Kuttippuram: കുറ്റിപ്പുറത്ത് അവിശ്വസനീയ സംഭവം; പൂച്ചയെ പച്ചയ്ക്ക് തിന്ന് യുവാവ്

Young man eats a cat at Kuttippuram:  ബസ് സ്റ്റാന്‍ഡിന് സമീപത്ത് വെച്ച് യുവാവ് എന്തോ കഴിക്കുന്നത് കണ്ട് നാട്ടുകാര്‍ അന്വേഷിച്ചപ്പോഴാണ് സംഭവം മനസിലായത്.

Written by - Zee Malayalam News Desk | Last Updated : Feb 4, 2024, 01:06 PM IST
  • അസം സ്വദേശിയായ യുവാവാണ് പൂച്ചയെ പച്ചയ്ക്ക് തിന്നത്.
  • യുവാവിന് പിന്നീട് പോലീസ് എത്തി ഭക്ഷണം വാങ്ങി നല്‍കി.
  • യുവാവിനെ ആശുപത്രിയിലേയ്ക്ക് മാറ്റാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.
Kuttippuram: കുറ്റിപ്പുറത്ത് അവിശ്വസനീയ സംഭവം; പൂച്ചയെ പച്ചയ്ക്ക് തിന്ന് യുവാവ്

മലപ്പുറം: കുറ്റിപ്പുറത്ത് പൂച്ചയെ പച്ചയ്ക്ക് ഭക്ഷിച്ച് യുവാവ്. കുറ്റിപ്പുറം ബസ് സ്റ്റാന്‍ഡിന് സമീപമാണ് സംഭവമുണ്ടായത്. കഴിഞ്ഞ ദിവസം വൈകുന്നേരമാണ് നാട്ടുകാരെ ഞെട്ടിച്ച് യുവാവ് പൂച്ചയെ ഭക്ഷണമാക്കിയത്. 

അസം സ്വദേശിയായ യുവാവാണ് പൂച്ചയെ പച്ചയ്ക്ക് തിന്നത്. ബസ് സ്റ്റാന്‍ഡിന് സമീപത്ത് വെച്ച് യുവാവ് എന്തോ കഴിക്കുന്നത് കണ്ട് നാട്ടുകാര്‍ അന്വേഷിച്ചപ്പോഴാണ് പൂച്ചയെ പച്ചയ്ക്ക് കഴിക്കുകയാണെന്ന് മനസിലായത്. തുടര്‍ന്ന് നാട്ടുകാര്‍ യുവാവിനോട് കഴിക്കരുതെന്ന് പറഞ്ഞെങ്കിലും കൂട്ടാക്കിയില്ല. തുടര്‍ന്നും പൂച്ചയെ കഴിച്ച യുവാവിന് പിന്നീട് പോലീസ് എത്തി ഭക്ഷണം വാങ്ങി നല്‍കി. അതും കഴിച്ച ശേഷം യുവാവ് സ്ഥലം കാലിയാക്കി. 

ALSO READ: നെടുമങ്ങാട് സൂപ്പർ ഫാസ്റ്റും ബൈക്കും കൂട്ടിയിടിച്ചു; ബൈക്ക് യാത്രികൻ മരിച്ചു

എന്തിനാണ് പൂച്ചയെ കഴിച്ചതെന്ന് ചോദിച്ചപ്പോള്‍ വിശന്നിട്ടാണെന്നും രണ്ട് ദിവസമായി ആഹാരം കഴിച്ചിട്ട് എന്നുമായിരുന്നു യുവാവിന്റെ മറുപടി. ഇയാളെ കഴിഞ്ഞ ദിവസങ്ങളില്‍ കുറ്റിപ്പുറം ബസ് സ്റ്റാന്‍ഡ് പരിസരത്ത് അലഞ്ഞു തിരിയുന്നത് കണ്ടിട്ടുണ്ടെന്ന് നാട്ടുകാര്‍ പറഞ്ഞു. യുവാവിനെ ആശുപത്രിയിലേയ്ക്ക് മാറ്റാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. അസം സ്വദേശിയാണെന്ന വിവരം മാത്രമേ നിലവില്‍ ലഭ്യമായിട്ടുള്ളൂ. ഇയാള്‍ക്ക് മറ്റെന്തെങ്കിലും പ്രശ്‌നമുണ്ടോ എന്ന കാര്യം വ്യക്തമല്ല. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News