കല്ലറ പമ്മത്തിൻ കീഴ് കൈരളി നഗറിൽ സ്വകാര്യ വ്യക്തിയുടെ പുരയിടത്തിൽ മനുഷ്യൻറെ അസ്ഥികൂടം കണ്ടെത്തി. പമ്മത്തിൽ കീഴ് ആയിരവില്ലി ക്ഷേത്രത്തിന് സമീപം രഞ്ജന്റെ പുരയിടത്തിലാണ് അസ്ഥികൂടം കണ്ടെത്തിയത്. ഉദ്ദേശം ആറ് മാസത്തോളം പഴക്കമുള്ള മൃതദേഹത്തിൻ്റെ അസ്ഥികൂടമാണെന്നാണ് നിഗമനം. അസ്ഥികൾക്ക് സമീപം നീലയിൽ പച്ചകലർന്ന നിറത്തിൽ വരകളുള്ള ലുങ്കിയും കണ്ടെത്തിയിട്ടുണ്ട്.
ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെ മുറിയ്ക്കാൻ വേണ്ടി കാടു വൃത്തിയാക്കാൻ വന്ന വിശ്വനാഥൻ എന്ന ആൾ ആണ് തലയോട്ടിയും അസ്ഥികികൂടവും കണ്ടത്. സമീപത്ത് ആരെയും അടുത്ത കാലത്ത് എന്നും കാണാതായതായി റിപ്പോർട്ട് ഇല്ല. റൂറൽ എസ്പി , ആറ്റിങ്ങൽ ഡിവൈഎസ്പി വെഞ്ഞാറമൂട് സി.ഐ അടക്കമുള്ള പോലീസ് സംഘം സ്ഥലത്ത് എത്തി അന്വേഷണം ആരംഭിച്ചു. ഫോറൻസിക് വിഭാഗം വന്ന് തെളിവുകൾ ശേഖരച്ച ശേഷം മാത്രമേ ആരെന്ന് കണ്ടു പിടിക്കാൻ പറ്റു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ.