തൃശൂർ: കോടതിയിൽ ഹാജരാക്കാൻ കൊണ്ടുവന്ന തടവുകാരൻ രക്ഷപ്പെട്ടു. ശ്രീലങ്കൻ സ്വദേശി അജിത് കിഷാന്ത് പരേരയാണ് തൃശൂരിൽ കോടതിയിൽ ഹാജരാക്കാൻ കൊണ്ടുവന്നപ്പോൾ രക്ഷപ്പെട്ടത്. അയ്യന്തോൾ കോടതിയിൽ ഹാജരാക്കാൻ കൊണ്ടുവരുന്നതിനിടെ പോലീസുകാരുടെ കണ്ണുവെട്ടിച്ച് ഇയാൾ രക്ഷപ്പെടുകയായിരുന്നു.
ഇന്ത്യൻ പാർലമെന്റ് എന്ന് എഴുതിയ വെളുത്ത നിറത്തിലുള്ള ടീഷർട്ട് ആണ് രക്ഷപ്പെടുമ്പോൾ ഇയാൾ ധരിച്ചിരുന്നത്. പ്രതിക്കായി വ്യാപകമായി തിരച്ചിൽ ആരംഭിച്ചിരിക്കുകയാണ് തൃശ്ശൂർ സിറ്റി പോലീസ്. എറണാകുളത്ത് ലഹരി കേസിൽ പിടിയിലായ ഇയാൾ ജയിൽ മാറ്റത്തിന്റെ ഭാഗമായാണ് വിയ്യൂർ സെൻട്രൽ ജയിലിൽ എത്തിയത്.
വിയ്യൂർ സെൻട്രൽ ജയിലിൽ തടവിൽ കഴിയവേ മൊബൈൽ ഫോൺ ഉപയോഗിച്ചെന്ന കേസിലാണ് അയ്യന്തോൾ കോടതിയിൽ ഹാജരാക്കാനായി കൊണ്ടുപോയത്. ഇതിനിടെയാണ് പോലീസുകാരുടെ കണ്ണുവെട്ടിച്ച് പ്രതി രക്ഷപ്പെട്ടത്. പ്രതിക്കായി പോലീസ് അന്വേഷണം ശക്തമാക്കിയിരിക്കുകയാണ്.
തൃശൂരിൽ കൊലക്കേസ് പ്രതിയെ വെട്ടിക്കൊന്നു; പ്രതികൾ കീഴടങ്ങി
തൃശൂർ: തൃശൂരിൽ കൊലക്കേസ് പ്രതിയെ വെട്ടിക്കൊന്നു. നടത്തറ ഐക്യനഗർ സ്വദേശി സതീഷ് (48) നെ ആണ് മൂന്നംഗ സംഘം വെട്ടിക്കൊലപ്പെടുത്തിയത്. മൂന്ന് പ്രതികളും ഒല്ലൂർ പോലീസ് സ്റ്റേഷനിൽ കീഴടങ്ങി. തൃശൂർ പൂച്ചട്ടിയിലാണ് സംഭവം. കഴിഞ്ഞ ദിവസം രാത്രി 11.30 ഓടെയാണ് സംഭവമുണ്ടായത്. പൂച്ചട്ടി ഗ്രൗണ്ടിന് സമീപം റോഡിലാണ് സതീഷ് വെട്ടേറ്റ് കിടന്നിരുന്നത്.
അപകടമാണെന്ന് കരുതി നാട്ടുകാർ പോലീസിനെ വിവരമറിയിച്ച് ആംബുലൻസിൽ കയറ്റി ആശുപത്രിയിൽ എത്തിച്ചു. തുടർന്നാണ് വടിവാൾ കൊണ്ട് വെട്ട് ഏറ്റതാണെന്ന് തിരിച്ചറിഞ്ഞത്. പ്രതികളും സതീഷും സുഹൃത്തുക്കളാണ്.
കഴിഞ്ഞ ദിവസം ബാറിൽ വെച്ച് നടന്ന ബർത്ത് ഡേ പാർട്ടിക്കിടെ തർക്കമുണ്ടാകുകയും തുടർന്ന് ഗ്രൗണ്ടിന് സമീപമെത്തി സംസാരിക്കുകയും ചെയ്തിരുന്നു. ഇതിനിടയിൽ തർക്കം കൊലപാതകത്തിൽ കലാശിക്കുകയായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.