Kochi-London: കൊച്ചിയിൽ നിന്ന് ലണ്ടനിലേക്കുള്ള എയർ ഇന്ത്യയുടെ നേരിട്ടുള്ള വിമാന സർവീസ് ഇന്ന് മുതൽ

കൊച്ചിയില്‍ നിന്ന് ലണ്ടനിലേക്കുള്ള ആദ്യ വിമാനം ഇന്ന് പറന്നുയരും. ആഴ്ചയില്‍ മൂന്ന് ദിവസമാണ് സ‌ർവ്വീസ്. 

Written by - Zee Malayalam News Desk | Last Updated : Aug 22, 2021, 11:28 AM IST
  • കൊച്ചിയില്‍ നിന്ന് ലണ്ടനിലേക്ക് നേരിട്ടുള്ള എയര്‍ ഇന്ത്യയുടെ വിമാന സര്‍വ്വീസ് ഇന്ന് മുതൽ.
  • യൂറോപ്പിലേക്ക് നേരിട്ട് സർവ്വീസ് നടത്തുന്ന കേരളത്തിലെ ഏക എയർപോർട്ടായി കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം.
  • കൂടുതൽ യൂറോപ്യൻ കാരിയറുകളെ ആകർഷിക്കുന്നതിനായി പാർക്കിംഗ്, ലാൻഡിംഗ് ഫീസുകൾ എന്നിവ ഒഴിവാക്കും.
  • ബുധന്‍, വെള്ളി, ശനി ദിവസങ്ങളിലാണ് കൊച്ചിയില്‍ നിന്ന് ലണ്ടനിലേക്ക് വിമാന സര്‍വ്വീസ് ഉണ്ടായിരിക്കുക.
Kochi-London: കൊച്ചിയിൽ നിന്ന് ലണ്ടനിലേക്കുള്ള എയർ ഇന്ത്യയുടെ നേരിട്ടുള്ള വിമാന സർവീസ് ഇന്ന് മുതൽ

കൊച്ചി: എയർ ഇന്ത്യയുടെ (Air India) വിമാന സർവീസ് ഇനി കൊച്ചിയിൽ നിന്ന് നേരിട്ട് ലണ്ടനിലേക്ക് (London). ഇന്ന് (ഓ​ഗസ്റ്റ് 22) കൊച്ചിയില്‍ നിന്ന് ലണ്ടനിലേക്കുള്ള ആദ്യ വിമാനം പറന്നുയരും. ആഴ്ചയില്‍ മൂന്ന് ദിവസമായിരിക്കും വിമാന സര്‍വ്വീസ് ഉണ്ടാവുക. ഇതോടെ യുറോപ്പിലേക്ക് (Europe) നേരിട്ട് വിമ‌ാന സർവീസ് നടത്തുന്ന സംസ്ഥാനത്തെ ഏക എയർപോർട്ടായി മാറും കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം (Kochi International Airport).

കൊച്ചി എയര്‍പോര്‍ട്ട് അതോറിറ്റിയുടെയും കേരള സര്‍ക്കാരിന്റെയും ശ്രമഫലമായാണ് യൂറോപ്പിലേക്ക് നേരിട്ട് വിമാന സര്‍വ്വീസ് സാധ്യമായത് എന്ന് സിയാൽ (CIAL) മാനേജിങ് ഡയറക്ടർ എസ് സുഹാസ് പറഞ്ഞു. കൂടുതൽ യൂറോപ്യൻ കാരിയറുകളെ ആകർഷിക്കുന്നതിനായി എയർപോർട്ട് പാർക്കിംഗ്, ലാൻഡിംഗ് ഫീസുകൾ എന്നിവ ഒഴിവാക്കുമെന്നും അദ്ദേഹം പറഞ്ഞു. 

Also Read: Air India: പ്രവാസികള്‍ക്ക് തിരിച്ചടി, ഇന്ത്യ - UAE സര്‍വീസ് ജൂലൈ 6 വരെ ഉണ്ടാകില്ലെന്ന് എയര്‍ ഇന്ത്യ

 

ബുധന്‍, വെള്ളി, ശനി ദിവസങ്ങളിലാണ് കൊച്ചിയില്‍ നിന്ന് ലണ്ടനിലേക്ക് വിമാന സര്‍വ്വീസ് ഉണ്ടായിരിക്കുക. ഏകദേശം 10 മണിക്കൂ‌ർ  ദൈര്‍ഘ്യമാണ് കൊച്ചി-ലണ്ടന്‍ വിമാനയാത്രയ്ക്ക് വേണ്ടത് എന്ന് കൊച്ചി വിമാനത്താവളം പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കുന്നു. 
ബുധൻ, വെള്ളി ദിവസങ്ങളിൽ ഉച്ചകഴിഞ്ഞ് 3:45, 1:20 എന്നീ സമയങ്ങളിലാണ് Arrival, Departure എന്നിവ ക്രമീകരിച്ചിരിക്കുന്നത്.

Also Read: Kochi to London Flight : കൊച്ചിയിൽ നിന്ന് ലണ്ടണിലേക്കുള്ള ഫ്ലൈറ്റുകൾ ആഴ്ചയിൽ മൂന്നെണ്ണമാക്കി വർധിപ്പിച്ചു

 

ഈ നീക്കം യുകെയിൽ (UK) കുടുങ്ങിക്കിടക്കുന്ന ആയിരക്കണക്കിന് പ്രവാസികൾക്ക് കൂടുതൽ സഹായകരമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. യു.കെ. ഈ മാസം ആദ്യം ഇന്ത്യയെ റെഡ്ലിസ്റ്റിലുള്ള (Red List) രാജ്യങ്ങളുടെ പട്ടികയില്‍ നിന്ന് ആമ്പര്‍ ലിസ്റ്റിലേക്ക് മാറ്റിയിരുന്നു. ഇതേ തുടര്‍ന്ന് സഞ്ചാര വിലക്ക് നീങ്ങീയതോടെ ഓഗസ്റ്റ് 18ന് ലണ്ടനിലെ ഹീത്രു വിമാനത്താവളത്തില്‍ നിന്ന് കൊച്ചി വിമാനത്താവളത്തിലേക്ക് നേരിട്ടുള്ള സര്‍വ്വീസ് ആരംഭിച്ചു. ഇതിന് മികച്ച പ്രതികരണം ലഭിച്ചതോടെയാണ് കൊച്ചിയില്‍ നിന്ന് ലണ്ടനിലേക്ക് എയര്‍ ഇന്ത്യ നേരിട്ട് വിമാന സര്‍വ്വീസ് ആരംഭിക്കാന്‍ തീരുമാനം എടുത്തത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA

ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

 

Trending News