Arikomban: അരിക്കൊമ്പന് കാഴ്ചക്കുറവ്; വലതുകണ്ണിന് ഭാഗിക കാഴ്ച മാത്രമേയുള്ളൂവെന്ന് വനംവകുപ്പ്

Mission Arikomban: അരിക്കൊമ്പൻറെ വലതുകണ്ണിന് ഭാഗികമായേ കാഴ്ചയുള്ളൂവെന്നും എന്നാൽ, ഇതിന്  കൂടുതൽ ചികിത്സ ആവശ്യം ഇല്ലെന്നുമാണ് വനംവകുപ്പ് വ്യക്തമാക്കുന്നത്. തുമ്പിക്കൈയിൽ ഉൾപ്പെടെയുള്ള പരിക്ക് പിടികൂടുന്നതിന് രണ്ടു ദിവസം മുൻപ് ഉണ്ടായതാണെന്നും വനംവകുപ്പ് വ്യക്തമാക്കി.

Written by - Zee Malayalam News Desk | Last Updated : May 4, 2023, 07:32 AM IST
  • വലതുകണ്ണിന് കാഴ്ചക്കുറവുണ്ടെന്നാണ് റിപ്പോർട്ട്
  • ജിപിഎസ് കോളർ ​ഘടിപ്പിക്കുന്ന സയമത്താണ് ഇക്കാര്യം മനസ്സിലായതെന്നും റിപ്പോർട്ടിൽ പറയുന്നു
  • എന്നാൽ ഇതിന് കൂടുതൽ ചികിത്സ ആവശ്യം ഇല്ലെന്നാണ് വനംവകുപ്പ് വ്യക്തമാക്കുന്നത്
Arikomban: അരിക്കൊമ്പന് കാഴ്ചക്കുറവ്; വലതുകണ്ണിന് ഭാഗിക കാഴ്ച മാത്രമേയുള്ളൂവെന്ന് വനംവകുപ്പ്

കൊച്ചി: അരിക്കൊമ്പ‍ന് കാഴ്ചക്കുറവെന്ന് റിപ്പോർ‌ട്ട്. വനം വകുപ്പ് ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. വലതുകണ്ണിന് കാഴ്ചക്കുറവുണ്ടെന്നാണ് റിപ്പോർട്ട്. ജിപിഎസ് കോളർ ​ഘടിപ്പിക്കുന്ന സയമത്താണ് ഇക്കാര്യം മനസ്സിലായതെന്നും റിപ്പോർട്ടിൽ പറയുന്നു. എന്നാൽ ഇതിന്  കൂടുതൽ ചികിത്സ ആവശ്യം ഇല്ലെന്നാണ് വനംവകുപ്പ് വ്യക്തമാക്കുന്നത്. തുമ്പിക്കൈയിൽ ഉൾപ്പെടെയുള്ള പരിക്ക് പിടികൂടുന്നതിന് രണ്ടു ദിവസം മുൻപ് ഉണ്ടായതാണെന്നും വനംവകുപ്പ് വ്യക്തമാക്കി.

ഏപ്രിൽ 30ന് പുലർച്ചെ നാലരയോടെയാണ് അരിക്കൊമ്പനെ ചിന്നക്കനാലിൽ നിന്നും പെരിയാർ കടുവ സങ്കേതത്തിലെത്തിച്ച് കാട്ടിൽ തുറന്നുവിട്ടത്. അരിക്കൊമ്പന് ആരോഗ്യപ്രശ്നങ്ങൾ ഒന്നുമില്ലെന്നും തുറന്നുവിട്ട സ്ഥലത്ത് നിന്നും ഒന്നര കിലോമീറ്റർ ഉൾവനത്തിലേക്ക് അരിക്കൊൻ കയറിപ്പോയെന്നും പെരിയാർ കടുവാ സങ്കേതം അസിസ്റ്റന്റ് ഫീൽഡ് ഡയറക്ടർ അറിയിച്ചിരുന്നു.

ALSO READ: Arikkomban: ഒടുവിൽ അരിക്കൊമ്പൻ 'റേഞ്ചിൽ'; റേഡിയോ കോളറിൽ നിന്നുള്ള സിഗ്നൽ കിട്ടി

റേഡിയോ കോളറിൽ നിന്നുള്ള ആദ്യ സിഗ്നലിൽ നിന്നാണ് അരിക്കൊമ്പൻ തുറന്നുവിട്ട സ്ഥലത്ത് നിന്നും ഒന്നര കിലോമീറ്റർ ഉൾവനത്തിലേക്ക് പോയതായി വ്യക്തമായത്. മംഗളദേവി ക്ഷേത്രത്തിന് സമീപം മേദകാനത്തിനും മുല്ലക്കുടിക്കും ഇടയിലുള്ള ഉൾക്കാട്ടിലാണ് അരിക്കൊമ്പനെ തുറന്നുവിട്ടത്. അരിക്കൊമ്പനെ പ്രത്യേകം നിരീക്ഷിക്കുന്നുണ്ടെന്നും വനംവകുപ്പ് വ്യക്തമാക്കി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News