കഴിഞ്ഞ മണിക്കൂറുകളിലെ പ്രധാനവാർത്തകൾ

പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ

Written by - Zee Malayalam News Desk | Last Updated : Jan 25, 2021, 04:06 PM IST
  • Gold Smuggling Case: എം ശിവശങ്കറിന് ജാമ്യം അനുവദിച്ചു
  • Kalamassery യിൽ വിദ്യാർഥിയെ മർദിച്ച സംഭവം: ഏഴംഗ സംഘത്തിലെ ഒരാൾ തൂങ്ങി മരിച്ച നിലയിൽ
  • Indo-China Clash: അതിർത്തിയിൽ ചൈനയുടെ നുഴഞ്ഞുകയറ്റ ശ്രമം
  • Union Budget 2021: Gabba ലെ വിജയം ബജറ്റിൽ Indian Cricket ലോകത്തെ എങ്ങനെ പ്രതിഫലിക്കും?
കഴിഞ്ഞ മണിക്കൂറുകളിലെ പ്രധാനവാർത്തകൾ

M V Jayarajan അതീവ ഗുരുതരാവസ്ഥയിൽ കോവിഡിനൊപ്പം പ്രമേഹവും

കോവിഡ് ബാധിച്ച് ചികിത്സയിലുള്ള സി.പി.എം(CPM) കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി ജയരാജന്റെ നില അതീവ ഗുരുതരമായി തുടരുന്നു.കടുത്ത ന്യുമോണിയക്കൊപ്പം പ്രമേഹവും അദ്ദേഹത്തിന്റെ ആരോഗ്യം വഷളാക്കി. പരിയാരം മെഡിക്കല്‍ കോളേജില്‍ തീവ്രപരിചരണ വിഭാഗത്തിലാണ് ഇപ്പോൾ ചികിത്സയിലുള്ളത്.

Gold Smuggling Case: എം ശിവശങ്കറിന് ജാമ്യം അനുവദിച്ചു
സ്വര്‍ണക്കടത്ത് കേസില്‍ എം ശിവശങ്കറിന് ജാമ്യം ലഭിച്ചു. സ്വാഭാവിക ജാമ്യമാണ് ശിവശങ്കറിന് എസിജെഎം കോടതി അനുവദിച്ചത്.  60 ദിവസം കഴിഞ്ഞിട്ടും കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചിട്ടില്ലാത്തതിനാലാണ് അദ്ദേഹത്തിന് സ്വാഭാവിക ജാമ്യം അനുവദിച്ചത്. 

Kalamassery യിൽ വിദ്യാർഥിയെ മർദിച്ച സംഭവം: ഏഴംഗ സംഘത്തിലെ ഒരാൾ തൂങ്ങി മരിച്ച നിലയിൽ
ലഹരി ഉപയോഗം പുറത്തറിയിച്ചതിനെ തുടർന്ന് വിദ്യാർഥിയെ മർദിച്ച സംഭവത്തിൽ പ്രതികളായ ഏഴംഗ സംഘത്തിലെ ഒരു പതിനേഴുക്കാരനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കളമശ്ശേരി ഗ്ലാസ് ഫാക്ടറി കോളനി സ്വദേശിയാണ് ആത്‍മഹത്യ ചെയ്‌ത കുട്ടി. ഇതേ കോളനിക്ക് സമീപത്ത് വെച്ച് തന്നെയാണ്  ജനുവരി 21-ന് ഈ ഏഴംഗ സംഘം 17-കാരനെ ക്രൂരമായി മർദിച്ചത്.

Indo-China Clash: അതിർത്തിയിൽ ചൈനയുടെ നുഴഞ്ഞുകയറ്റ ശ്രമം
അതിർത്തിയിൽ ഇന്തോ-ചൈന(Indo-China) തർക്കം പുകയവെ നിയന്ത്രണ രേഖയിലൂടെ കടന്ന് കയറാൻ ശ്രമിച്ച സൈനീകരെ ഇന്ത്യ തടഞ്ഞു. നോര്‍ത്ത് സിക്കിമിലെ നാകുലയിലാണ് ചൈനീസ് സൈനികരുടെ കടന്നു കയറ്റ ശ്രമം. നീക്കം തടയാന്‍ ഇന്ത്യന്‍ സൈനികര്‍ ശ്രമിച്ചതോടെ മേഖലയില്‍ ചെറിയതോതില്‍ സംഘര്‍ഷമുണ്ടായി.

Union Budget 2021: Gabba ലെ വിജയം ബജറ്റിൽ Indian Cricket ലോകത്തെ എങ്ങനെ പ്രതിഫലിക്കും?
കായിക ബിസിനെസിൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ വരുമാനം ഉള്ളത് ക്രിക്കറ്റിലാണ്. അങ്ങ് IPL മുതൽ ഏറ്റവും താഴെയായി ക്രിക്കറ്റ് ഉത്പനങ്ങളുടെ നിർമാണവുമെല്ലാം വലിയ രീതിയിൽ വരുമാനം നേടിയെടുക്കുന്ന വ്യാപാര മേഖലയാണ്. കഴിഞ്ഞ ഓസ്ട്രേലിയൻ പര്യടനത്തിലെ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പ്രകടനം ചിലപ്പോൾ ഇത്തവണത്തെ ബജറ്റിൽ പ്രതിഫലിച്ചേക്കാം. 

Rajamouli യുടെ RRR ഒക്ടോബർ 13ന് തീയേറ്ററുകളിലെത്തും
ബാഹുബലിക്ക് ശേഷം രാജമൗലി ഒരുക്കുന്ന ബ്രഹ്മാണ്ഡ ചിത്രം  “രുധിരം രണം രൗദ്രം ” ("RRR") ഒക്ടോബർ 13-ന് തീയേറ്ററുകളിലെത്തുമെന്ന് നിർമ്മാതാക്കൾ അറിയിച്ചു. SS Rajamouli തിരക്കഥയും സംവിധാനവും നിർവഹിച്ചിരിക്കുന്ന "RRR"-ൽ ജൂനിയർ എൻ.ടി.ആറും രാം ചരണുമാണ് പ്രധാന വേഷങ്ങളിലെത്തുന്നത്. സിനിമയുടെ ഔദ്യോഗിക ട്വിറ്റർ പേജിലൂടെയാണ് റിലീസ് തീയതി അറിയിച്ചത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

Trending News