Actress Attack: ദിലീപ് വീണ്ടും ജയിലിലേക്കോ ? ജാമ്യം റദ്ദാക്കാൻ തിരക്കിട്ട നീക്കം

കേസിൽ തെളിവ് നശിപ്പിക്കാൻ ദിലീപ് ശ്രമിച്ചെന്നാണ് ക്രൈം ബ്രാഞ്ച് പറയുന്നത്

Written by - Zee Malayalam News Desk | Last Updated : Apr 12, 2022, 02:52 PM IST
  • കേസിനെ സ്വാധീനിക്കരുതെന്ന വ്യവസ്ഥയോടെയാണ് 2017ൽ ഹൈക്കോടതി ജാമ്യം നൽകിയത്
  • കേസിൽ തെളിവ് നശിപ്പിക്കാൻ ദിലീപ് ശ്രമിച്ചെന്ന് ക്രൈം ബ്രാഞ്ച്
  • സർക്കാർ അഭിഭാഷകാരുമായി അന്വേഷണ ഉദ്യോഗസ്ഥർ കൂടിക്കാഴ്ച നടത്തി
Actress Attack: ദിലീപ് വീണ്ടും ജയിലിലേക്കോ ? ജാമ്യം റദ്ദാക്കാൻ തിരക്കിട്ട നീക്കം

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍  ദിലീപിന്റെ ജാമ്യം റദ്ദാക്കാൻ ക്രൈംബ്രാഞ്ച് നീക്കം. ഇതുമായി ബന്ധപ്പെട്ട് അന്വേഷണ സംഘം ഉടൻ കോടതിയെ സമീപിക്കും. അതിനിടയിൽ സർക്കാർ അഭിഭാഷകാരുമായി അന്വേഷണ ഉദ്യോഗസ്ഥർ കൂടിക്കാഴ്ച നടത്തി.

കേസിൽ തെളിവ് നശിപ്പിക്കാൻ ദിലീപ് ശ്രമിച്ചെന്നാണ് ക്രൈം ബ്രാഞ്ച് പറയുന്നത്. കൂടാതെ സാക്ഷികളെ സ്വാധീനിക്കാനും ശ്രമം ഉണ്ടായെന്ന് ക്രൈം ബ്രാഞ്ച് ആരോപിക്കുന്നു.
ഈ സാഹചര്യത്തിൽ ദിലീപിന്റെ  ജാമ്യം റദ്ദാക്കണമെന്ന് അന്വേഷണ സംഘം കോടതിയിൽ ആവശ്യപ്പെടും. 

കേസിനെ സ്വാധീനിക്കരുതെന്ന വ്യവസ്ഥയോടെയാണ് 2017ൽ ഹൈക്കോടതി ജാമ്യം നൽകിയത്. ഈ വ്യവസ്ഥയില്‍ ലംഘനമുണ്ടായെന്ന് ക്രൈംബ്രാഞ്ച് കോടതിയെ അറിയിക്കും. അതേസമയം നടിയെ ആക്രമിച്ച കേസില്‍ കാവ്യാ മാധവന്‍ മുന്‍കൂര്‍ ജാമ്യത്തിനു ശ്രമം തുടങ്ങിയതായാണ് സൂചന. ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യാൻ വിളിപ്പിച്ചതിന് പിന്നാലെയാണ് കാവ്യയുടെ നീക്കം. വരും ദിവസങ്ങളിൽ തന്നെ കോടതിയെ സമീപിക്കാനും പദ്ധതിയിടുന്നതായാണ് സൂചന.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News