സ്ത്രീശരികളുടെ കഥ പറഞ്ഞു അനീസ്യ

'അനീസ്യ' പ്രശസ്ത കാഥികൻ ചിറക്കര സലിംകുമാറാണ് അവതരിപ്പിച്ചത് 

Written by - Zee Malayalam News Desk | Last Updated : Apr 28, 2022, 08:25 PM IST
  • കഥാപ്രസംഗമായി മാറിയ ആദ്യ വിശ്വസാഹിത്യകൃതിയായിരുന്നു 'അനീസ്യ'
  • മലയാളിയുടെ സദാചാരത്തിന് നേരെ, ഒരു കാലത്തു ഉയർന്ന ശബ്ദമാണ് അനീസ്യ
  • ഒരു കാലഘട്ടത്തിന്റെ ആവേശമായിരുന്ന കഥയാണ് അനീസ്യ
സ്ത്രീശരികളുടെ കഥ പറഞ്ഞു അനീസ്യ

കഥാപ്രസംഗത്തിന്റെ ഗതകാല സ്മരണകൾ ഉണർത്തി മന്ത്രിസഭ വാർഷികാഘോഷ വേദി. പ്രശസ്ത കാഥികൻ ചിറക്കര സലിംകുമാർ അവതരിപ്പിച്ച 'അനീസ്യ' യുടെ കഥാവഴികളിൽ സദസ് കൗതുകത്തോടെ സഞ്ചരിച്ചു. ചിറക്കര സലിംകുമാറിന്റെ ഗുരുവും കഥാപ്രസംഗ കുലപതിയുമായിരുന്ന  വി.സാംബശിവൻ അവതരിപ്പിച്ച ഒരു കാലഘട്ടത്തിന്റെ ആവേശമായിരുന്ന കഥയാണ് അനീസ്യ.

വിശ്വസാഹിത്യകാരനായ ലിയോ ടോൾസ്റ്റോയിയുടെ ദ പവർ ഓഫ് ഡാർക്നെസ് എന്ന നാടകമാണ് 'അനീസ്യ' ആയത്.കഥാപ്രസംഗമായി മാറിയ ആദ്യ വിശ്വസാഹിത്യകൃതിയായിരുന്നു ഇത്. മദ്ധ്യവയസ്കനായ ഭർത്താവിനെ വിഷംകൊടുത്തു കൊന്ന് യുവാവായ വീട്ടുജോലിക്കാരനെ വേൾക്കുന്ന കഥാനായികയാണ് ‘അനീസ്യ’. 

മലയാളിയുടെ സദാചാരത്തിന് നേരെ, ഒരു കാലത്തു ഉയർന്ന ശബ്ദമായ അനീസ്യയെ, അഭിരുചികളും വർഷങ്ങളും മാറിയിട്ടും  സദസുകൾക്ക് മടുക്കിന്നില്ലന്നതിന്റെ നേർസാക്ഷ്യം കൂടിയായി ആശ്രാമം മൈതാനിയിലെ വേദി. “പുഷ്പിത ജീവിതവാടിയിലോ ഒരപ്സരസുന്ദരി ആണനീസ്യ ” 

അനീസ്യയെ പോലെ, കഥകൾ കേൾക്കാനുള്ള കാലത്തിന്റെ കൗതുകത്തിനും സൗന്ദര്യം കുറയുന്നില്ല.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News