Akshaya Center Rate Charts: വീടിനടുത്ത അക്ഷയ കേന്ദ്രത്തിൽ ഇങ്ങനെയൊരു ബോർഡുണ്ടോ? ഇല്ലെങ്കിൽ?

സംസ്ഥാന സർക്കാരിന്റെ അംഗീകൃത പൊതു ജനസേവന കേന്ദ്രങ്ങളായ അക്ഷയ കേന്ദ്രങ്ങളിലൂടെ ലഭ്യമാകുന്ന സേവനങ്ങൾക്കു സർക്കാർ നിശ്ചയിച്ചിട്ടുള്ള സേവന നിരക്ക് മാത്രമേ നൽകേണ്ടതുള്ളു 

Written by - Zee Malayalam News Desk | Last Updated : Jul 21, 2023, 02:44 PM IST
  • സർക്കാർ അംഗീകരിച്ച സേവനനിരക്ക് പൊതുജനങ്ങൾക്ക് കാണത്തക്കവിധം എല്ലാ അക്ഷയ കേന്ദ്രങ്ങളിലും പ്രദർശിപ്പിക്കണം
  • രസീത് എല്ലാ ഉപഭോക്താക്കൾക്കും നിർബന്ധമായും നൽകുന്നതിനും അക്ഷയ കേന്ദ്രങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട്
  • അക്ഷയ കേന്ദ്രങ്ങളിലെ സേവനങ്ങളെ സംബന്ധിച്ച പരാതികൾ അതത് ജില്ലകളിലെ അക്ഷയ ജില്ലാ ഓഫീസിലോ സംസ്ഥാന ഓഫീസിലോ നൽകാം
Akshaya Center Rate Charts: വീടിനടുത്ത അക്ഷയ കേന്ദ്രത്തിൽ ഇങ്ങനെയൊരു ബോർഡുണ്ടോ? ഇല്ലെങ്കിൽ?

അക്ഷയ കേന്ദ്രത്തിലെ നിരക്കുകൾ നിങ്ങൾക്ക് അറിയാമോ? ഇല്ലെങ്കിൽ അത് നിർബന്ധമായും അറിഞ്ഞിരിക്കണം. അത് ജനങ്ങളെ അറിയിക്കാനുള്ള ബാധ്യത അക്ഷയ കേന്ദ്രത്തിലെ ജീവനക്കാർക്കും ഉണ്ട്. മൂൻകൂട്ടി നിശ്ചയിച്ചിരിക്കുന്ന നിരക്കിൽ കൂടുതലോ കുറവോ ഒരു കേന്ദ്രത്തിൽ നിന്നും വാങ്ങിക്കാൻ കഴിയില്ല. പുതിയ ഉത്തരവിൽ ഇപ്രകാരം പറയുന്നു.

സംസ്ഥാന സർക്കാരിന്റെ അംഗീകൃത പൊതു ജനസേവന കേന്ദ്രങ്ങളായ അക്ഷയ കേന്ദ്രങ്ങളിലൂടെ ലഭ്യമാകുന്ന സേവനങ്ങൾക്കു സർക്കാർ നിശ്ചയിച്ചിട്ടുള്ള സേവന നിരക്ക് മാത്രമേ നൽകേണ്ടതുള്ളു. സർക്കാർ അംഗീകരിച്ച സേവനനിരക്ക് പൊതുജനങ്ങൾക്ക് കാണത്തക്കവിധം എല്ലാ അക്ഷയ കേന്ദ്രങ്ങളിലും പ്രദർശിപ്പിക്കുന്നതിനും നൽകുന്ന സേവനങ്ങളുടെ നിരക്ക് സംബന്ധിച്ച് രസീത് എല്ലാ ഉപഭോക്താക്കൾക്കും നിർബന്ധമായും നൽകുന്നതിനും അക്ഷയ കേന്ദ്രങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട്.

