പാലക്കാട്: നിരന്തരമായി തന്നെ പാർട്ടി അവഗണിക്കുന്നുവെന്ന് ആരോപിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് (Congress) നേതാവും എ രാമസ്വാമി കോണ്‍ഗ്രസ് വിട്ടു. കെ പി സി സി നിര്‍വാഹക സമിതി അംഗവും,യു.ഡി.എഫിൻറെ മുൻ ജില്ലാ ചെയർമാനമായിരുന്നു അദ്ദേഹം.
കുറച്ചു നാളുകളായി പാർട്ടിയിൽ അത്ര സജീവമല്ലാതെ നിന്നിരുന്ന രാമസ്വാമിയെ കോൺഗ്രസ്സിൻറെ കേന്ദ്ര നേതൃത്വം ഇടപ്പെട്ട് അനുയയിപ്പിച്ചിരുന്നു. വിമത സ്വരം ഉയര്‍ത്തിയതിനെ തുടര്‍ന്ന് ഡി.സി.സി പ്രസിഡന്റ് വി കെ ശ്രീകണ്ഠനും രാമസ്വാമിയെ സന്ദര്‍ശിച്ചിരുന്നു.
ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല, കെ പി സി സി (Kpcc) പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍, കെ സുധാകരന്‍ എം പി തുടങ്ങിയ മുതിർന്ന നേതാക്കളും അദ്ദേഹവുമായി സംസാരിച്ചിരുന്നു. ഇതിന് ശേഷം രാമസ്വാമി ചില പ്രചാരണ പരിപാടികളില്‍ പങ്കെടുക്കുകയും ചെയ്തു. ഇതിനിടെയാണ് പാര്‍ട്ടി വിടുന്നുവെന്ന പ്രഖ്യാപനം അദ്ദേഹം നടത്തിയത്
നെന്മാറ സീറ്റ് സിഎംപിക്ക് വിട്ടു നല്‍കിയതും അദ്ദേഹത്തിൻറെ പ്രതിഷേധത്തിൻറെ കാരണമാണ്. 55 വര്‍ഷം പാർട്ടിക്കായി പണിയെടുത്തിട്ടും തനിക്ക് ഒരിക്കലും നീതി ലഭിച്ചില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇത്തവണ പാര്‍ട്ടി പുനഃസംഘടന നടത്തിയപ്പോഴും തന്നെ അവഗണിച്ചു. പാലക്കാടാണ് (Palakkad) തന്റെ പ്രവര്‍ത്തന മണ്ഡലം. 10 വര്‍ഷം മുന്‍പ് ഷാഫി ഇവിടെ വരുമ്പോൾ ഷാഫിക്ക് വേണ്ടി പ്രവര്‍ത്തിക്കാന്‍ താന്‍ മാത്രമേ ഉണ്ടായിരുന്നുള്ളു. ഷാഫി മാറുന്നില്ലെങ്കില്‍ നെന്മാറയില്‍ പരിഗണിക്കും എന്നായിരുന്നു പറഞ്ഞിരുന്നതെന്നും രാമസ്വാമി വ്യക്തമാക്കി.
ALSO READ: കോവിഡ് കാലത്ത് പിടിച്ച ശമ്പള വിഹിതം ഉടനെ കിട്ടുമെന്ന് കരുതണ്ട,ചില പ്രശ്നങ്ങളുണ്ട്
അതേസമയം പ്രശ്നം ജില്ലാ കോൺഗ്രസ്സ് കമ്മിറ്റി ഇന്ന് ചർച്ച ചെയ്യുമാണ് സൂചന. തിരഞ്ഞെടുപ്പ് പടിവാതിൽ നിൽക്കുമ്പോൾ പാർട്ടിയിലെ കൊഴിഞ്ഞു പോക്കുകൾ ദോഷം ചെയ്യുമെന്നും ഒരു വിഭാഗം കോൺഗ്രസ്സിൽ വിലയിരുത്തുന്നുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...