Balachandrakumar Health Updates: വേണ്ടത് 20 ലക്ഷം, 5 ലക്ഷം പോലുമായില്ല; ബാലചന്ദ്രകുമാറിനായി സഹായം അഭ്യർഥിച്ച് കുടുംബം

Balachandrakumar Health Condetion: ബാലചന്ദ്രകുമാറിനെ സഹായം അഭ്യർഥിച്ച് സംവിധായകൻ പ്രകാശ് ബാരെ ക്രൗഡ്‌ ഫണ്ടിങ്ങ് പ്ലാറ്റ്ഫോമായ ഇംപാക്ട് ഗുരുവിൻറെ ലിങ്കും സോഷ്യൽ മീഡിയിൽ പങ്ക് വെച്ചിട്ടുണ്ട്

Written by - Zee Malayalam News Desk | Last Updated : Oct 25, 2023, 12:52 PM IST
  • തിരുവനന്തപുരം എസ് യു ടി ആശുപത്രിയിലാണ് ബാലചന്ദ്രകുമാർ
  • 20 ലക്ഷത്തിലേറെ രൂപ ചികിത്സക്കായി ആവശ്യമുണ്ടെന്ന് അദ്ദേഹത്തിൻറെ ഭാര്യ
  • ദിലീപിനെതിരെ നിരവധി വെളിപ്പെടുത്തലുകൾ നടത്തിയിട്ടുള്ള ആളാണ് ബാലചന്ദ്ര കുമാർ
Balachandrakumar Health Updates:  വേണ്ടത് 20 ലക്ഷം, 5 ലക്ഷം പോലുമായില്ല; ബാലചന്ദ്രകുമാറിനായി സഹായം അഭ്യർഥിച്ച് കുടുംബം

തിരുവനന്തപുരം: ഗുരുതരമായ വൃക്ക രോഗത്തെ തുടർന്ന് സംവിധായകൻ ബാലചന്ദ്രകുമാർ അതീവഗുരുതരാവസ്ഥയിൽ. തിരുവനന്തപുരം എസ് യു ടി ആശുപത്രിയിലാണ് ബാലചന്ദ്രകുമാർ ചികിത്സയിൽ കഴിയുന്നത്.  20 ലക്ഷത്തിലേറെ രൂപ ചികിത്സക്കായി ആവശ്യമുണ്ടെന്ന് അദ്ദേഹത്തിൻറെ ഭാര്യ ഷീബ അഭ്യർത്ഥിച്ചിരുന്നു. 

ബാലചന്ദ്രകുമാറിനെ സഹായം അഭ്യർഥിച്ച് സംവിധായകൻ പ്രകാശ് ബാരെ ക്രൗഡ്‌ ഫണ്ടിങ്ങ് പ്ലാറ്റ്ഫോമായ ഇംപാക്ട് ഗുരുവിൻറെ ലിങ്കും സോഷ്യൽ മീഡിയിൽ പങ്ക് വെച്ചിട്ടുണ്ട്,  2,87,013 രൂപയാണ് 127 പേരിൽ നിന്ന് ഇതുവഴി ഇതുവരെ സമാഹരിച്ചത്. വൃക്ക മാറ്റി വെക്കൽ മാത്രമാണ് ബാലചന്ദ്രകുമാറിനായി പറ്റുന്ന ചികിത്സ. ഇതിനുള്ള ചിലവാണ് 20 ലക്ഷം.

അതേസമയം ഇൻഷുറൻസ് പരിരക്ഷ ഇല്ലാതാരിരുന്നിട്ട് കൂടി 10 ലക്ഷം വരെ ബാലചന്ദ്രകുമാറിൻറെ ചികിത്സക്കായി ഇതുവരെ ചിലവഴിച്ചെന്ന് ഭാര്യ വ്യക്തമാക്കി. വീട്ടിൽ വരുമാനമുള്ള ഏക വൃക്തി അദ്ദേഹമായിരുന്നുവെന്നും ഭാര്യ പറയുന്നു. നടി ആക്രമിക്കപ്പെട്ട കേസിൽ നടൻ ദിലീപിനെതിരെ നിരവധി വെളിപ്പെടുത്തലുകൾ നടത്തിയിട്ടുള്ള ആളാണ് ബാലചന്ദ്ര കുമാർ. 

 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News