ഏതെങ്കിലും അക്ഷയ കേന്ദ്രത്തിൽ സേവനനിരക്ക് പ്രദർശിപ്പിച്ചിട്ടില്ലെങ്കിലോ രസീത് ലഭ്യമല്ലെങ്കിലോ ആ വിവരം പൊതുജനങ്ങൾക്കു ജില്ലാ/ സംസ്ഥാന ഓഫീസുകളെയോ സംസ്ഥാന സർക്കാരിന്റെ സിറ്റിസൺ കോൾസെന്ററിലോ അറിയിക്കാം.അക്ഷയ കേന്ദ്രങ്ങളിലെ സേവനങ്ങളെ സംബന്ധിച്ച പരാതികൾ അതത് ജില്ലകളിലെ അക്ഷയ ജില്ലാ ഓഫീസിലോ സംസ്ഥാന ഓഫീസിലോ നൽകാം.

സേവനങ്ങൾക്കു അമിതനിരക്ക് ഈടാക്കുക, രസീത് നൽകാതിരിക്കുക, മോശം പെരുമാറ്റം ഉണ്ടാവുക എന്നീ സന്ദർഭങ്ങളിൽ വിവരം 155300 (0471), 0471 -2525444 എന്നീ നമ്പറുകളിൽ വിളിച്ചറിയിക്കുകയോ aspo.akshaya@kerala.gov.in ലേക്ക് മെയിൽ അയക്കുകയോ ചെയ്യാം. അക്ഷയ കേന്ദ്രങ്ങളുടെ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി സേവനങ്ങൾ, സേവനനിരക്ക് എന്നിവ സംബന്ധിച്ച് പൊതുജനങ്ങളിൽ അവബോധം ഉണ്ടാക്കുന്നതിനുള്ള നടപടികളുടെ ഭാഗമാണിതെന്ന് ഡയറക്ടർ അറിയിച്ചു.

നിങ്ങളറിയേണ്ട നിരക്കുകൾ

1.ഇ-ഡിസ്ട്രിക്ട് സേവനങ്ങള്‍ക്ക് ജനറല്‍ വിഭാഗത്തിന്- 25 രൂപയും സ്‌കാനിംഗ് പ്രിന്റിംഗ് ഇവയ്ക്ക് ഒരു പേജിന് മൂന്ന് രൂപ വീതവും. മുന്‍ഗണന റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് ഇത് 20 രൂപയും മൂന്ന് രൂപ വീതവുമാണ്. 
2.കെഎസ്ഇബി, ബിഎസ്എന്‍എല്‍ തുടങ്ങിയവയുടെ യൂട്ടിലിറ്റി ബില്‍ പേയ്‌മെന്റുകള്‍ക്ക്- 1000 രൂപ  വരെ 15 രൂപയും 1001 രൂപ മുതല്‍ 5000 രൂപ വരെ 25 രൂപയും 6000 രൂപയ്ക്ക് മുകളില്‍ തുകയുടെ 0.5 ശതമാനവും സര്‍വീസ് ചാര്‍ജ്  3.പ്രവാസി ക്ഷേമനിധിയുമായി ബന്ധപ്പെട്ട സേവനങ്ങള്‍ക്ക്- 100 രൂപ വരെ 10 രൂപയും 101 രൂപ മുതല്‍ 1000 രൂപ 15 രൂപയും 1001രൂപ മുതല്‍ 5000 വരെ 25 രൂപയും 5000 രൂപയ്ക്ക് മുകളില്‍ തുകയുടെ 0.5 ശതമാനവും ഈടാക്കും. 4.സമ്മതിദായക തിരിച്ചറിയല്‍ കാര്‍ഡിനുള്ള അപേക്ഷയ്ക്ക്- (പ്രിന്റിംഗ് സ്‌കാനിംഗ് ഉള്‍പ്പെടെ) 40 രൂപ ഈടാക്കും. 
5.ഫുഡ്‌സേഫ്റ്റി രജിസ്‌ട്രേഷന്‍ ഫോം- എയ്ക്ക് 50 രൂപയും പ്രിന്റിംഗ് സ്‌കാനിംഗ് ഇവയ്ക്ക് പേജ് ഒന്നിന് മൂന്ന് രൂപ വീതവുമാണ്. 
6.ഫുഡ്‌സേഫ്റ്റി ലൈസന്‍സ് ഫോം- ബിയ്ക്ക് 80 രൂപയും സ്‌കാനിംഗ് പ്രിന്റിംഗ് ഇവയ്ക്ക് പേജ് ഒന്നിന് മൂന്ന് രൂപ വീതവും.
7.ഫുഡ്‌സേഫ്റ്റി പുതുക്കല്‍ ഫോം- എയ്ക്കും ബിയ്ക്കും 25 രൂപയും പ്രിന്റിംഗ്, സ്‌കാനിംഗ് പേജൊന്നിന് മൂന്ന് രൂപ വീതവുമാണ്. 
8.എന്‍ട്രന്‍സ് പരീക്ഷയുമായി ബന്ധപ്പെട്ട സേവനങ്ങള്‍ക്ക്- ജനറല്‍ വിഭാഗത്തിന് 60 രൂപയും പ്രിന്റിംഗ് സ്‌കാനിംഗ് ഇവയ്ക്ക് പേജൊന്നിന് മൂന്ന് രൂപ വീതവുമാണ് നിരക്ക്. എസ്.സി/എസ്.റ്റി വിഭാഗത്തിന് പ്രിന്റിംഗ്, സ്‌കാനിംഗ് ഉള്‍പ്പെടെ 50 രൂപ. 

