ADM Naveen Babu Case: നവീൻ ബാബുവിന്റേത് ആത്മഹത്യ, പൊലീസ് അന്വേഷണം ശരീയായ ദിശയിൽ; സർക്കാർ സത്യവാങ്മൂലം നൽകി

നവീൻ ബാബുവിനെതിരെ ഗുരുതരമായ അഴിമതി ആരോപണമാണ് പി.പി ദിവ്യ ഉന്നയിച്ചത്. അതും ഉദ്യോ​ഗസ്ഥരുടെ മുന്നിൽവച്ച്. 

Written by - Zee Malayalam News Desk | Last Updated : Dec 7, 2024, 07:14 AM IST
  • നവീൻ ബാബുവിനെ അധിക്ഷേപിക്കുക എന്ന ദുരുദ്ദേശത്തോടെയാണ് ക്ഷണിക്കാതെ തന്നെ ദിവ്യ യോഗത്തിനെത്തിയതെന്നാണ് പൊലീസിന്റെ കണ്ടെത്തൽ.
  • സഹപ്രവർത്തകരുടെ മുന്നിൽവെച്ച് നവീൻ ബാബുവിനെതിരെ ഗുരുതരമായ അഴിമതി ആരോപണമാണ് ഉന്നയിച്ചത്.
ADM Naveen Babu Case: നവീൻ ബാബുവിന്റേത് ആത്മഹത്യ, പൊലീസ് അന്വേഷണം ശരീയായ ദിശയിൽ; സർക്കാർ സത്യവാങ്മൂലം നൽകി

കണ്ണൂർ: എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകി സർക്കാർ. നവീൻ ബാബു ജീവനൊടുക്കിയതാണെന്നും ഉദ്യോഗസ്ഥരുടെ മുമ്പിൽ വെച്ച് ദിവ്യ അധിക്ഷേപിച്ചതിലുള്ള മാനസിക വിഷമത്തിലാണ് തൂങ്ങിമരിച്ചതെന്നും പൊലീസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സത്യവാങ്മൂലത്തിൽ വ്യക്തമാക്കുന്നു. 

നവീൻ ബാബുവിനെ അധിക്ഷേപിക്കുക എന്ന ദുരുദ്ദേശത്തോടെയാണ് ക്ഷണിക്കാതെ തന്നെ ദിവ്യ യോഗത്തിനെത്തിയതെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. സഹപ്രവർത്തകരുടെ മുന്നിൽവെച്ച് നവീൻ ബാബുവിനെതിരെ ഗുരുതരമായ അഴിമതി ആരോപണമാണ് ഉന്നയിച്ചത്. ഇത് മനോവിഷമമുണ്ടാക്കുകയും മരണത്തിലേക്ക് നയിക്കുകയും ചെയ്തു. സംഭവത്തിൽ ശരിയായ ദിശയിലാണ് അന്വേഷണം നടക്കുന്നതെന്നും കേസിൽ തെളിവുകളെല്ലാം ശേഖരിച്ചുവെന്നും പഴുതില്ലാത്ത അന്വേഷണമാണ് നടത്തുന്നതെന്നും സത്യവാങ്മൂലത്തിൽ വ്യക്തമാക്കുന്നു.

റവന്യൂ ഉദ്യോഗസ്ഥരുടെ മുൻപിൽ വച്ചാണ് ഇൻവെസ്റ്റ് നടപടികൾ പൂർത്തിയാക്കിയത്. എടിഎമ്മിന്റെയും പെട്രോൾ പമ്പിനായി അപേക്ഷ നൽകിയതിന്റെയും ഡാറ്റ റെക്കോർഡുകളും പരിശോധിച്ചിട്ടുണ്ട്. നവീൻ ബാബുവിന്റെയും പെട്രോൾ പമ്പിനായി അപേക്ഷ നൽകിയ പ്രശാന്തന്റെയും സിഡിആറും പൊലീസ് പരിശോധിച്ചു.

 

 

 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

 

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News