തിരുവനന്തപുരം മെഡിക്കൽ കോളജിൽ വയോധികൻ തൂങ്ങി മരിച്ച നിലയിൽ

തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലെ സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കിലെ ജനൽ കമ്പിയിൽ തൂങ്ങിയ നിലയിലായിരുന്നു മുരളീധരനെ കണ്ടെത്തിയത്.  

Written by - Zee Malayalam News Desk | Last Updated : May 21, 2023, 10:23 AM IST
  • സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കിലെ ജനൽ കമ്പിയിൽ തൂങ്ങിയ നിലയിലായിരുന്നു മുരളീധരനെ കണ്ടെത്തിയത്.
  • ഉടൻ തന്നെ മുരളീധരന് ചികിത്സ നൽകിയെങ്കിലും പിന്നീട് മരിച്ചു.
  • സംഭവത്തിൽ അസ്വാഭിവിക മരണത്തിന് കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി.
തിരുവനന്തപുരം മെഡിക്കൽ കോളജിൽ വയോധികൻ തൂങ്ങി മരിച്ച നിലയിൽ

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ വയോധികൻ തൂങ്ങി മരിച്ച നിലയിൽ. കൊല്ലം കുളത്തുപ്പുഴ സ്വദേശി മുരളീധരൻ (76) ആണ് മരിച്ചത്. പുലർച്ചെ നാലിനാണ് സംഭവം. ഈ സമയം കൂട്ടിരിപ്പുകാർ ഉറങ്ങുകയായിരുന്നു. സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കിലെ ജനൽ കമ്പിയിൽ തൂങ്ങിയ നിലയിലായിരുന്നു മുരളീധരനെ കണ്ടെത്തിയത്. ഉടൻ തന്നെ മുരളീധരന് ചികിത്സ നൽകിയെങ്കിലും പിന്നീട് മരിച്ചു. സംഭവത്തിൽ അസ്വാഭിവിക മരണത്തിന് കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി.

Rape case: മൂന്നര വയസുകാരിയെ പീഡിപ്പിച്ചു; പ്രതിക്ക് 40 വർഷം കഠിന തടവും രണ്ട് ലക്ഷം രൂപ പിഴയും

കാസർകോട്: മൂന്നര വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതിക്ക് 40 വർഷം കഠിന തടവും രണ്ട് ലക്ഷം രൂപ പിഴയും വിധിച്ച് കോടതി. മാവിലകടപ്പുറം സ്വദേശി ഷാജിക്കാണ് 40 വർഷം കഠിന തടവും രണ്ട് ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചത്. കാസർഗോഡ് അഡീഷണൽ ജില്ലാ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്.

2019 ജനുവരി 14ന് ആണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. പ്രതി വീട്ടിൽ അതിക്രമിച്ച് കയറി മൂന്നര വയസുകാരിയെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് കേസ്. വീട്ടിൽ കുട്ടികൾ മാത്രമുള്ളപ്പോഴാണ് പ്രതി അതിക്രമം നടത്തിയത്. പിന്നീട് പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു.

അന്നത്തെ ചന്തേര സി.ഐ ആയിരുന്ന വിപിൻ ചന്ദ്രന്റെ നേതൃത്വത്തിലാണ് പോലീസ് കേസിൽ അന്വേഷണം നടത്തി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. നാല് വർഷത്തിന് ശേഷമാണ് കാസർഗോഡ് അഡീഷണൽ ജില്ലാ സെഷൻസ് കോടതി കേസിൽ പ്രതിക്ക് ശിക്ഷ വിധിച്ചത്. പിഴയടച്ചില്ലെങ്കിൽ പ്രതി രണ്ട് വർഷം കൂടി അധിക തടവ് അനുഭവിക്കണം. പ്രോസിക്യൂഷന് വേണ്ടി അഡ്വ. പ്രകാശ് അമ്മണ്ണയ ഹാജരായി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News