9.ന്യൂനപക്ഷങ്ങള്‍ക്കുള്ള പ്രീമെട്രിക് സ്‌കോളര്‍ഷിപ്പ് രജിസ്‌ട്രേഷന്- പ്രിന്റിംഗും സ്‌കാനിംഗും ഉള്‍പ്പെടെ 60 രൂപയും പോസ്റ്റ് മെട്രിക് സ്‌കോളര്‍ഷിപ്പിന് 70 രൂപയുമാണ് സേവന നിരക്ക്. സംസ്ഥാന സര്‍ക്കാര്‍ സ്‌കോളര്‍ഷിപ്പുകള്‍ക്ക് 40 രൂപയും പേജൊന്നിന് മൂന്ന് രൂപ പ്രിന്റിംഗ്/സ്‌കാനിംഗ് ചാര്‍ജും ഈടാക്കും.
10.മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള അപേക്ഷയ്ക്ക്- സ്‌കാനിംഗും പ്രിന്റിംഗും ഉള്‍പ്പെടെ 20 രൂപയാണ് നിരക്ക്. 
11. വിവാഹ രജിസ്‌ട്രേഷന് ജനറല്‍ വിഭാഗത്തിന്- 70 രൂപയും പ്രിന്റിംഗ് സ്‌കാനിംഗ് ഇവയ്ക്ക് പേജൊന്നിന് മൂന്ന് രൂപയുമാണ് നിരക്ക്. എസ്.സി/എസ്.റ്റി വിഭാഗത്തിന് 60 രൂപ. 
12. ബാധ്യത സര്‍ട്ടിഫിക്കറ്റിന് -50 രൂപയും മൂന്ന് രൂപ വീതം പേജ് ഒന്നിന് പ്രിന്റിംഗ് സ്‌കാനിംഗ് ചാര്‍ജും ഈടാക്കും. 
13. ലൈഫ് സര്‍ട്ടിഫിക്കറ്റിന്- പ്രിന്റിംഗ് ചാര്‍ജ് ഉള്‍പ്പെടെ 30  രൂപ. 
14. തൊഴില്‍ വകുപ്പിന്റെ പുതിയ രജിസ്‌ട്രേഷന്- 40 രൂപയും പുതുക്കലിന് പ്രിന്റിംഗ് ചാര്‍ജ് ഉള്‍പ്പെടെ 30 രൂപയുമാണ് ഈടാക്കാവുന്നത്. 
15. മോട്ടോര്‍ വാഹന വകുപ്പുമായി ബന്ധപ്പെട്ട സേവനങ്ങ ള്‍ക്ക്- 40 രൂപയും പ്രിന്റിംഗ്, സ്‌കാനിംഗ് ചാര്‍ജായി മൂന്ന് രൂപയും ട്രാന്‍സാക്ഷന്‍ ചാര്‍ജും ഈടാക്കാം. 
16. ഇന്‍കം ടാക്‌സ് ഫയലിംഗ് ചെറിയ കേസുകള്‍ക്ക് 100 രൂപയും അല്ലാത്തവയ്ക്ക് 200 രൂപയുമാണ് സര്‍വീസ് ചാര്‍ജ്. ഫാക്ടറി രജിസ്‌ട്രേഷന് 30 രൂപയും പ്രിന്റിംഗിനും  സ്‌കാനിംഗിനും പേജൊന്നിന് മൂന്ന് രൂപയുമാണ് നിരക്ക്. ഫാക്ടറി രജിസ്‌ട്രേഷന്‍ റിട്ടേണിന് 40 രൂപയാണ് നിരക്ക്. 
