Madhu Murder Case: അട്ടപ്പാടി മധു വധക്കേസിൽ വിധി ഇന്ന്

Attappadi Madhu Murder Case: സാക്ഷി വിസ്താരം ആരംഭിച്ച് പതിനൊന്നു മാസമാകുമ്പോഴാണ് കേസിലെ നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നത്. ഏറെ മാധ്യമ ശ്രദ്ധ നേടിയ ഈ കേസിന്റെ വിധി എന്താകുമെന്ന് ഉറ്റുനോക്കുകയാണ് കേരളക്കര.

Written by - Ajitha Kumari | Last Updated : Apr 4, 2023, 10:46 AM IST
  • അട്ടപ്പാടി മധു വധക്കേസിൽ വിധി ഇന്ന്
  • മണ്ണാർക്കാട് എസ് സി-എസ്ടി കോടതിയാണ് ഇന്ന് കേസിൽ വിധി പറയുന്നത്
  • പതിനൊന്ന് മാസം നീണ്ട സാക്ഷി വിസ്താരത്തിന് ശേഷമാണ് കേസ് വിധി പ്രഖ്യാപനത്തിലേക്ക് കടക്കുന്നത്
Madhu Murder Case: അട്ടപ്പാടി മധു വധക്കേസിൽ വിധി ഇന്ന്

പാലക്കാട്: അട്ടപ്പാടി മധു വധക്കേസിൽ വിധി ഇന്ന് പ്രസ്താവിക്കും.  മണ്ണാർക്കാട് എസ് സി-എസ്ടി കോടതിയാണ് ഇന്ന് കേസിൽ വിധി പറയുന്നത്. പതിനൊന്ന് മാസം നീണ്ട സാക്ഷി വിസ്താരത്തിന് ശേഷമാണ് കേസ് വിധി പ്രഖ്യാപനത്തിലേക്ക് കടക്കുന്നത്. മാർച്ച് പത്തിന് കേസിലെ അന്തിമവാദം പൂര്‍ത്തിയാക്കുകയായിരുന്നു.  വലിയ നാടകീയ രംഗങ്ങൾക്കൊടുവിലാണ് വിധി പ്രഖ്യാപനം നടക്കാൻ പോകുന്നത്. 

Also Read: Madhu Murder Case: മധു വധക്കേസിൽ വിധി ഏപ്രിൽ 4ന്; പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് അമ്മ

മധുവിന് നീതി ലഭിക്കുമെന്ന പ്രതീക്ഷയോടെ കഴിഞ്ഞ അഞ്ചു വർഷമായി ഒറ്റപ്പെടുത്തലുകളും ഭീഷണിയും മറികടന്ന് കുറ്റക്കാരെ നിയമത്തിന് മുന്നിൽ എത്തിക്കാൻ മധുവിന്റെ കുടുംബം നടത്തിയ പോരാട്ടമാണ് ഇതുവേവരെ കൊണ്ടെത്തിയച്ചത്.  കേസിനെ വിധി പ്രഖ്യാപനം വരെ എത്തിച്ചത്.  ആകെ 16 പ്രതികളാണ് കേസിൽ ഉള്ളത്. സാക്ഷിവിസ്താരവും അന്തിമ വാദവും പൂർത്തിയായ കേസ് രണ്ടുതവണ വിധി പറയാനായി മാറ്റിവെച്ചു.  അങ്ങനെയാണ് വിധി പ്രഖ്യാപനം ഇന്നത്തേക്ക് മാറ്റി വച്ചത്. അന്തിമ വിധി വരാനിരിക്കെ തങ്ങൾക്ക് നീതി ലഭിക്കുമെന്ന പൂർണ പ്രതീക്ഷയിലാണ് മധുവിന്റെ അമ്മ മല്ലിയും, സഹോദരി സരസുവും. അതുപോലെ നീതിയുക്തമായ വിധി തന്നെ കേസിൽ ഉണ്ടാകുമെന്ന ആത്മവിശ്വാസത്തിലാണ് കേസിലെ സ്പെഷ്യൽ പബ്ലിക്ക് പ്രോസിക്യൂട്ടറായ രാജേഷ് എം മേനോനും.

