ്‌സിലൂടെ സംപ്രേഷണം ചെയ്യുന്ന ഫസ്റ്റ്‌ബെൽ ഡിജിറ്റൽ ക്ലാസുകളുടെ തുടർച്ചയായാണ് ഓഡിയോ ബുക്ക് പുറത്തിറക്കിയത്. മന്ത്രി വി ശിവൻകുട്ടിയാണ് ഓഡിയോ ബുക്ക് പ്രകാശനം ചെയ്തത്.

പത്താം ക്ലാസിലെ മുഴുവൻ വിഷയങ്ങളുടെയും റിവിഷൻ ക്ലാസുകൾ ആകെ പത്ത് മണിക്കൂറിനുള്ളിൽ കുട്ടികൾക്ക് കേൾക്കാൻ കഴിയുന്ന വിധത്തിലാണ് കൈറ്റ് ഓഡിയോ ബുക്കുകൾ ലഭ്യമാക്കുന്നത്. firstbell.kite.kerala.gov.in പോർട്ടലിലാണ് കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്‌നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) ഓഡിയോ ബുക്കുകൾ ലഭ്യമാക്കുന്നത്. ഓരോ വിഷയവും ശരാശരി ഒന്നര മണിക്കൂർ ദൈർഘ്യത്തിൽ തയ്യാറാക്കിയ പ്ലസ് ടു ക്ലാസുകളുടെ ഓഡിയോ ബുക്കുകളും ഫെബ്രുവരി 21 മുതൽ ലഭ്യമായിത്തുടങ്ങും.

എംപി3 ഫോർമാറ്റിലുള്ള ഓഡിയോ ബുക്കുകൾ ഒരു റേഡിയോ പ്രോഗ്രാം കേൾക്കുന്ന വിധത്തിൽ എല്ലാവർക്കും കേൾക്കാനും വളരെ എളുപ്പത്തിൽ ഡൗൺലോഡ് ചെയ്യാനും സാധിക്കും. സോഷ്യൽ മീഡിയ വഴിയും മറ്റും മുഴുവൻ കുട്ടികൾക്കും പങ്കുവെക്കാനും സാധിക്കുന്ന തരത്തിലാണ് ഓഡിയോ ബുക്കുകൾ പോർട്ടലിൽ ഒരുക്കിയിട്ടുണ്ട്. ക്യു.ആർ. കോഡ് വഴിയും ഓഡിയോ ബുക്കുകൾ ഡൗൺലോഡ് ചെയ്യാം. ആവശ്യമുള്ളവർക്ക് ഹൈടെക് പദ്ധതികളുടെ ഭാഗമായി സ്‌കൂളുകളിൽ ഒരുക്കിയിട്ടുള്ള ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് സൗകര്യം പ്രയോജനപ്പെടുത്തി ഇവ ഡൗൺലോഡ് ചെയ്‌തെടുക്കാനും കൈറ്റ് നിർദേശം നൽകിയിട്ടുണ്ട്.

നേരത്തെതന്നെ കാഴ്ചപരിമിതർക്ക് ഉപയോഗിക്കാനായി സ്വതന്ത്ര സോഫ്റ്റ്‌വെയറിലുള്ള ‘ഓർക്ക’ സ്‌ക്രീൻ റീഡിംഗ് സോഫ്റ്റ്‌വെയർ കൈറ്റ് സ്‌കൂളുകളിലേക്കുള്ള ലാപ്‌ടോപ്പുകളിൽ ലഭ്യമാക്കുകയും മുഴുവൻ കാഴ്ച പരിമിതരായ അധ്യാപകർക്കും പ്രത്യേക ഐ.സി.ടി. പരിശീലനം നൽകുകയും ചെയ്തിട്ടുണ്ട്. പൂർണമായും ശബ്ദരൂപത്തിലുള്ള ഓഡിയോ ബുക്കുകൾ കാഴ്ച്ചപരിമിതരായ കുട്ടികൾക്ക് വളരെയേറെ പ്രയോജനപ്പെടും. കൈറ്റ് സി.ഇ.ഒ. കെ. അൻവർ സാദത്ത് പദ്ധതി വിശദീകരിച്ചു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

 

Trending News