17. ഫാക്ടറി രജിസ്‌ട്രേഷന്‍ പുതുക്കലിന് 60 രൂപയും പാന്‍കാര്‍ഡിന് 80 രൂപയുമാണ് നിരക്ക്. 
18. പാസ്‌പോര്‍ട്ട് അപേക്ഷകള്‍ക്കും മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഓണ്‍ലൈന്‍ രജിസ്‌ട്രേഷനും 200 രൂപവീതമാണ് നിരക്ക്. 
19. പി.എസ്.സി ഓണ്‍ലൈന്‍ രജിസ്‌ട്രേഷന് ജനറല്‍ വിഭാഗത്തിന് 60 രൂപയും പ്രിന്റിംഗിനും സ്‌കാനിംഗിനും പേജൊന്നിന് മൂന്ന് രൂപ വീതവുമാണ് നിരക്ക്. എസ്.സി/എസ്.റ്റി വിഭാഗത്തിന് ഇത് 50 രൂപയാണ്. 
20. എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷന് 50 രൂപയും ആധാര്‍ ബയോമെട്രിക് നവീകരണത്തിന് 25 രൂപയും ആധാര്‍ ഡെമോഗ്രാഫിക് നവീകരിക്കലിന് 25 രൂപയും ആധാറിന്റെ കളര്‍ പ്രിന്റിന് 20 രൂപയും ബ്ലാക്ക് ആന്‍ഡ് വൈറ്റ് പ്രിന്റിന് 10 രൂപയും ഈടാക്കും. 

സൗജന്യ സേവനങ്ങള്‍

ആധാര്‍ എന്റോള്‍മെന്റ്, കുട്ടികളുടെ ആധാര്‍ എന്റോള്‍മെന്റ്, വ്യക്തമായ രേഖകളുള്ള വിരലുകള്‍ തിരിച്ചറിയുന്നതിന്/ആധാര്‍ തല്‍സ്ഥിതി അന്വേഷണം, അഞ്ച് വയസിനും 15 വയസിനും നടത്തേണ്ട ബയോമെട്രിക് നവീകരിക്കല്‍, എസ്.സി/എസ്.റ്റി വകുപ്പുമായി ബന്ധപ്പെട്ട ഇ-ഗ്രാന്റ് സേവനങ്ങള്‍, എസ്.സി പ്രീമെട്രിക് സ്‌കോളര്‍ഷിപ്പ് എന്നീ സേവനങ്ങള്‍ പൊതുജനങ്ങള്‍ക്ക് തികച്ചും സൗജന്യമായി അക്ഷയ കേന്ദ്രങ്ങളില്‍ നന്നും ലഭിക്കും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News