Also Read: Surya Rashi Gochar 2023: സൂര്യൻ ചൊവ്വയുടെ രാശിയിലേക്ക്; ഈ 7 രാശിക്കാർക്ക് നൽകും അടിപൊളി ധനനേട്ടങ്ങൾ!

2018 ഫെബ്രുവരി 22 നാണ് അട്ടപ്പാടി ആനവായ് കടുകമണ്ണ ഊരിലെ ആദിവാസി യുവാവ് മധു ആൾക്കൂട്ട ആക്രമണത്തിനിരയായി കൊല്ലപ്പെടുന്നത്. മോഷണ കുറ്റമാരോപിച്ച് ഒരു സംഘമാളുകൾ മധുവിനെ ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തിയെന്നാതാണ് കേസ്. കേസിൽ 16 പ്രതികളാണ് ഉള്ളത്. മൂവായിരത്തിലധികം പേജുകളുളള കുറ്റപത്രത്തിൽ 127 സാക്ഷികളാണ് ഉണ്ടായിരുന്നത്.  ഇതിൽ മധുവിന്റെ ബന്ധുക്കളുൾപ്പടെ 24 പേർ വിചാരണക്കിടെ കൂറുമാറി.  77 പേർ പ്രോസിക്യൂഷന് അനുകൂലമായി മൊഴി നൽകി. ഇതിനിടയിൽ കൂറുമാറിയ വനം വകുപ്പിലെ താൽകാലിക ജീവനക്കാരായ നാലുപേരെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു. ഇതിനിടെ കൂറുമാറിയ സാക്ഷികൾ കോടതിയിലെത്തി പ്രോസിക്യൂഷന് അനുകൂലമായി മൊഴി നൽകി. 

Also Read: Fenugreek Benefits: ഈ ചെറുധാന്യങ്ങളിൽ ഒളിഞ്ഞിരിപ്പുണ്ട് നിരവധി രോഗങ്ങളുടെ പ്രതിവിധി! 

കൂറുമാറിയ സാക്ഷിയുടെ കാഴ്ച പരിശോധിക്കുക എന്ന അപൂർവങ്ങളിൽ അപൂർവ്വമായ സംഭവത്തിനും മണ്ണാർക്കാട്ടെ പ്രത്യേക കോടതി സാക്ഷിയായി. കോടതിയിലെത്താതെ മൂന്ന് പ്രോസിക്യൂട്ടർമാരാണ് കേസിൽ നിന്നും മാറിയത്. 2022 ഫെബ്രുവരി 18 നാണ് പുതിയ സ്‌പെഷ്യൽ പ്രോസിക്യൂട്ടർ സി രാജേന്ദ്രനും അഡീഷണൽ പ്രോസിക്യൂട്ടർ രാജേഷ് എം മേനോനും ഹാജരായത്. സാക്ഷി വിസ്താരം തുടരുന്നതിനിടെ സാക്ഷികൾ നിരന്തരം കൂറു മാറിയതോടെ സ്‌പെഷ്യൽ പ്രോസിക്യൂട്ടറെ മാറ്റണമെന്ന മധുവിന്റെ അമ്മയുടെ ആവശ്യപ്രകാരം രാജേഷ് എം മേനോനെ പ്രോസിക്യൂട്ടറായി നിയമിക്കുകയും ചെയ്തു. സാക്ഷി വിസ്താരം ആരംഭിച്ച് പതിനൊന്നു മാസമാകുമ്പോഴാണ് കേസിലെ നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നത്. ഏറെ മാധ്യമ ശ്രദ്ധ നേടിയ ഈ കേസിന്റെ വിധി എന്താകുമെന്ന് ഉറ്റുനോക്കുകയാണ് കേരളക്കര. മധുവിന് നീതി തടിയുള്ള അമ്മയുടേയും സഹോദരിയുടേയും അഞ്ചുവർഷത്തെ പോരാട്ടത്തിന്റെ ഫലം എന്താകുമെന്ന് നമുക്ക് ഇന്നറിയാൻ കഴിഞ്ഞേക്കുമെന്നാണ് പ്രതീക്ഷ.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News