കോഴിക്കോട്: രാമനാട്ടുകരയില്‍ കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ അഞ്ച് പേര് മരിച്ചു. ചെർപ്പുളശ്ശേരി സ്വദേശികളായ മുഹമ്മദ് സാഹിർ,നാസർ,സുബൈർ,ഹസൈനാർ,താഹിർ എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ച പുലര്‍ച്ചെ രാമനാട്ടുകര പുളിഞ്ചോട് വളവിന് സമീപമാണ് സംഭവം. എയർപോർട്ടിൽ പോയി വരികയായിരുന്ന സംഘമാണ് അപകടത്തിൽപ്പെട്ടത്.
ഇടിയുടെ ശക്തിയിൽ കാര്‍ പൂര്‍ണമായും തകര്‍ന്നു.വാഹനങ്ങള്‍ അമിത വേഗതയിലായിരുന്നു എന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്. നാട്ടുകാര്‍ ഉടന്‍ തന്നെ രക്ഷാപ്രവര്‍ത്തനത്തിനെത്തി. പൊലീസും സ്ഥലത്തെത്തിയിട്ടുണ്ട്. മൃതദേഹങ്ങള്‍ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റി. തമിഴ്നാട് രജിസ്ട്രേഷനിലുള്ള ലോറിയാണ് ഇടിച്ചത്. ഡ്രൈവർ ക്യാബിൻ തകർന്നു. അപകടകാരണം പോലീസ് പരിശോധിച്ച് വരികയാണ്
ALSO READ : Anaphylaxis: Covid Vaccine എടുത്തശേഷം മരണം സംഭവിച്ചത് anaphylaxis മൂലം..!! എന്താണ് അനഫെലാക്സിസ്?
രാമനാട്ടുകര ഭാഗത്ത് അപകടം സ്ഥിരം കഥയാണ്. ഇതിനെതിരെ പ്രദേശവാസികൾ പലതവണ അധികൃതരെ സമീപിച്ചിരുന്നു. അശാസ്ത്രീയമായ രീതിയിലുള്ള് വളവുകളാണ് ഇതിലേറ്റവും പ്രശ്നം. പലരും രാത്രിയിൽ ഇവ അവഗണിക്കുന്നത് വലിയ അപകടത്തിലേക്കാണ് നയിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...