ഇത്തവണയും പതിവ് തെറ്റിക്കാതെ ആളൂർ. മിക്ക കേസുകളിലും കുറ്റാരോപിതർക്ക് വേണ്ടി ഹാജരാകുന്ന വിവാദ വക്കീൽ ആയ ആളൂർ ഇത്തവണയും അത് തന്നെ ആവർത്തിച്ചു. വിസ്മയ കേസിൽ വിസ്മയയുടെ ഭർത്താവ് കിരൺകുമാറിന് വേണ്ടി ഹാജരായതും ബി എ ആളൂർ തന്നെയാണ്.
സ്ത്രീധന പീഡനത്തെ തുടർന്ന് വിസ്മയ ആത്മഹത്യ ചെയ്ത സംഭവം കേരളക്കരയാകെ ചർച്ചയായ വിഷയമായിരുന്നു. വാരിയും കോരിയും കൊടുത്തിട്ടും അവളുടെ (Vismaya Death Case) ജീവന് രക്ഷിക്കാൻ ആർക്കും കഴിഞ്ഞില്ല. കേസിൽ കിരണിന് വേണ്ടി ജാമ്യാപേക്ഷയുമായി ആളൂർ കോടതിയിൽ ഹാജരായി.
Also Read: Vismaya death case: ഭർത്താവ് കിരൺ കുമാറിന്റെ Bank account മരവിപ്പിച്ചു
ജാമ്യാപേക്ഷയിൽ വിസ്മയയുടെ മരണത്തിൽ കിരണിന് പങ്കില്ലെന്ന് തന്നെയാണ് ആളൂരും വ്യക്തമാക്കിയിരിക്കുന്നത്. കിരണിന് (Kiran Kumar) കൊവിഡ് പോസിറ്റീവായതോടെ തെളിവെടുപ്പ് നിർത്തിവച്ചിരിക്കുകയാണ്. അതുകൊണ്ടുതന്നെ ഈ സമയം കിരണിന് ജാമ്യം നൽകുന്നത് കേസിനെ ബാധിക്കുമെന്ന് അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടർ കോടതിയെ അറിയിച്ചു.
ആളൂർ കോടതിയിൽ എത്തിയപ്പോൾ കിരണിന്റെ ബന്ധുക്കളും സുഹൃത്തുക്കളും കോടതിയിൽ ഉണ്ടായിരുന്നു. കിരൺ ഇപ്പോൾ നെയ്യാറ്റിൻകര സബ് ജയിലിലാണുള്ളത്. ആളൂർ സമർപ്പിച്ച ജാമ്യാപേക്ഷയിൽ ശാസ്താംകോട്ട ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി അഞ്ചിന് വിധി പറയും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...