തൃശ്ശൂരിൽ ലോറിക്കടിയിൽപ്പെട്ട് ഏഴു വയസുകാരൻ മരിച്ചു

A seven-year-old boy died after falling under a lorry in Thrissur: ഭ​ഗത് അമ്മയ്ക്കൊപ്പം സ്കൂട്ടറിൽ സഞ്ചരിക്കുമ്പോഴാണ് അപകടം ഉണ്ടായത്.

Written by - Zee Malayalam News Desk | Last Updated : Jul 24, 2023, 07:54 PM IST
  • മുന്നിലൂടെ പോയ കാറിൽ തട്ടി സ്‌കൂട്ടറിലുണ്ടായിരുന്ന കുട്ടി തെറിച്ച് കണ്ടെയ്‌നര്‍ ലോറിക്കടിയിലേക്ക് വീഴുകയായിരുന്നു.
  • ഉടൻ തന്നെ കുട്ടിയെ ആശുപത്രിയിൽ എത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
തൃശ്ശൂരിൽ ലോറിക്കടിയിൽപ്പെട്ട് ഏഴു വയസുകാരൻ മരിച്ചു

തൃശൂര്‍: തൃശൂര്‍ ജില്ലയിലെ പെരിഞ്ഞനത്ത് കണ്ടെയ്‌നര്‍ ലോറിക്കടിയില്‍ പെട്ട് ഏഴു വയസുകാരന് ദാരുണാന്ത്യം. പെരിഞ്ഞനം സ്വദേശി ഷിബിയുടെ മകന്‍ ഭഗത്താണ് അപകടത്തിൽ മരിച്ചത്. മൂന്നാം ക്ലാസ് വിദ്യാർഥിയായിരുന്നു ഭ​ഗത്. തിങ്കളാഴ്ച വൈകീട്ട് 3.30 നാണ് അപകടം നടന്നത്.

ഭ​ഗത് അമ്മയ്ക്കൊപ്പം സ്കൂട്ടറിൽ സഞ്ചരിക്കുമ്പോഴാണ് അപകടം ഉണ്ടായത്. മുന്നിലൂടെ പോയ കാറിൽ തട്ടി സ്‌കൂട്ടറിലുണ്ടായിരുന്ന കുട്ടി തെറിച്ച് കണ്ടെയ്‌നര്‍ ലോറിക്കടിയിലേക്ക് വീഴുകയായിരുന്നു. ഉടൻ തന്നെ കുട്ടിയെ ആശുപത്രിയിൽ എത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 

ALSO READ: ചലിക്കുന്ന നേതാവ്, വിശ്രമം ഉമ്മൻ ചാണ്ടിയുടെ കൂടെപ്പിറപ്പല്ല; പിണറായി വിജയൻ

അതേസമയം കാര്‍ഷിക സമൃദ്ധിയുടെ അടയാളപ്പെടുത്തലായി  പയ്യന്നൂര്‍ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തില്‍  ഇല്ലം നിറ മഹോത്സവം. വിളവെടുപ്പിന് മുന്നോടിയായുള്ള നിറ മഹോത്സവത്തിന്‍റെ ഭാഗമായി കേളോത്ത് ആണ്ടാന്‍ നിറകണ്ടം കതിരുവെക്കും തറയില്‍ കൊയ്തെടുത്ത നെല്‍ക്കതിര്‍ ക്ഷേത്രധികാരികള്‍ ഏറ്റുവാങ്ങി.

കർക്കടകത്തിൻ്റെ വറുതി യിൽനിന്ന് ചിങ്ങത്തിന്റെ സമൃദ്ധിയിലേക്കുള്ള ചുവടുവെപ്പാണ് പയ്യന്നൂർ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ നിറയുത്സവം. ക്ഷേത്രത്തിൽനിന്ന് വിളക്കും അകംകാവൽക്കാരനും കണക്ക പിള്ളയും  കേളോത്തെ കതിർവെക്കും തറയിലേക്ക് വാദ്യമേളത്തോടെ ദീപവുമേന്തി ഘോഷയാത്രയായാണ് എത്തിയത്. 

ചടങ്ങ് പൂർത്തീകരിക്കേണ്ട പട്ടോല പൊതുവാളും തെക്കടവൻ മണി യാണിയും ചാലൻ തറവാട്ടുകാരും ഭക്തജനങ്ങളും ചടങ്ങിൽ പങ്കെടുത്തു.  ഇളനീർ തളിച്ച് ശുദ്ധമാക്കി കതിരുകൾ രണ്ടുകെട്ടാക്കി തലയിൽ വെച്ച് പയ്യന്നൂർ
സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലേക്കും കണ്ടോത്തിടം സോമേശ്വരി ക്ഷേത്രത്തിലേക്കും കൊണ്ടുപോയി.

ക്ഷേത്രം നമസ്കാരമണ്ഡപത്തിലെത്തിച്ച നെൽക്കതിർ ക്ഷേത്രം മേൽശാന്തി ഇളം നീർ തളിച്ച് പൂജിച്ച് നിറയോലത്തിൽ ചേർത്തുകെട്ടി ക്ഷേത്രം ശ്രീലകത്തും ഉപദേവൻമാർക്കും സമർപ്പിച്ചു. ഒരുവർഷം മുഴുവനുള്ള കാർഷികസമൃദ്ധിക്ക് വേണ്ടിയാണ് നിറയുത്സവം. ഞാറ്റുവേലക്കാലം കഴിഞ്ഞ് നെൽച്ചെടികൾ പൂത്ത് വിടരുമ്പോഴാണ് ഇല്ലം നിറ ആഘോഷിക്കുന്നത്. ആദ്യം വിരിഞ്ഞ നെൽക്കതിരുകളാണ് ഇതിനായി കൊയ്തെടുക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News